Connect with us

local

ചന്ദ്രിക കാമ്പയിൻ വിജയിപ്പിക്കും

വാർഡിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു.

Published

on

കൊണ്ടോട്ടി : മുൻസിപ്പാലിറ്റി നാലാം വാർഡ് തുറക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ചന്ദ്രിക വാർഷിക വരിക്കാരെ ചേർക്കലിന് തുടക്കം കുറിച്ചു. വാർഡിൻ്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു.

യോഗം മുൻസിപ്പൽ നിയുക്ത ചെയർമാൻ യു.കെ . മമ്മദിശ ഉദ്ഘാടനം ചെയ്തു. അഡ്വ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ടി.പി അസ്ലം സ്വാഗതം പറഞ്ഞു.

കൗൺസിലർ പി. പി നൗഷിദ, എം.ഉമ്മർകോയ ,പി.പി.എ.ഖയ്യും, കോട്ടയിൽ വീരാൻ കുട്ടി, ഇ.ടി.എം ബഷിർ , വി ഹംസ മൗലവി,മംഗലത്ത് ബിച്ചാൻ, എം. ബക്കർ, എൻ.പി. ഹബീബ് റഹ്മാൻ, ഇ.ടി.ശിബിൻ, ഇ.ടി.കുഞ്ഞു മുഹമ്മദ് , മാട്ടറ സിദ്ദീഖ് പ്രസംഗിച്ചു.

local

മുൻസിപ്പാലിറ്റി വികസനത്തിൽ നിർണായക പങ്ക്: കോട്ടയിൽ വീരാൻ കുട്ടിയെ ആദരിച്ചു

വികസന പ്രവർത്തനങ്ങളിലെ നേതൃത്വത്തിന് കോട്ടയിൽ വീരാൻ കുട്ടിക്ക് വാർഡ് മുസ്ലിം ലീഗ് ആദരം

Published

on

കൊണ്ടോട്ടി മുൻസിപ്പാലിറ്റി നാലാം വാർഡിൽ വികസനത്തിന് നേതൃപരമായ പങ്ക് വഹിച്ച മുൻ കൗൺസിലർ കോട്ടയിൽ വീരാൻ കുട്ടിക്ക് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആദരം നിയുക്ത മുൻസിപ്പൽ ചെയർമാൻ യു.കെ മുഹമ്മദിശ നൽകുന്നു

Continue Reading

local

നീലഗിരി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ ബോഡിയോഗം

പരിപാടിയിൽ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റർ ഉദ്ഘാടനവും മുജീബ് മുഗളേൽ അധ്യക്ഷതയും വഹിച്ചു.

Published

on

നീലഗിരി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ ബോഡിയോഗം ഗൂഡല്ലൂർ സി.എച്ച് നഗർ മർഹൂം വി.കെ.നാസർ ഹാജി നഗറിൽ നടന്നു. അയ്യൂബ് ഫൈസി പ്രാർത്ഥന നടത്തി. പരിപാടിയിൽ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റർ ഉദ്ഘാടനവും മുജീബ് മുഗളേൽ അധ്യക്ഷതയും വഹിച്ചു. പഴയ കമ്മിറ്റിയുടെ റിപ്പോർട്ട് നൗഫൽ മാസ്റ്റർ ഒന്നാം മൈൽ അവതരിപ്പിച്ചു.

യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് ഹസൻ സക്കറിയ സാഹിബ് അവർകളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി യൂനുസ് ജമീൽ എരുമാട്, സെക്രട്ടറി ഫൈസൽ ബിദർക്കാട്, ട്രഷറർ ത്വൽഹത്ത് ഫസ്റ്റ് മൈൽ എന്നിവരെ തിരഞ്ഞെടുത്തു പുതിയ കമ്മിറ്റിക്ക് എസ്.ടി.യു നാഷണൽ ട്രെഷറർ എൻ ആർ അബ്ദുൽ മജീദ് സാഹിബ് എരുമാട്, മുസ്ലിം ലീഗ് നീലഗിരി ജില്ലാ സെക്രട്ടറി ഹനീഫ വട്ടക്കളരി, യൂത്ത് ലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ കെ.പി ഫൈസൽ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കരുവള്ളി ബഷീർ സാഹിബ്, മുസ്ലിം ലീഗ് ജോ:സെക്രട്ടറി അൻവർ മടക്കൽ എന്നിവർ ആശംസയും മുഹമ്മദ്‌ അൻസാർ ദേവാല നന്ദിയും പറഞ്ഞു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി

പോളിംഗ് ശതമാനം 38.98%

Published

on

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.

നഗരസഭ

തൊടുപുഴ – 42.44%
കട്ടപ്പന – 40.06%

ബ്ലോക്ക് പഞ്ചായത്തുകള്‍

* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending