Connect with us

kerala

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്

തൃശൂരില്‍ കെ.മുരളീധരന്‍ മത്സരിക്കും.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്. തൃശൂരില്‍ കെ.മുരളീധരന്‍ മത്സരിക്കും. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുരളീധരന് നേതൃത്വം നിര്‍ദേശം നല്‍കി.

ജനുവരി ആദ്യ വാരം വയനാട്ടില്‍ നടക്കുന്ന ചിന്തന്‍ ശിബിരില്‍ തെരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് അന്തിമ രൂപം നല്‍കും. ഫെബ്രുവരിയില്‍ കേരള യാത്രക്കും തീരുമാനം. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഘടകകക്ഷികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ജനുവരി 4,5 തീയതികളില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ വയനാട്ടില്‍ ചേരാന്‍ തീരുമാനമായിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കുകയാണ് ചിന്തന്‍ ശിബിരിന്റെ മുഖ്യ അജണ്ട.

ഉഭയകകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യുഡിഎഫ് ഘടകകക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാകും ജാഥ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; വ്യവസായിയുടെ നിര്‍ണായക മൊഴി

വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയത് എന്നാണ് മൊഴി. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഈ കച്ചവടത്തിന്റെയും ഇടനിലക്കാരനായിരുന്നെന്നും ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.

2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നും വ്യവസായിയുടെ മൊഴിയില്‍ പറയുന്നു. ഉന്നതനും പോറ്റിയും ഡി മണിയും മാത്രമാണ് തിരുവനന്തപുരത്ത് നടന്ന പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും വ്യവസായി മൊഴി നല്‍കി.

അതേസമയം, കേസിലെ പത്താം പ്രതി സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് വിശദീകരണം തേടും.

 

 

Continue Reading

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും

നെടുമ്പാശ്ശേരി വഴിയാണ് യാത്ര.

Published

on

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേലിന്റെ മൃതദേഹം ചൊവ്വ രാവിലെ 11.30ന് വിമാനത്തില്‍ റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെടുമ്പാശ്ശേരി വഴിയാണ് യാത്ര. തൃശൂരില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വരെയുണ്ടാകും.

റായ്പുരില്‍നിന്ന് അവരുടെ ഗ്രാമത്തിലേക്കുള്ള ആംബുലന്‍സ് ഇവിടെനിന്ന് ബുക്ക് ചെയ്തിട്ടുണ്ട്. മരണവിവരമറിഞ്ഞ് കേരളത്തിലെത്തിയ രാം നാരായണിന്റെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാമാതാവ്, മറ്റു ബന്ധുക്കള്‍ എന്നിവരെയും വിമാനമാര്‍ഗം സ്വദേശത്തെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉന്നതരുടെ പങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് എസ്‌ഐടി

ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍.വിജയകുമാറിനെയും എന്‍.ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ശക്തമാക്കി എസ്‌ഐടി. ഉന്നതരുടെ പങ്കിനെകുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍.വിജയകുമാറിനെയും എന്‍.ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യും.

അതേസമയം ഇരുവരുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. ഇരുവര്‍ക്കും എല്ലാം അറിയാമായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

എന്നാല്‍ വിജയകുമാറിനെയും ശങ്കരദാസിനെയും കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടെന്നാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ മന്ദഗതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന്‌ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടര്‍നടപടികളുണ്ടായില്ലെന്നും വിജയകുമാറിനെയും ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പത്മകുമാര്‍ ഒറ്റക്കാണ് എല്ലാ തീരുമാനവും എടുത്തതെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇരുവരും പറഞ്ഞിരുന്നു. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എസ്എടി തുടര്‍നടപടികളിലേക്ക് കടന്നേക്കും

അതേസമയം, കേസില്‍ അറസ്റ്റിലായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടും.

Continue Reading

Trending