main stories
ചര്‍ച്ചില്‍ കയറി ബൈബിളിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും അധിഷേപിച്ച് ഹിന്ദുത്വവാദി
കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം.
ബംഗളൂരു: ക്രിസ്ത്യൻ പള്ളിയിൽ കയറി ബൈബിളിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ച് ഹിന്ദുത്വവാദിയുടെ ആക്രോശം. ബംഗളൂരു സ്വദേശി സത്യനിഷ്ഠ ആര്യയാണ് പ്രാർത്ഥനാഹാളിലേക്ക് അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കി പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം എക്‌സിൽ പോസ്റ്റ് ചെയ്തത്.
യേശുവിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും ഇയാൾ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുണ്ട്. കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ബൈബിൾ ഇന്ത്യയിൽ വേണ്ടെന്നും ഇവിടെ മനുസ്മൃതി മതിയെന്നും ഇയാൾ പറയുന്നുണ്ട്. ടീം റൈസിംഗ് ഫാൾക്കൺ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വിദ്വേഷ പ്രചാരണം. ഡിസംബർ 22നാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
main stories
‘ഇത് ഹിന്ദു രാഷ്ട്രം’; സാന്താ തൊപ്പി വില്‍പ്പന തടഞ്ഞ് ഒഡിഷയില്‍ ഭീഷണി
ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്‍ സാന്താ തൊപ്പികള്‍ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. ‘ ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ അനുവദിക്കില്ല ‘ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
ഭഗവാന്‍ ജഗന്നാഥന്റെ നാട്ടില്‍ സാന്താ തൊപ്പികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തങ്ങള്‍ സാന്താ തൊപ്പികള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്‍ ശക്തമാവുകയായിരുന്നു.
‘ നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ഭഗവാന്‍ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കൂ. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല ‘ എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, ‘ നിങ്ങള്‍ ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയും? ഇത് അനുവദിക്കില്ല ‘ എന്നും അവര്‍ ഭീഷണി മുഴക്കിയതായി വീഡിയോയില്‍ കാണാം.
ഡിസംബര്‍ മാസമാകുമ്പോള്‍ ക്രിസ്മസ് തൊപ്പികള്‍, അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്‍ ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്‍ വില്‍ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.
എന്നാല്‍, ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്‍ദ്ദവും സാമൂഹിക സഹവര്‍ത്തിത്വവും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.
kerala
ശബരിമലയില്‍നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; വ്യവസായിയുടെ നിര്‍ണായക മൊഴി
വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്.
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത് എന്നാണ് മൊഴി. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഈ കച്ചവടത്തിന്റെയും ഇടനിലക്കാരനായിരുന്നെന്നും ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നും വ്യവസായിയുടെ മൊഴിയില്‍ പറയുന്നു. ഉന്നതനും പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി.
അതേസമയം, കേസിലെ പത്താം പ്രതി സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് വിശദീകരണം തേടും.
india
ജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന്‍ എംപി
വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി
രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന്‍ ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
-
kerala24 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
