Connect with us

Sports

വെടിക്കെട്ട് ഇന്നിങ്സുമായി വൈഭവ്; 36 പന്തില്‍ സെഞ്ച്വറി അടിച്ച് താരം

14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സ്ഥാനത്തിനും അവകാശിയായി.

Published

on

റാഞ്ചി: വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ ബിഹാറിനായി ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനിറങ്ങിയ പതിനാലു വയസ്സുക്കാരനായ വൈഭവ് സൂര്യവംശി 36 പന്തില്‍ സെഞ്ച്വറി അടിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ നിരാശയും, പാകിസ്താനോട് വഴങ്ങിയ തോല്‍വിയുടെ നാണക്കേടുമായി ഇന്ത്യയില്‍ മടങ്ങിയെത്തിയ 14കാരന്‍ വൈഭവ് സൂര്യവംശി കലിപ്പെല്ലാം തീര്‍ത്തത് അരുണാചല്‍ പ്രദേശിന്റെ ബൗളര്‍മാരുടെ മേലായിരുന്നു.

പത്ത് ബൗണ്ടറിയും എട്ട് സിക്‌സറുമായി 36 പന്തില്‍ സെഞ്ച്വറി തികച്ച താരം ലിസ്റ്റ് ‘എ’ ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ ശതകം എന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു. 14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സ്ഥാനത്തിനും അവകാശിയായി.

ലിസ്റ്റ് ‘എ’യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ലോകറെക്കോഡ് സൗത് ആസ്‌ട്രേലിയയുടെ ജെയ്ക് ഫ്രേസറിന്റെ (29 പന്തില്‍ 100) പേരിലാണ്. ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരന്റെ സെഞ്ച്വറിയെന്ന റെക്കോഡ് പഞ്ചാബ് ബാറ്റര്‍ അമോല്‍പ്രീത് സിങ് (35 പന്തില്‍) കഴിഞ്ഞ വര്‍ഷം കുറിച്ചിരുന്നു. ഒരു പന്ത് വ്യത്യാസത്തിലാണ് വൈഭവിന് ഈ റെക്കോഡ് നഷ്ടമായത്.

മത്സരത്തില്‍ 190 റണ്‍സ് എടുത്താണ് വൈഭ് പുറത്തായത്. 84 പന്തില്‍ 16 ബൗണ്ടറിയും 15 സിക്‌സറും കുഞ്ഞു താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നു. റാഞ്ചി ഓവല്‍ ഗ്രൗണ്ടിലെ ആകാശം സിക്‌സും, ബൗണ്ടറിയും മഴപെയ്ത പോലെ പറന്നിറങ്ങുന്നതിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. വെറും 54 പന്തിലായിരുന്നു വൈഭവ് 150 റണ്‍സിലെത്തിയത്. എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് (64 പന്ത്) മറികടന്നു.

മത്സരത്തില്‍ ബിഹാര്‍ 29 ഓവറില്‍ 272റണ്‍സിലെത്തി. റെക്കോഡ് തകര്‍ക്കല്‍ പതിവാക്കിയ 14കാരന്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 61 പന്തില്‍ സെഞ്ച്വറിയുമായി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. അണ്ടര്‍ 19 ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ച്വറിയുമായി യൂത്ത് റെക്കോഡ് അടുത്തിടെ സ്വന്തമാക്കി. 12ാം വയസ്സില്‍ രഞ്ജി ട്രോഫി ടീമില്‍ അരങ്ങേറ്റം കുറിച്ച് സചിന്റെയും യുവരാജ് സിങ്ങിന്റെയും പേരിലുള്ള റെക്കോഡുകളും മറികടന്നു.

Sports

32 പന്തില്‍ വേഗമേറിയ സെഞ്ചുറി; വൈഭവിനെ പിന്നിലാക്കി ബിഹാര്‍ ക്യാപ്റ്റന്‍

ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി.

Published

on

റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി ബിഹാര്‍ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി. 32 പന്തിലാണ് താരം വഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോഡിട്ടത്.

മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലുള്ള ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്.

2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തില്‍ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം. ഒരു പന്ത് വ്യത്യാസത്തിലാണ് സാക്കിബുള്‍ ഗാനിക്ക് ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് നഷ്ടമായത്.

 

Continue Reading

News

വനിതാ ടി20 പരമ്പര: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

Published

on

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ വിഷ്മി ഗുണരത്നയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ക്യാപ്റ്റൻ ചാമരി അതപത്തുവിനെ (24 പന്തിൽ 31) സ്നേഹ റാണ മടക്കി. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും ഹാസിനിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഹർഷിതയെ പിന്നീട് അമൻജോത് കൗർ റൺഔട്ടാക്കി.

ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലാണ് ഒതുങ്ങിയത്. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്ന് വിക്കറ്റും, വൈഷ്ണവി ശർമയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതവും നേടി. സ്നേഹ റാണയും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമായാണ് ലക്ഷ്യം മറികടന്നത്. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല; 11 പന്തിൽ 14 റൺസെടുത്ത താരത്തെ കവിഷാ ദിൽഹരി പുറത്താക്കി. എന്നാൽ ഷെഫാലി വെർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ജെമീമ റോഡ്രിഗസ് 15 പന്തിൽ 26 റൺസും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി. 49 ബോൾ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 26ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

Continue Reading

Sports

അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ; ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ കളിക്കാരെ ടീമിലെത്തിക്കാം

അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്

Published

on

റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പ്രതിരോധതാരം ഇമ്രിക് ലപ്പോര്‍ട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നല്‍കാനുണ്ടായിരുന്ന കൈമാറ്റത്തുക തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

രജിസ്‌ട്രേഷന്‍ വിലക്കുള്ള ക്ലബ്ബുകളുടെ പട്ടികയില്‍ നിന്ന് അല്‍ നസറിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്. വിലക്ക് നീങ്ങിയതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കും.

 

Continue Reading

Trending