News
സെല്ലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപനം; മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്റെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാതിരുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നത്. ലഹരി കേസില്‍ അറസ്റ്റിലായ തന്‍സീറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ സെല്ലിന് പുറത്തുണ്ടായിരുന്ന തന്‍സീറിനോട് അകത്ത് കയറാന്‍ പൊലീസ് ഉദ്യോഗസ്ഥനായ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ തന്‍സീര്‍ സമീപത്തുണ്ടായിരുന്ന ഇരുമ്പ് മൂടി ഉപയോഗിച്ച് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യാനെത്തിയ സഹ ഉദ്യോഗസ്ഥന് ബിനു നാരായണന്റെയും കൈ തിരിച്ച് ഒടിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തന്‍സീറിനെ പിടിച്ചുമാറ്റി. ഇയാളെ നിയന്ത്രണവിധേയനാക്കിയതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. തന്‍സീറിനെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി കേസിലാണ് ഇയാള്‍ നിലവില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
kerala
കടമകള്‍ നിറവേറ്റുന്നതില്‍ പരാജയം; സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ട പൊലീസ് മേധാവിയുടേ ഉത്തരവില്‍ സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവില്‍ പറയുന്നു.
ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ആള് സേനയില്‍ തുടര്‍ന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഉത്തരവിലുണ്ട്.
മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടല്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജി യ്ക്ക് അപ്പീല്‍ നല്‍കും. ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.
News
വിവാഹമോചന നോട്ടീസ് നല്‍കിയതിന് പ്രതികാരം; ബെംഗളൂരുവില്‍ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്
അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ബെസവേശ്വര നഗര്‍ സ്വദേശിനിയായ ഭുവനേശ്വരി (39) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന് ആക്രമണത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ, ബാങ്കില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭുവനേശ്വരിക്ക് നേരെ ബാലമുരുകന് വെടിയുതിര്‍ത്തത്. അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ ശാഖയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം രാജാജിനഗറിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഒന്നര വര്‍ഷമായി ദമ്പതികള്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്നാട്ടിലെ സേലം സ്വദേശികളായ ബാലമുരുകനും ഭുവനേശ്വരിയും 2011ലാണ് വിവാഹിതരായത്. 2018ല്‍ ബാലമുരുകന് ഒരു സോഫ്റ്റ്വെയര് സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഭുവനേശ്വരി മക്കളുമൊത്ത് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പന്ത്രണ്ടുവയസുകാരനായ മകനും എട്ടുവയസുകാരിയായ മകളും ഭുവനേശ്വരിക്കൊപ്പം രാജാജിനഗറിലായിരുന്നു താമസം. ബാലമുരുകന് കെപി അഗ്രഹാരയിലായിരുന്നു കഴിയുന്നത്.
ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരു ആഴ്ച മുന്‍പാണ് ഭുവനേശ്വരി വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഇതില്‍ പ്രകോപിതനായ ബാലമുരുകന് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍ കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന് ശേഷം ബാലമുരുകന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
kerala
ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍
തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്.
ശബരിമല: ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍നിന്ന് പണം മോഷ്ടിച്ചു. താത്കാലിക ജീവനക്കാരനായ തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.ആര്. രതീഷിനെ ദേവസ്വം വിജിലന്‍സ് പിടികൂടി. ജോലിക്കിടയില്‍ 23,130 രൂപയാണ് ഇയാള്‍ ഭണ്ഡാരത്തില്‍നിന്ന് മോഷ്ടിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസെടുത്തു.
തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടിച്ചത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500-ന്റെ ആറ് നോട്ടുകള്‍ ഒളിപ്പിച്ചത്.
തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20130 രൂപയുംകൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗത്തുെവച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ ഇവിടേക്ക് കടത്തിവിടൂ.
ചാക്കുകെട്ടുകള്‍ക്കിടയില്‍നിന്ന് 64000 രൂപ മാളികപ്പുറം മേല്‍ശാന്തി മഠത്തിനോട് ചേര്‍ന്ന് അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നിടത്തു നിന്ന് ദേവസ്വം വിജിലന്‍സ് 64354 രൂപ കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് നാണയങ്ങളും നോട്ടുകളുമായി ഇത്രയും തുക ചാക്കുകെട്ടുകള്‍ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. വഴിപാട് അരി ചാക്കുകളിലായി സൂക്ഷിക്കുന്നയിടമാണ് ഇത്. കാണിക്കയായി വീഴുന്ന തുക ആരോ ശേഖരിച്ച് ചാക്കുകെട്ടുകള്‍ക്കിടയില്‍ സൂക്ഷിച്ചതാകാമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala21 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News17 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
