Connect with us

Sports

ഹിറ്റ്മാന്‍ താണ്ഡവം; വിജയ് ഹസാരെ ട്രോഫിയില്‍ രോഹിതിന് വേഗമേറിയ സെഞ്ച്വറി

61 പന്തിലാണ്  സെഞ്ചുറി തികച്ചത്.

Published

on

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ ഗംഭീര പ്രകടനം നടത്തി ഹിറ്റ്മാന്‍. സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് 61 പന്തിലാണ്  സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്.

രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും (27) സഹോദരന്‍ സര്‍ഫറാസ് ഖാനും (8) മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.

ആന്ധ്രക്കെതിരായ മത്സരത്തില്‍ വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു. 58 പന്തില്‍ 62 റണ്‍സെടുത്ത കോലി ഏഴ് ഫോറും ഒരു സിക്സും പറത്തി. കോലിക്കൊപ്പം 22 റണ്‍സെടുത്ത നിതീഷ് റാണയാണ് ക്രീസിലുള്ളത്.

 

Sports

തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ മുന്‍ നായകന്‍ന്മാര്‍; രോഹിത്തിന് സെഞ്ചുറി, കോലിക്ക് അര്‍ധസെഞ്ചുറി

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ചുറി നേടിയപ്പോള്‍ ആന്ധ്രക്കെതിരെ വിരാട് കോലി അര്‍ധസെഞ്ചുറി നേടി.

Published

on

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ മുന്‍ നായകന്‍ന്മാര്‍. സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് സെഞ്ചുറി നേടിയപ്പോള്‍ ആന്ധ്രക്കെതിരെ വിരാട് കോലി അര്‍ധസെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്‌സും പറത്തിയ രോഹിത് 93 പന്തില്‍ 155 റണ്‍സുമായി ക്രീസിലുണ്ട്. രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത് . 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനാണ് 25 റണ്‍സുമായി രോഹിത്തിനൊപ്പം ക്രീസിലുള്ളത്.

മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു. 58 പന്തില്‍ 62 റണ്‍സെടുത്ത കോലി ഏഴ് ഫോറും ഒരു സിക്‌സും പറത്തി. കോലിക്കൊപ്പം 22 റണ്‍സെടുത്ത നിതീഷ് റാണയാണ് ക്രീസിലുള്ളത്.

 

Continue Reading

Sports

വെടിക്കെട്ട് ഇന്നിങ്സുമായി വൈഭവ്; 36 പന്തില്‍ സെഞ്ച്വറി അടിച്ച് താരം

14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സ്ഥാനത്തിനും അവകാശിയായി.

Published

on

റാഞ്ചി: വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ ബിഹാറിനായി ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനിറങ്ങിയ പതിനാലു വയസ്സുക്കാരനായ വൈഭവ് സൂര്യവംശി 36 പന്തില്‍ സെഞ്ച്വറി അടിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ നിരാശയും, പാകിസ്താനോട് വഴങ്ങിയ തോല്‍വിയുടെ നാണക്കേടുമായി ഇന്ത്യയില്‍ മടങ്ങിയെത്തിയ 14കാരന്‍ വൈഭവ് സൂര്യവംശി കലിപ്പെല്ലാം തീര്‍ത്തത് അരുണാചല്‍ പ്രദേശിന്റെ ബൗളര്‍മാരുടെ മേലായിരുന്നു.

പത്ത് ബൗണ്ടറിയും എട്ട് സിക്‌സറുമായി 36 പന്തില്‍ സെഞ്ച്വറി തികച്ച താരം ലിസ്റ്റ് ‘എ’ ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ ശതകം എന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു. 14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സ്ഥാനത്തിനും അവകാശിയായി.

ലിസ്റ്റ് ‘എ’യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ലോകറെക്കോഡ് സൗത് ആസ്‌ട്രേലിയയുടെ ജെയ്ക് ഫ്രേസറിന്റെ (29 പന്തില്‍ 100) പേരിലാണ്. ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരന്റെ സെഞ്ച്വറിയെന്ന റെക്കോഡ് പഞ്ചാബ് ബാറ്റര്‍ അമോല്‍പ്രീത് സിങ് (35 പന്തില്‍) കഴിഞ്ഞ വര്‍ഷം കുറിച്ചിരുന്നു. ഒരു പന്ത് വ്യത്യാസത്തിലാണ് വൈഭവിന് ഈ റെക്കോഡ് നഷ്ടമായത്.

മത്സരത്തില്‍ 190 റണ്‍സ് എടുത്താണ് വൈഭ് പുറത്തായത്. 84 പന്തില്‍ 16 ബൗണ്ടറിയും 15 സിക്‌സറും കുഞ്ഞു താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നു. റാഞ്ചി ഓവല്‍ ഗ്രൗണ്ടിലെ ആകാശം സിക്‌സും, ബൗണ്ടറിയും മഴപെയ്ത പോലെ പറന്നിറങ്ങുന്നതിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. വെറും 54 പന്തിലായിരുന്നു വൈഭവ് 150 റണ്‍സിലെത്തിയത്. എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് (64 പന്ത്) മറികടന്നു.

മത്സരത്തില്‍ ബിഹാര്‍ 29 ഓവറില്‍ 272റണ്‍സിലെത്തി. റെക്കോഡ് തകര്‍ക്കല്‍ പതിവാക്കിയ 14കാരന്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 61 പന്തില്‍ സെഞ്ച്വറിയുമായി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. അണ്ടര്‍ 19 ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ച്വറിയുമായി യൂത്ത് റെക്കോഡ് അടുത്തിടെ സ്വന്തമാക്കി. 12ാം വയസ്സില്‍ രഞ്ജി ട്രോഫി ടീമില്‍ അരങ്ങേറ്റം കുറിച്ച് സചിന്റെയും യുവരാജ് സിങ്ങിന്റെയും പേരിലുള്ള റെക്കോഡുകളും മറികടന്നു.

Continue Reading

Sports

32 പന്തില്‍ വേഗമേറിയ സെഞ്ചുറി; വൈഭവിനെ പിന്നിലാക്കി ബിഹാര്‍ ക്യാപ്റ്റന്‍

ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി.

Published

on

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി ബിഹാര്‍ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി. 32 പന്തിലാണ് താരം വഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോഡിട്ടത്.

മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലുള്ള ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്.

2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തില്‍ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. ഒരു പന്ത് വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് നഷ്ടമായത്.

 

Continue Reading

Trending