Connect with us

Health

പ്രമേഹം നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍

കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.

Published

on

ഒരു വ്യക്തിയുടെ ദിവസത്തെ ആരോഗ്യനില വലിയൊരു ഭാഗം രാവിലെ പിന്തുടരുന്ന ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാവിലെ ചായയോ ചൂടുവെള്ളമോ അടക്കം കഴിക്കുന്ന പാനീയങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം ഉള്ളവര്‍ രാവിലെ സ്വീകരിക്കുന്ന ഭക്ഷണത്തിലും പാനീയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിലും കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.

ഗ്രീന്‍ ടിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. നാരങ്ങ വെള്ളം ചെറുചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കരളിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

മഞ്ഞള്‍ വെള്ളം ദിവസവും രാവിലെ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ഘടകം ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇത് കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായകരമാണ്.

Health

ഭക്ഷണത്തിലൂടെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം: അറിയേണ്ട വിഭവങ്ങള്‍

ശരിയായ ഭക്ഷണക്രമം ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

Published

on

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതാണ് സ്തനാര്‍ബുദം. പല കാരണങ്ങളാലും ഈ രോഗം ഉണ്ടാകാമെങ്കിലും, ശരിയായ ഭക്ഷണക്രമം ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.

1. ധാന്യങ്ങള്‍
ധാന്യങ്ങളില്‍ നാരുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ പതിവായി കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകള്‍ കുടലിലെ ഈസ്ട്രജനെ ബന്ധിപ്പിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

2. ബെറിപ്പഴങ്ങള്‍
നാരുകള്‍, വിറ്റാമിനുകള്‍, പോളിഫെനോളുകള്‍ എന്നിവ ബെറിപ്പഴങ്ങളില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ കേടുപാടുകള്‍ പരിമിതപ്പെടുത്താന്‍ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റിഇന്‍ഫ്ളമേറ്ററി പോളിഫെനോളുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

3. പയര്‍വര്‍ഗ്ഗങ്ങള്‍
ബീന്‍സ്, പയര്‍, കടല തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സസ്യ പ്രോട്ടീനും ഇവ നല്‍കുന്നു. കൂടുതല്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

4. സോയ
സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവോണുകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐസോഫ്ലേവോണുകള്‍ ദുര്‍ബലമായ ഫൈറ്റോന്യൂട്രിയന്റുകളാണ്, ഇവ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ അനുകൂലമായി സ്വാധീനിക്കാം.

5. നട്സ് (കുരുവര്‍ഗ്ഗങ്ങള്‍)
നട്സുകള്‍ പോഷകസമൃദ്ധമായതും ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കുന്നതുമാണ്. പതിവായി നട്സ് കഴിക്കുന്നത് മൊത്തത്തിലുള്ള കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

Continue Reading

Health

മഞ്ഞുകാലത്ത് ചുണ്ടുകളെ ഈ വിധം പരിചരിക്കാം

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്.

Published

on

ചുണ്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് മഞ്ഞുകാലം.പലര്‍ക്കും തണുത്ത കാറ്റും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവും കാരണം ചുണ്ടുകള്‍ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകാറുണ്ട്. ഇതു മറികടക്കാന്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ചര്‍മം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകള്‍, വേഗത്തില്‍ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുകയും, ഇത് ചുണ്ടുകള്‍ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കില്‍ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നല്‍കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കരുതുക. കണ്ണിന്റെ കാഴ്ചയില്‍ വെള്ളം ഉണ്ടെങ്കില്‍ കുടിക്കാന്‍ ഓര്‍മ്മ വരും.

ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നല്‍കുമെങ്കിലും അത് ചുണ്ടുകള്‍ കൂടുതല്‍ വേഗത്തില്‍ വരളാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേര്‍ത്ത പോലുള്ള മൃദലമായ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം സ്‌ക്രബ്ബറായി ഉപയോഗിക്കാം. എക്‌സ്‌ഫോളിയേഷന്‍ ശേഷം ഉടന്‍ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാന്‍ സഹായിക്കും.

എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകല്‍ സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏല്‍ക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകള്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടര്‍, കോക്കോ ബട്ടര്‍, സെറാമൈഡ്‌സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവന്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതല്‍ മുറിവുകള്‍ക്കും കാരണമാകും. മെന്തോള്‍, കര്‍പ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകള്‍ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകള്‍ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.

 

Continue Reading

Health

പിങ്ക് സോള്‍ട്ട് ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്.

Published

on

ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഉപ്പാണ്. അതിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ വിഭവത്തിന്റെ രുചിയില്‍ വലിയ മാറ്റം വരും. ചിലര്‍ക്ക് ഉയര്‍ന്ന സോഡിയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, സാധാരണ ഉപ്പിന് പകരമായി ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് പിങ്ക് സോള്‍ട്ട് (ഇന്തുപ്പ്) ആണ്. ഇത് സാധാരണ ഉപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്. കുറഞ്ഞ പ്രോസസ്സിംഗുള്ളതിനാല്‍ ഇത് കൂടുതല്‍ പ്രകൃതിദത്തമാണെന്ന് കരുതുന്നു. രാജസ്ഥാന്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളാണ് പ്രധാന ഉറവിടങ്ങള്‍.

സാധാരണ ഉപ്പും പിങ്ക് സോള്‍ട്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ധാതുക്കളുടെ അളവിലാണ്. പിങ്ക് സോള്‍ട്ടില്‍ 84 ഓളം ട്രേസ് മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സാധാരണ ഉപ്പില്‍ ഈ ധാതുക്കള്‍ ഇല്ലെങ്കിലും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ അയോഡിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അയോഡിന്‍ കുറവ് തടയാന്‍ സഹായിക്കുന്നു.

കുറഞ്ഞ അളവില്‍ ഉള്ള മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അസ്ഥികളും പേശികളും ആരോഗ്യവാന്‍മാരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഉപ്പിന്റെ ഏകീകൃത ഘടനയും രുചിയും കാരണം പാചകത്തിലും ബേക്കിങ്ങിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. പിങ്ക് സോള്‍ട്ടില്‍ അന്റികേക്കിങ് ഏജന്റുകള്‍ ഇല്ല, അയോഡിനും ചേര്‍ത്തിട്ടില്ല. എന്നാല്‍ രണ്ടു തരത്തിലും സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍, മിതമായി മാത്രം ഉപയോഗിക്കണം. അമിതമായ സോഡിയം ഉപയോഗം ഉയര്‍ന്ന സമ്മര്‍ദം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാം.

 

Continue Reading

Trending