News
‘രജനികാന്തിനൊപ്പം നില്‍ക്കാനായാല്‍ മതി’; കൂലിയിലെ തന്റെ ചെറിയ വേഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉപേന്ദ്ര
ആദ്യ ദിനം തന്നെ ആഗോള വിപണിയില്‍ നിന്ന് 151 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു
വന്‍ പ്രതീക്ഷകളോടെയും ഹൈപ്പോടെയും തിയറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ‘കൂലി’ ബോക്സോഫീസില്‍ പ്രതീക്ഷിച്ച ഉയരത്തിലെത്താനായില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന്, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരെ ഉള്‍പ്പെടുത്തി വന്‍ താരനിര അണിനിരന്നിരുന്നു. എന്നിരുന്നാലും സിനിമയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും, പ്രത്യേകിച്ച് ഉപേന്ദ്ര കൂലിയില്‍ ചെറിയ വേഷം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. ഇപ്പോഴിതാ, കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഉപേന്ദ്ര മനസുതുറക്കുകയാണ്. സിനിമ റിലീസായതിന് പിന്നാലെ എന്തിനാണ് ഉപേന്ദ്ര ആ വേഷം ചെയ്തത് എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്ന് വന്നിരുന്നു. ഇതിന് മറുപടിയായാണ് ഉപേന്ദ്രയുടെ പ്രതികരണം.
രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കൂലിയില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഉപേന്ദ്ര വ്യക്തമാക്കി. ‘രജനി സാറിനുവേണ്ടിയാണ് ഞാന്‍ ആ റോള്‍ ചെയ്തത്. അത് എന്റെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അനുഭവമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്, ടാലന്റ്, ഫിലോസഫി, ജീവിതം എല്ലാം തന്നെ എനിക്ക് പ്രചോദനമാണ്,’ ഉപേന്ദ്ര പറഞ്ഞു. ‘അദ്ദേഹത്തിന്റെ അടുത്ത് നില്ക്കുന്ന ഒരു ഷോട്ട് പോലും എനിക്ക് മതിയായിരുന്നു. തുടക്കത്തില്‍ കൂലിയില്‍ എനിക്ക് ഒരു ഫൈറ്റ് സീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു,’ എന്നും ഉപേന്ദ്ര കൂട്ടിച്ചേര്‍ത്തു. കൂലിയില്‍ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്.
ഇതുവരെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ദുര്‍ബലമായ സിനിമയെന്ന വിമര്‍ശനവും ആരാധകരുടെ ഭാഗത്ത് നിന്ന് കൂലിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബോക്സോഫീസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 235 കോടി രൂപയാണ് നേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ദിനം തന്നെ ആഗോള വിപണിയില്‍ നിന്ന് 151 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ഈ കണക്കുകള്‍ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടതാണ്. ഒരു തമിഴ് ചിത്രം ആഗോള തലത്തില്‍ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിതെന്നും അവകാശപ്പെടുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
News
മോഹന്‍ലാലിന്റെ പാന്‍-ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ മുതല്‍ തിയേറ്ററുകളില്‍
കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തും
മലയാള സിനിമയും ഇന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’ നാളെ (ഡിസംബര്‍ 25) മുതല്‍ തിയേറ്ററുകളിലെത്തുന്നു. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്രിസ്മസ് അവധിക്കാലം മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലുടനീളം വന്‍തോതില്‍ ഫാന്‍ ഷോകളും പ്രത്യേക പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു അച്ഛന്-മകന് ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ശക്തമായ കഥയാണ് ചിത്രം പറയുന്നത്. വലിയ ക്യാന്‍വാസില്‍ മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മികച്ച വിഷ്വല്‍ ഇഫക്റ്റുകളും ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഛായാഗ്രഹണം ആന്റണി സാംസണ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കെ.എം. പ്രകാശാണ്. സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചത്. തെലുങ്ക് നടന് റോഷന് മേക്കു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഷനായ കപൂര്‍, സഹറ എസ്. ഖാന് എന്നിവരാണ് നായികമാര്‍. രാഗിണി വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നും, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂറും ചേര്‍ന്നുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്. കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരെഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിങ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കേരളത്തില്‍ ചിത്രം എത്തിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. വിവിധ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന വൃഷഭ ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനത്തിനെത്തും. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികള്‍.
kerala
നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്ട്ടിന് ഹൈക്കോടതിയില്‍
എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്ട്ടിന് ഹൈക്കോടതിയില്‍. വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശെരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്കാന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ കേസിലെ മറ്റു രണ്ടുപേരായ പ്രദീപ്, വടിവാള്‍ സലീം എന്നിവര്‍ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അതേസമയം, പ്രതികളുടെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് പ്രോസിക്യൂഷന്.
News
സെല്ലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപനം; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാതിരുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ലഹരി കേസില്‍ അറസ്റ്റിലായ തന്‍സീറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യാനെത്തിയ സഹ ഉദ്യോഗസ്ഥന് ബിനു നാരായണന്റെയും കൈ തിരിച്ച് ഒടിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തന്‍സീറിനെ പിടിച്ചുമാറ്റി. ഇയാളെ നിയന്ത്രണവിധേയനാക്കിയതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. തന്‍സീറിനെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി കേസിലാണ് ഇയാള്‍ നിലവില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala23 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News18 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
