News
പയ്യന്നൂരില്‍ കൂട്ടക്കൊല; രണ്ട് മക്കളടക്കം കുടുബത്തിലെ നാല് പേര് മരിച്ചു
കുടുംബപ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പയ്യന്നൂരില്‍ രണ്ട് മക്കളടക്കം കുടുബത്തിലെ നാല് പേര് മരിച്ച നിലയില്‍. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിലും രണ്ട് പേരുടെ ആത്മഹത്യയിലും കലാശിച്ചെ്നാണ് പ്രാഥമിക നിഗമനം. രാമന്തളി കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന് പാചകത്തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണന് (രണ്ട്) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതായാണ് സംശയിക്കുന്നത്. കുടുംബപ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കലാധരനും ഭാര്യ നയന്‍താരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി ഉഷയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയിലായിരുന്നു. വീട്ടിനു മുന്നില്‍ കത്ത് എഴുതിവെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഉടന്‍ പൊലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കള്‍ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ്, നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Cricket
ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്; മത്സരം ആര് ജയിക്കും?
ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്.
ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 121 റണ്‍സിലൊതുക്കിയപ്പോള്‍ അര്‍ധശതകം നേടിയ ജെമീമ റോഡ്രിഗസിന്റെ മികവില്‍ അനായാസം ലക്ഷ്യം കണ്ടു.
ആദ്യ ഗെയിമില്‍ പരിഭ്രാന്തരായി ശ്രീലങ്ക
ആറ് വിക്കറ്റില്‍ അവര്‍ക്കായി മൂന്ന് റണ്ണൗട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഫോര്‍മാറ്റിലുള്ള എല്ലാ ചേരുവകളും അവര്‍ക്കുണ്ട്; അത് അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. രണ്ടാം മത്സരം വൈസാഗിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐഎസ്ടിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
IND-W vs SL-W: മത്സര വിശദാംശങ്ങള്‍
തീയതി: ഡിസംബര്‍ 23, 2025 (ചൊവ്വ)
സമയം: 7:00 PM IST
സ്ഥലം: എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം
IND-W vs SL-W: ഹെഡ്-ടു-ഹെഡ്
ആകെ മത്സരങ്ങള്‍: 27
ഇന്ത്യ: 21
ശ്രീലങ്ക: 05
ഫലം ഇല്ല: 01
IND-W vs SL-W: സാധ്യമായ XIs
ഇന്ത്യ: ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (c), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), ദീപ്തി ശര്‍മ, വൈഷ്ണവി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരണി
ദക്ഷിണാഫ്രിക്ക: വിഷ്മി ഗുണരത്നെ, ഹാസിനി പെരേര, ചമാരി അത്തപത്ത് (സി), ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, കൗഷാനി നുത്യംഗന (WK), മാല്‍കി മദാര, നിലാക്ഷി ഡി സില്‍വ, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനി
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും
നെടുമ്പാശ്ശേരി വഴിയാണ് യാത്ര.
പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേലിന്റെ മൃതദേഹം ചൊവ്വ രാവിലെ 11.30ന് വിമാനത്തില്‍ റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെടുമ്പാശ്ശേരി വഴിയാണ് യാത്ര. തൃശൂരില്‍നിന്ന് ഒരു ഉദ്യോഗസ്ഥന് നെടുമ്പാശ്ശേരി വരെയുണ്ടാകും.
റായ്പുരില്‍നിന്ന് അവരുടെ ഗ്രാമത്തിലേക്കുള്ള ആംബുലന്‍സ് ഇവിടെനിന്ന് ബുക്ക് ചെയ്തിട്ടുണ്ട്. മരണവിവരമറിഞ്ഞ് കേരളത്തിലെത്തിയ രാം നാരായണിന്റെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാമാതാവ്, മറ്റു ബന്ധുക്കള്‍ എന്നിവരെയും വിമാനമാര്‍ഗം സ്വദേശത്തെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ഉന്നതരുടെ പങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് എസ്ഐടി
ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍.വിജയകുമാറിനെയും എന്‍.ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യും.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ശക്തമാക്കി എസ്ഐടി. ഉന്നതരുടെ പങ്കിനെകുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍.വിജയകുമാറിനെയും എന്‍.ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യും.
അതേസമയം ഇരുവരുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കാനാണ് നീക്കം. ഇരുവര്‍ക്കും എല്ലാം അറിയാമായിരുന്നുവെന്ന് ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
എന്നാല്‍ വിജയകുമാറിനെയും ശങ്കരദാസിനെയും കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടെന്നാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ മന്ദഗതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടര്‍നടപടികളുണ്ടായില്ലെന്നും വിജയകുമാറിനെയും ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പത്മകുമാര്‍ ഒറ്റക്കാണ് എല്ലാ തീരുമാനവും എടുത്തതെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇരുവരും പറഞ്ഞിരുന്നു. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എസ്എടി തുടര്‍നടപടികളിലേക്ക് കടന്നേക്കും
അതേസമയം, കേസില്‍ അറസ്റ്റിലായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ് മുരളീകൃഷ്ണ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതി എസ്ഐടിയോട് വിശദീകരണം തേടും.
-
kerala16 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala16 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
