News
വിവാഹവാഗ്ദാനം നല്കി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്പിക്കുമ്പോള് പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി
മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കി നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തി പിന്നീട് അവ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) എന്നയാളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്.
വിവാഹവാഗ്ദാനം നല്കി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തില്‍, പരാതിക്കാരിയുടെ സുഹൃത്തിനാണ് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്. നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ വിശദവും പഴുതടച്ചതുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടെക്നീഷ്യന് കോഴ്സ് പഠിച്ചിരുന്ന പ്രതി, നന്നാക്കാനായി ഏല്പിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പര്‍ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ചാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്സ് ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റോബിന് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകള്‍ കടകളിലും മറ്റും നന്നാക്കാന്‍ ഏല്പിക്കുമ്പോള് പൊതുജനം പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
kerala
കുട്ടനാട്ടില്‍ പക്ഷിപ്പനി; ഏഴ് പഞ്ചായത്തുകളില്‍ 20,000ത്തിലധികം താറാവുകള്‍ ചത്തു
ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു.
ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി തുടങ്ങിയ പ്രദേശങ്ങളിലാണ് താറാവുകളുടെ കൂട്ടമരണം ഉണ്ടായത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് അയച്ചു. അവിടെയുള്ള ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ അന്തിമ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ഔദ്യോഗികമായി വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
kerala
ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1760 രൂപയുടെ വര്‍ധനവ്
ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു.
സംസ്ഥാനത്ത് കുതിച്ച് കയറി സ്വര്‍ണവില. ഒരു ലക്ഷവും കടന്നതോടെ 1,01,600 രൂപയായി ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഗ്രാമിന് 220 രൂപയുടെ വന്‍ വര്‍ധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 1760 രൂപയുടെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി.
ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4480 ഡോളര്‍ പിന്നിട്ടു. നിലവില്‍ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായത്.
കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. കേരളത്തില്‍ ഒരു വര്‍ഷം നടക്കുന്ന വിറ്റു വരവ് 125-150 ടണ്ണിലധികവും. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കു വന്ന സൂചനകളും, ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണം.
2020ല്‍ 40,000 രൂപ വില ഉണ്ടായിരുന്ന സ്വര്‍ണം 5 വര്‍ഷത്തിനുശേഷം 60,000ത്തിനു മുകളില്‍ രൂപയാണ് വര്‍ധിച്ചത്. 2020ല്‍ 2000 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. അഞ്ചുവര്‍ഷത്തിനുള്ളില്‍ 2500 ഡോളര്‍ ആണ് അന്താരാഷ്ട്ര വില വര്‍ധിച്ചത്. 2020ല്‍ രൂപയുടെ വിനിമയ നിരക്ക് 71ല്‍ നിന്നും 91ലേക്ക് എത്തിയതും ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിന് കാരണമായി.
അന്താരാഷ്ട്ര സ്വര്‍ണവില ഇപ്പോള്‍ 4487 ഡോളറിലാണ്. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാം. 4500 ഡോളര്‍ കടന്നു മുന്നോട്ട് നീങ്ങിയാല്‍ വീണ്ടും വലിയതോതില്‍ വില വര്‍ധിക്കാനാണ് സാധ്യത.
india
ഇന്ത്യ ഹിന്ദുരാഷ്ട്രം; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല: വീണ്ടും അവകാശവാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് തലവന്‍ മോഹന്‍ ഭഗവത്. അത് ‘സത്യം’ ആയതിനാല്‍ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഭഗവതിന്റെ പരാമര്‍ശം.
‘സൂര്യന് കിഴക്ക് ഉദിക്കുന്നു; ഇത് എപ്പോള്‍ മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാല്‍, അതിനും ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കണക്കാക്കുന്നവര്‍ ഇന്ത്യന്‍ സംസ്കാരത്തെ വിലമതിക്കുന്നു, ഹിന്ദുസ്ഥാന്‍ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഒരാളെങ്കിലും ഇന്ത്യന്‍ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഇത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘എപ്പോഴെങ്കിലും പാര്‍ലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേര്‍ക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ അത് ചെയ്താലും ഇല്ലെങ്കിലും, അത് കൊള്ളാം. ഞങ്ങള്‍ ആ വാക്ക് കാര്യമാക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala19 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala19 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
