kerala
എം.എസ്.എഫ് ഹബീബ് എഡ്യു കെയര്‍ ഒന്നാം ഘട്ട സ്കോളര്‍ഷിപ്പ് പരീക്ഷ നാളെ
കോഴിക്കോട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ചന്ദ്രിക ദിനപത്രവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹബീബ് എഡ്യു കെയര്‍ എഡ്യു എക്സല്‍ ഒന്നാം ഘട്ട സ്കോളര്‍ഷിപ്പ് പരീക്ഷ ഇന്ന് 14 ജില്ലകളിലെ 68 കേന്ദ്രങ്ങളിലായി നടക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 9382 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ 12 മണി വരെയാണ് പരീക്ഷാ സമയം.

പദ്ധതി പാര്‍ട്ട്ണര്‍മാരായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടു കൂടിയ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ രാവിലെ 9.30 ന് പരീക്ഷാ ഹാളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് എം.എസ്.എഫ് ഹബീബ് എഡ്യു കെയര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അമീന് റാഷിദ് അറിയിച്ചു.

പരീക്ഷ സെന്ററുകളുടെയും കോഡിനേറ്റര്‍ മാരുടെയും വിവരങ്ങള്‍ക്ക് https://habeebeducare.msfkerala.org/notifications/ സന്ദര്‍ശിക്കുക
kerala
ശബരിമലയില്‍ വന്‍തിരക്ക്; ദര്‍ശനം കിട്ടാതെ ആയിരങ്ങള്‍
പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം.
ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് മൂന്നുദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് അമിത തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറ്റം താളം തെറ്റി തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയതോടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം. അനിയന്ത്രിത തിരക്കിനെ തുടര്‍ന്നു ദര്‍ശനം നടത്താനാകാതെ ആയിരങ്ങളാണ് മലയിറങ്ങിയത്. കനത്ത വെയിലില്‍ കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ വലയുകയും കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയുമാണ്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നല്കി. സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ദര്‍ശനത്തിനായി ഇപ്പോള്‍ 10 മണിക്കൂറിലധികം കാത്തിരിപ്പ് നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ ശരാശരി ആറു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഭൂരിഭാഗം തീര്‍ഥാടകരും ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സന്നിധാനത്തില്‍ തിരക്ക് നിയന്ത്രണം പമ്പയിലും നിലയ്ക്കലിലും നിന്ന് തുടങ്ങണമെന്നാണ് പുതിയ നീക്കം. തിരക്കിന്റെ തോത് വിലയിരുത്തി പമ്പ നിലയ്ക്കല്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടക പ്രവേശനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്ക് കാരണം ദര്‍ശനം സാധിക്കാതിരുന്ന തമിഴ്നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുംവിധം മാറ്റം വന്നതും ശ്രദ്ധേയമാണ്. നൂറിലധികം പേര് ഇപ്രകാരം വഴിമാറി. മണ്ഡല മകരവിളക്ക് തുറന്ന നവംബര്‍ 16 വൈകിട്ട് അഞ്ച് മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേര് ദര്‍ശനത്തിനായി എത്തിയതായി കണക്ക്. ഇതില്‍ വിര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
kerala
ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്.
പത്തനംതിട്ട: ശബരിമലയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 33 അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്നവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടായി. കഴക്കൂട്ടം പള്ളിപ്പുറം പ്രദേശത്ത് ദേശീയപാതയിലെ നിര്‍മാണഭാഗത്ത് വാഹനം തെന്നിമാറി തലകീഴായി മറിഞ്ഞതാണ്. വാഹനത്തിലെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീര്‍ത്ഥാടനം സീസണ് ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ഈ അപകടങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.
kerala
നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ല; ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്
NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം.
ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ലാതെ സന്നിധാനം. NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയില്‍ നിയോഗിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ബസുകളില്‍ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം കേന്ദ്രസേനകളെ ശബരിമലയില്‍ നിയോഗിക്കണമെന്ന് കണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തില്‍ കേന്ദ്രം നടപടി എടുത്തിട്ടില്ല.
ശബരിമല ദര്‍ശനം ലഭിക്കാതെ നിരവധി ഭക്തര്‍ ഇന്ന് രാവിലെ മുതല്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര ത്തില്‍ എത്തി ദര്‍ശനം നടത്തി. നിലക്കല്‍ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തര്‍ പന്തളത്ത് എത്തിയിട്ടുണ്ട്. പന്തളത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോയത്.
മുന്‍ വര്‍ഷങ്ങളിലെപോലെ ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്താത്തതുംതിക്കിനും തിരക്കിനും കാരണമായിട്ടുണ്ട്
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

