Connect with us

kerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി കടലില്‍ മുങ്ങിമരിച്ചു

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്.

Published

on

കോഴിക്കോട്; ദിവസങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് രാത്രിയോടെ വിദുല്‍ പ്രസാദിന്റെ മൃതദേഹം ലഭിച്ചത്.

kerala

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍

എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍. വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശെരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ കേസിലെ മറ്റു രണ്ടുപേരായ പ്രദീപ്, വടിവാള്‍ സലീം എന്നിവര്‍ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അതേസമയം, പ്രതികളുടെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് പ്രോസിക്യൂഷന്‍.

 

Continue Reading

kerala

കടമകള്‍ നിറവേറ്റുന്നതില്‍ പരാജയം; സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു.

Published

on

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് മേധാവിയുടേ ഉത്തരവില്‍ സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവില്‍ പറയുന്നു.

ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ആള്‍ സേനയില്‍ തുടര്‍ന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഉത്തരവിലുണ്ട്.

മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടല്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജി യ്ക്ക് അപ്പീല്‍ നല്‍കും. ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.

 

Continue Reading

kerala

ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍

തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്.

Published

on

ശബരിമല: ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍നിന്ന് പണം മോഷ്ടിച്ചു. താത്കാലിക ജീവനക്കാരനായ തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.ആര്‍. രതീഷിനെ ദേവസ്വം വിജിലന്‍സ് പിടികൂടി. ജോലിക്കിടയില്‍ 23,130 രൂപയാണ് ഇയാള്‍ ഭണ്ഡാരത്തില്‍നിന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസെടുത്തു.

തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടിച്ചത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500-ന്റെ ആറ് നോട്ടുകള്‍ ഒളിപ്പിച്ചത്.

തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20130 രൂപയുംകൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗത്തുെവച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ.

ചാക്കുകെട്ടുകള്‍ക്കിടയില്‍നിന്ന് 64000 രൂപ മാളികപ്പുറം മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നിടത്തു നിന്ന് ദേവസ്വം വിജിലന്‍സ് 64354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകള്‍ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്. കാണിക്കയായി വീഴുന്ന തുക ആരോ ശേഖരിച്ച് ചാക്കുകെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.

 

Continue Reading

Trending