Cricket
ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്; മത്സരം ആര് ജയിക്കും?
ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്.
ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 121 റണ്‍സിലൊതുക്കിയപ്പോള്‍ അര്‍ധശതകം നേടിയ ജെമീമ റോഡ്രിഗസിന്റെ മികവില്‍ അനായാസം ലക്ഷ്യം കണ്ടു.
ആദ്യ ഗെയിമില്‍ പരിഭ്രാന്തരായി ശ്രീലങ്ക
ആറ് വിക്കറ്റില്‍ അവര്‍ക്കായി മൂന്ന് റണ്ണൗട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഫോര്‍മാറ്റിലുള്ള എല്ലാ ചേരുവകളും അവര്‍ക്കുണ്ട്; അത് അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. രണ്ടാം മത്സരം വൈസാഗിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐഎസ്ടിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
IND-W vs SL-W: മത്സര വിശദാംശങ്ങള്‍
തീയതി: ഡിസംബര്‍ 23, 2025 (ചൊവ്വ)
സമയം: 7:00 PM IST
സ്ഥലം: എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം
IND-W vs SL-W: ഹെഡ്-ടു-ഹെഡ്
ആകെ മത്സരങ്ങള്‍: 27
ഇന്ത്യ: 21
ശ്രീലങ്ക: 05
ഫലം ഇല്ല: 01
IND-W vs SL-W: സാധ്യമായ XIs
ഇന്ത്യ: ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (c), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), ദീപ്തി ശര്‍മ, വൈഷ്ണവി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരണി
ദക്ഷിണാഫ്രിക്ക: വിഷ്മി ഗുണരത്നെ, ഹാസിനി പെരേര, ചമാരി അത്തപത്ത് (സി), ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, കൗഷാനി നുത്യംഗന (WK), മാല്‍കി മദാര, നിലാക്ഷി ഡി സില്‍വ, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനി
Cricket
ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി
ന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദില്‍ നടന്ന അഞ്ചാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിനാണ് ഇന്ത്യ കീഴടക്കയത്. ഇന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഇന്ത്യക്കായി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റുമെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. എന്നാല്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് അടിച്ചുതകര്‍ത്തതോടെ ടീം നാലോവറില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ സ്കോര്‍ 67 ലെത്തി. ആ ഘട്ടത്തില്‍ 47 റണ്‍സും ഡി കോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഏഴാം ഓവറില്‍ 13 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സ് മടങ്ങി.
ഡി കോക്ക് അര്‍ധസെഞ്ചുറി തികച്ചു. 30 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചതോടെ ടീം പത്തോവറില്‍ 118 റണ്‍സെടുത്തു. 35 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ്(31), എയ്ഡന്‍ മാര്‍ക്രം(6), ഡൊണോവന്‍ ഫെരെയ്ര (0) എന്നിവര്‍ പുറത്തായി. മാര്‍ക്രമിനെയും ഫെരെയ്രയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി.
ജേവിഡ് മില്ലര്‍ 18 റണ്‍സും ജാേര്‍ജ് ലിന്‍ഡെ 16 റണ്‍സുമെടുത്തു. മാര്‍കോ യാന്സന് 14 റണ്‍സുമെടുത്തു. ഒടുവില്‍ 200 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റെടുത്തു.
സഞ്ജു സാംസണും അഭിഷേക് ശര്‍മയും പവര്‍പ്ലേയില്‍ ഫോമായി. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ അഭിഷേക് ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തടിച്ചത്. ആദ്യ രണ്ടോവറില്‍ ടീം 25 റണ്‍സെടുത്തു. നാലാം ഓവറില്‍ മൂന്നുഫോറുകളടക്കം 14 റണ്‍സ് സഞ്ജു നേടി. അഞ്ചോവറില്‍ ടീം 56 റണ്‍സിലെത്തി. എന്നാല്‍ ആറാം ഓവറില്‍ അഭിഷേക് ശര്‍മ പുറത്തായി. താരം 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.
തിലക് വര്‍മയും സഞ്ജുവും വെടിക്കെട്ട് തുര്‍ന്നതോടെ ഒന്‍പത് ഓവറില്‍ ഇന്ത്യ 97 റണ്‍സിലെത്തി. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് സഞ്ജു മടങ്ങി. സൂര്യകുമാര്‍ ഏഴുപന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്തു.
പിന്നീട് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിംങ് നടത്തി. 4-ാം ഓവറില്‍ 27 റണ്‍സാണ് ടീം അടിച്ചെടുത്തത്. തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 15 ഓവറില്‍ 170 റണ്‍സിലെത്തി. ഹാര്‍ദിക് 16 പന്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
പിന്നാലെ ഇന്ത്യ 18 ഓവറില്‍ ഇരുന്നൂറ് കടന്നു. 25 പന്തില്‍ നിന്ന് അഞ്ച് വീതം ഫോറുകളും സിക്സറുകളും അടക്കം 63 റണ്‍സ് പാണ്ഡ്യയെടുത്തു. തിലക് വര്‍മ 42 പന്തില്‍ നിന്ന് 73 റണ്‍സെടുത്തു.
20 ഓവറില്‍ 231 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.
Cricket
ഏഷ്യ കപ്പ്; ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ദുബൈയില്‍ നടന്ന സെമിയില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. മഴ കാരണം മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തു. അതേസമയം ഫൈനലില്‍ ഇന്ത്യ പാകിസ്താനെയാണ് നേരിടാനുള്ളത്.
മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വിഹാന് മല്‍ഹോത്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയത്തിലേക്ക് എത്തിച്ചത്. ആരോണ്‍ 49 പന്തില്‍ 58 റണ്‍സും മല്‍ഹോത്ര 45 പന്തില്‍ 61 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും (എട്ടു പന്തില്‍ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തില്‍ ഒമ്പത്) വേഗത്തില്‍ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റില്‍ ആരോണും മല്‍ഹോത്രയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആദ്യംതന്നെ പാളി. 28 റണ്‍സെടുക്കുന്നതിനിടെ ടീമിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ദുല്‍നിത് സിഗേര (1), വിരാന്‍ ചാമുദിത (19), കാവിജ ഗാമേജ് (2) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിമത് ദിന്‍സാരയും ചാമികയും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. പിന്നാലെ 29 പന്തില്‍ 32 റണ്‍സെടുത്ത ദിന്‍സാര പുറത്തായി. കിത്മ വിതനപതിരണ (7), ആദം ഹില്‍മി (1) എന്നിവരും പുറത്തായതോടെ ശ്രീലങ്ക ആറിന് 84 എന്ന നിലയിലേക്ക് വീണു.
ഏഴാം വിക്കറ്റില്‍ സെത്മിക സെനവിരത്നെയുമായി ചേര്‍ന്ന് സ്കോര്‍ 130 കടത്തി. ചാമിക 42 റണ്‍സെടുത്തും സെനവിരത്നെ 30 റണ്‍സെടുത്തും പുറത്തായി. പിന്നാലെ ശ്രീലങ്കയുടെ ഇന്നിങ്സ് എട്ടിന് 138 റണ്‍സില്‍ പൂര്‍ത്തിയായി. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു.
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
-
kerala16 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala1 day agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala16 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
