Connect with us

kerala

സിനിമ മേഖലയിലെ ചൂഷണം; നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം

Published

on

സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടായാല്‍ സമീപിക്കാന്‍ നിയോഗിക്കപ്പെട്ട നോടല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവുകള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

kerala

സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധമാക്കി

നവംബര്‍ ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും.

Published

on

സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് എംവിഡി ബോധവല്‍ക്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. ബ്ലൈന്‍ഡ് സ്‌പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്‌കൂളുകള്‍ അവരുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും നിര്‍ദ്ദേശം.

Continue Reading

kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

എട്ട് പേര്‍ ചികിത്സയില്‍

Published

on

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുള്ള അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഏഴ് വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചികിത്സയിലുള്ളവരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും പതിനൊന്ന് വയസുകാരിയും ഉണ്ട്.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം.

Published

on

ആവേശകരമായ ചടങ്ങില്‍ ഡല്‍ഹിയിലെ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം. മുസ്ലിംലീഗ് ദേശീയ നേതാക്കളും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളും സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.

Continue Reading

Trending