Connect with us

kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയതായി പരാതി

മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപറ്റിയതായി പരാതി. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇറിഡിയം വാങ്ങുന്നതിനായി 25 ലക്ഷം രൂപ കൈമാറിയെങ്കിലും, പിന്നീട് കൈമാറിയത് വ്യാജ ഇറിഡിയമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനുമുമ്പ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയെയും കന്യാസ്ത്രീമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മറ്റൊരു ഇറിഡിയം തട്ടിപ്പ് സംഘത്തെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി

ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സുധീഷ് കുമാറിനേയും ജയിലിലെത്തി ചോദ്യം ചെയ്ത് എസ്‌ഐടി.

ഡി മണി എന്ന പുതിയ പേര് കൂടി അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് പോറ്റിയും സുധീഷ് കുമാറും വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യമുനയിലെത്തുന്നത്. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്ഐടി കണ്ടെത്തിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി.  2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്.

Continue Reading

kerala

കൊച്ചി – ലക്ഷദ്വീപ് വിമാനം രണ്ടാം ദിവസവും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

Published

on

കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപ് അഗത്തിയിലേക്കുള്ള അലയന്‍സ് വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്. അതേസമയം, യാത്രയ്ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല്‍പതോളം യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജീവനക്കാരുമായി തര്‍ക്കത്തിലാണ്. നിലവില്‍ പ്രശ്‌നപരിഹാരമായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ റീല്‍സെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ റീലെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. 2 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. എറണാകുളം – പൂനെ എക്‌സ്പ്രസാണ് നിര്‍ത്തിച്ചത്. 2 പേരെയും കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു. റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു.

Continue Reading

Trending