Connect with us

Sports

അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ; ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ കളിക്കാരെ ടീമിലെത്തിക്കാം

അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്

Published

on

റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പ്രതിരോധതാരം ഇമ്രിക് ലപ്പോര്‍ട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നല്‍കാനുണ്ടായിരുന്ന കൈമാറ്റത്തുക തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

രജിസ്‌ട്രേഷന്‍ വിലക്കുള്ള ക്ലബ്ബുകളുടെ പട്ടികയില്‍ നിന്ന് അല്‍ നസറിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്. വിലക്ക് നീങ്ങിയതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ

രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

Published

on

മുംബൈ: രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താനുള്ള ബിസിസിഐ യുടെ തീരുമാനം.

രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. താരങ്ങള്‍ക്ക് തുല്യവേതനം നടപ്പാക്കണമെന്ന മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും നിലവിലെ ഐ.സി.സി ചെയര്‍മാനുമായ ജയ് ഷായുടെ നിര്‍ദേശം മുന്നോട്ടുകൊണ്ടുപോകക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.

ബി.സി.സി.ഐയുടെ പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പ്രതിദിനം 50,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 25,000 രൂപയും ലഭിക്കും. ട്വന്റി20 മത്സരങ്ങള്‍ക്ക് പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയുമാണ് പ്രതിഫലം. ജൂനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവന്‍ താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയും ട്വന്റി20 മത്സരങ്ങളില്‍ 12,5000, 6250 രൂപ എന്നിങ്ങനെയും ലഭിക്കും.

ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്കു തുല്യ വേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈയില്‍ ന്യൂസീലന്‍ഡ് രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ തുല്യ വേതനം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ താരങ്ങള്‍ക്കു മാത്രമാകും തുല്യ വേതനം ലഭിക്കുക. എന്നാല്‍, വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിവര്‍ഷം 10-50 ലക്ഷം രൂപ ബി.സി.സി.ഐ നല്‍കുന്നുണ്ട്. ഈ തുകയില്‍ വര്‍ധനയില്ല.

Continue Reading

Cricket

ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്; മത്സരം ആര് ജയിക്കും?

ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്.

Published

on

ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 121 റണ്‍സിലൊതുക്കിയപ്പോള്‍ അര്‍ധശതകം നേടിയ ജെമീമ റോഡ്രിഗസിന്റെ മികവില്‍ അനായാസം ലക്ഷ്യം കണ്ടു.

ആദ്യ ഗെയിമില്‍ പരിഭ്രാന്തരായി ശ്രീലങ്ക

ആറ് വിക്കറ്റില്‍ അവര്‍ക്കായി മൂന്ന് റണ്ണൗട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഫോര്‍മാറ്റിലുള്ള എല്ലാ ചേരുവകളും അവര്‍ക്കുണ്ട്; അത് അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. രണ്ടാം മത്സരം വൈസാഗിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐഎസ്ടിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

IND-W vs SL-W: മത്സര വിശദാംശങ്ങള്‍
തീയതി: ഡിസംബര്‍ 23, 2025 (ചൊവ്വ)
സമയം: 7:00 PM IST
സ്ഥലം: എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം

IND-W vs SL-W: ഹെഡ്-ടു-ഹെഡ്
ആകെ മത്സരങ്ങള്‍: 27
ഇന്ത്യ: 21
ശ്രീലങ്ക: 05
ഫലം ഇല്ല: 01

IND-W vs SL-W: സാധ്യമായ XIs
ഇന്ത്യ: ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (c), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), ദീപ്തി ശര്‍മ, വൈഷ്ണവി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരണി

ദക്ഷിണാഫ്രിക്ക: വിഷ്മി ഗുണരത്നെ, ഹാസിനി പെരേര, ചമാരി അത്തപത്ത് (സി), ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, കൗഷാനി നുത്യംഗന (WK), മാല്‍കി മദാര, നിലാക്ഷി ഡി സില്‍വ, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനി

Continue Reading

News

ഹാലണ്ടിന്റെ ഇരട്ടഗോൾ; സിറ്റി, ലിവർപൂൾ, ആഴ്സനൽ ജയം – ചെൽസിക്ക് സമനില

ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

Published

on

ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ എന്നിവർ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ തളഞ്ഞു. ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.

മത്സരത്തിന്റെ 5-ാം, 69-ാം മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. 38-ാം മിനിറ്റിൽ ടിയാനി റൈൻഡേഴ്സ് ടീമിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിനും വഴിയൊരുക്കിയത് ഹാലണ്ടായിരുന്നു. വിവിധ ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.

ന്യൂകാസിലിന്റെ മൈതാനത്ത് രണ്ട് ഗോളിന് പിന്നിലായിരുന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തി സമനില പിടിച്ചു. 4-ാം, 20-ാം മിനിറ്റുകളിൽ നിക്ക് വോൾട്ട്മേഡ് നേടിയ ഗോളുകളിലൂടെ ന്യൂകാസിൽ ലീഡ് നേടിയെങ്കിലും, 49-ാം മിനിറ്റിൽ റീസ് ജെയിംസും 66-ാം മിനിറ്റിൽ ജാവോ പെഡ്രോയും ഗോൾ കണ്ടെത്തി ചെൽസിയെ രക്ഷപ്പെടുത്തി.

എവർട്ടണിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനം നിലനിർത്തി. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കെറസാണ് വിജയഗോൾ നേടിയത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ എവർട്ടൺ പ്രതിരോധ താരം ജേക്ക് ഒബ്രിയന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്.

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2–1ന് തോൽപ്പിച്ച് ലിവർപൂൾ ജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ അലക്സാണ്ടർ ഐസക് (56), ഹ്യൂഗോ എകിടികെ (66) എന്നിവർ ലിവർപൂളിനായി വലകുലുക്കി. 83-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ആശ്വാസ ഗോൾ നേടി.

33-ാം മിനിറ്റിൽ വെർജിൽ വാൻ ഡൈക്കിനെ ഗുരുതരമായി ഫൗൾ ചെയ്തതിന് സാവി സിമോൺസ് ചുവപ്പ് കാർഡ് കണ്ടതോടെ ടോട്ടൻഹാം ഒരു മണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്.

ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റോടെ ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറച്ച് കളിച്ച ആസ്റ്റൺ വില്ല 33 പോയിന്റോടെ മൂന്നാമതാണ്. 29 പോയിന്റ് വീതമുള്ള ചെൽസിയും ലിവർപൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

Continue Reading

Trending