Connect with us

News

സമാധാന ഉച്ചകോടി; ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഗസ്സയെ സഹായിക്കുമെന്ന് ഫിഫ

ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.

Published

on

ഈജിപ്തില്‍ തിങ്കളാഴ്ച നടന്ന സമാധാന ഉച്ചകോടിയെത്തുടര്‍ന്ന് യുദ്ധാനന്തര പുനര്‍നിര്‍മ്മാണ ശ്രമങ്ങളുടെ ഭാഗമായി ഗസ്സയില്‍ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഭരണസമിതിയുടെ പിന്തുണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തു.

ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.

”ഈ സമാധാന പ്രക്രിയ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പാക്കാന്‍ പിന്തുണയ്ക്കാനും സഹായിക്കാനും ഫിഫ ഇവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,” പ്രാദേശിക സ്ഥിരതയ്ക്കും പുനര്‍നിര്‍മ്മാണത്തിനുമുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന ഒരു രേഖയില്‍ ഒപ്പിട്ട ശേഷം ഇന്‍ഫാന്റിനോ പറഞ്ഞു.

67,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇസ്രാഈലിന്റെ സൈനിക ഓപ്പറേഷനില്‍ തകര്‍ന്ന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ ഗസ്സയിലും വിശാലമായ ഫലസ്തീന്‍ പ്രദേശങ്ങളിലും ഫുട്‌ബോള്‍ പുനഃസ്ഥാപിക്കാന്‍ തന്റെ സംഘടന സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.

‘ഫുട്ബോളിന്റെ പങ്ക് പിന്തുണയ്ക്കുക, ഒന്നിക്കുക, പ്രതീക്ഷ നല്‍കുക,” അദ്ദേഹം പറഞ്ഞു. ‘ഗസ്സയിലെ എല്ലാ ഫുട്‌ബോള്‍ സൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കാനും ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി (PFA) ഫുട്‌ബോള്‍ തിരികെ കൊണ്ടുവരാനും ഗെയിമിലൂടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ സഹായിക്കും.’

ഫിഫ മിനി-പിച്ചുകള്‍ക്കും ‘ഫിഫ അരീനകള്‍ക്കും’ സംഭാവന നല്‍കുമെന്നും ഈ ശ്രമത്തില്‍ ചേരാന്‍ മറ്റ് പങ്കാളികളെ ക്ഷണിക്കുമെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു, ‘ഫുട്‌ബോള്‍ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു, അത് വളരെ പ്രധാനമാണ്’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending