kerala
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ബിജെപി ഒന്നാമതെത്തിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല
നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലങ്ങളിലും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലുമാണ് ബിജെപി ഒന്നാമതെത്തിയത്. ഇതില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തുവിട്ട എന്യൂമറേഷന്‍ഫോം തിരികെ വരാത്തവരുടെ പട്ടികയിലെ വിവരങ്ങളില്‍ ഈ നിയോജകമണ്ഡലങ്ങളില്‍ അസാധാരണമായ വര്‍ധനവാണുള്ളത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ബൂത്തുകള്‍ മാത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഇത് ഉറപ്പിക്കാം.
കോണ്‍ഗ്രസിന്റെ ശശി തരൂരിനേക്കാള്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടര്‍മാര്‍ പുറത്തുപോയി. ഇതില്‍ ബില്‍ഒമാര്‍ക്ക് ഫോം വിതരണം ചെയ്യാന്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത Untraceable And Absent വിഭാഗക്കാരാണ് കൂടുതല്‍. നേമത്തെ ഒന്ന്, രണ്ട്, നാല്, ആറ്, 10 എന്നീ അഞ്ച് ബൂത്തുകള്‍ മാത്രമെടുക്കുമ്പോള്‍ 941 വോട്ടര്‍മാരെയാണ് Untraceable And Absent വിഭാഗത്തിലുള്ളത്. സ്ഥിരമായി താമസം മാറിയവരുടെയും, എന്യുമറേഷന് ഫോം വാങ്ങാന്‍ വിസമ്മതിച്ചവരുടെയും കണക്ക് വേറെ. 23 ശതമാനത്തില്‍ കൂടുതല്‍ വോട്ടര്‍മാരുടെ ഫോം തിരികെവരാത്ത മണ്ഡലത്തിലെ 180 ബൂത്തുകള്‍ പരിശോധിക്കുമ്പോഴും കണ്ടെത്താനാവാത്തരുടെ പട്ടികക്ക് നീളം കൂടുതലാണ്.
ബിജെപി ഒന്നാമത് എത്തിയ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലത്തിലും ഇതേ സ്ഥിതിയാണ്. വട്ടിയൂര്‍ക്കാവിലെ നാലാഞ്ചിറയിലുള്ള പതിനാലാം ബൂത്തില്‍ 511 പേരുടെ ഫോം തിരികെ വരാത്തതില്‍ 292 പേര് Untraceable And Absent വിഭാഗത്തിലാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 51,163 പേരുടെ ഫോമുകള്‍ തിരികെ വന്നിട്ടില്ലാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴക്കൂട്ടത്തെ ബൂത്ത് 24ല്‍ 273, ബൂത്ത് 23ല്‍ 261 പേരും ബിഎഓമാര്‍ക്ക് ഫോം പോലും വിതരണം ചെയ്യാന്‍ കണ്ടെത്താത്തവരാണ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ 25,233 പേരും ആറ്റിങ്ങല്‍ നിയമസഭമണ്ഡലത്തില്‍ 16012 പേരെയും കണ്ടെത്താനായിട്ടില്ല.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്കരിച്ചു.
പാലക്കാട്: വളയാറിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കുള്ളില്‍ ചീഫ് സെക്രട്ടറി എന്‍എച്ച്ആര്‍സിയില്‍ പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതേസമയം കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പല പ്രതികളും കേരളത്തിന് പുറത്ത് കടന്നതായാണ് സൂചന. കേസില്‍ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടകൊലപാതകം , എസ് സി, എസ് ടി അതിക്രമം തടയല്‍ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തിസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്കരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാംനാരായണിന്റെ മൃതദേഹം വിമാനമാര്‍ഗം ഛത്തീസ്ഘട്ടിലെത്തിച്ചത്.
kerala
സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 280 രൂപ കൂടി
ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍ എത്തി. ഇന്നലെ ആദ്യമായി ഒരു ലക്ഷം രൂപ കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇന്ന് പവന് 280 രൂപ കൂടി 1,01,880 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,735 രൂപയിലെത്തി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
പവന് 1,760 രൂപ വര്ധിച്ചതോടെയായിരുന്നു ആ ചരിത്രനേട്ടം. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. എന്നാല്‍ 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളിലായി വില ഉയരുന്നതാണ് ദൃശ്യമായത്.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ്.
ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.
kerala
കണ്ണൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു
ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.
കണ്ണൂര്‍ മട്ടന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശികളായ നിവേദിത(44), മക്കളായ സാത്വിക്(9), ഋഗ്വേദ്(11) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍ പെട്ടത്.
മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച സാത്വിക്കും ഋഗ്വേദും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് വെച്ച് ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി. കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്.
കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത?. കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala18 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News14 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
