Connect with us

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ റൊദ്ദം ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടത്തും

വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എസ്എഐടി കണ്ടെത്തിയിരുന്നു.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്റെ റൊദ്ദം ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടത്തും. ശബരിമലയില്‍ നിന്നു കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ദ്ധന് വിറ്റുവെന്ന് എസ്എഐടി കണ്ടെത്തിയിരുന്നു.

800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കൊള്ള കേസിലെ പത്താംപ്രതി ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി മറുപടി തേടി. മുപ്പതാം തീയതി ജാമ്യ ഹര്‍ജി പരിഗണിക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോടതി പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയാറെന്ന് സിബിഐ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചുവെന്ന ആരോപണം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് ക്രൂര മര്‍ദനം, തലയോട്ടി തകര്‍ന്നു

ബലം പ്രയോഗിച്ച് മണികണ്ഠനെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മര്‍ദനമുണ്ടായതെന്ന് പരാതിയുണ്ട്

Published

on

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം. പാലൂര്‍ സ്വദേശിയായ മണികണ്ഠന്‍ (26) ആണ് ആക്രമണത്തിനിരയായത്. പച്ചമരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ഈ മാസം ഏഴാം തീയതി രാമരാജ് എന്നയാള്‍ മണികണ്ഠനെ ക്രൂരമായി മര്‍ദിച്ചത്. ബലം പ്രയോഗിച്ച് മണികണ്ഠനെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മര്‍ദനമുണ്ടായതെന്ന് പരാതിയുണ്ട്.

സംഭവത്തിന് രണ്ട് ദിവസം ശേഷം കോഴിക്കോട്ടേക്ക് പോയ മണികണ്ഠന്‍ തലകറങ്ങി വീണതോടെയാണ് പരിക്കിന്റെ ഗൗരവം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ മണികണ്ഠന്‍ അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മര്‍ദനം നടത്തിയ പാലൂര്‍ സ്വദേശി രാമരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.

Continue Reading

kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ബിജെപി ഒന്നാമതെത്തിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല

നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലങ്ങളിലും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ കാട്ടാക്കട, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലുമാണ് ബിജെപി ഒന്നാമതെത്തിയത്. ഇതില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്‌ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തുവിട്ട എന്യൂമറേഷന്‍ഫോം തിരികെ വരാത്തവരുടെ പട്ടികയിലെ വിവരങ്ങളില്‍ ഈ നിയോജകമണ്ഡലങ്ങളില്‍ അസാധാരണമായ വര്‍ധനവാണുള്ളത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ബൂത്തുകള്‍ മാത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഇത് ഉറപ്പിക്കാം.

കോണ്‍ഗ്രസിന്റെ ശശി തരൂരിനേക്കാള്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടര്‍മാര്‍ പുറത്തുപോയി. ഇതില്‍ ബില്‍ഒമാര്‍ക്ക് ഫോം വിതരണം ചെയ്യാന്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത Untraceable And Absent വിഭാഗക്കാരാണ് കൂടുതല്‍. നേമത്തെ ഒന്ന്, രണ്ട്, നാല്, ആറ്, 10 എന്നീ അഞ്ച് ബൂത്തുകള്‍ മാത്രമെടുക്കുമ്പോള്‍ 941 വോട്ടര്‍മാരെയാണ് Untraceable And Absent വിഭാഗത്തിലുള്ളത്. സ്ഥിരമായി താമസം മാറിയവരുടെയും, എന്യുമറേഷന്‍ ഫോം വാങ്ങാന്‍ വിസമ്മതിച്ചവരുടെയും കണക്ക് വേറെ. 23 ശതമാനത്തില്‍ കൂടുതല്‍ വോട്ടര്‍മാരുടെ ഫോം തിരികെവരാത്ത മണ്ഡലത്തിലെ 180 ബൂത്തുകള്‍ പരിശോധിക്കുമ്പോഴും കണ്ടെത്താനാവാത്തരുടെ പട്ടികക്ക് നീളം കൂടുതലാണ്.

ബിജെപി ഒന്നാമത് എത്തിയ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലത്തിലും ഇതേ സ്ഥിതിയാണ്. വട്ടിയൂര്‍ക്കാവിലെ നാലാഞ്ചിറയിലുള്ള പതിനാലാം ബൂത്തില്‍ 511 പേരുടെ ഫോം തിരികെ വരാത്തതില്‍ 292 പേര്‍ Untraceable And Absent വിഭാഗത്തിലാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 51,163 പേരുടെ ഫോമുകള്‍ തിരികെ വന്നിട്ടില്ലാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴക്കൂട്ടത്തെ ബൂത്ത് 24ല്‍ 273, ബൂത്ത് 23ല്‍ 261 പേരും ബിഎഓമാര്‍ക്ക് ഫോം പോലും വിതരണം ചെയ്യാന്‍ കണ്ടെത്താത്തവരാണ്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ 25,233 പേരും ആറ്റിങ്ങല്‍ നിയമസഭമണ്ഡലത്തില്‍ 16012 പേരെയും കണ്ടെത്താനായിട്ടില്ല.

 

Continue Reading

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു.

Published

on

പാലക്കാട്: വളയാറിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കുള്ളില്‍ ചീഫ് സെക്രട്ടറി എന്‍എച്ച്ആര്‍സിയില്‍ പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അതേസമയം കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പല പ്രതികളും കേരളത്തിന് പുറത്ത് കടന്നതായാണ് സൂചന. കേസില്‍ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടകൊലപാതകം , എസ് സി, എസ് ടി അതിക്രമം തടയല്‍ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തിസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാംനാരായണിന്റെ മൃതദേഹം വിമാനമാര്‍ഗം ഛത്തീസ്ഘട്ടിലെത്തിച്ചത്.

Continue Reading

Trending