Connect with us

News

യുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി

അഖ്ലാഖ് വധത്തില്‍ യുപി സര്‍ക്കാരിന് തിരിച്ചടി

Published

on

ലഖ്‌നൗ: അഖ്ലാഖ് വധത്തില്‍ യുപി സര്‍ക്കാരിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹരജി തള്ളി കോടതി. 2015 സെപ്തംബര്‍ 28നാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ ഒരു കൂട്ടം ഹിന്ദുത്വ അക്രമികള്‍ തല്ലിക്കൊന്നത്. സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം 15 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം അടക്കമുള്ള കേസ് പിന്‍വലിക്കണമെന്ന അപേക്ഷയാണ് സൂരജ്പൂര്‍ അതിവേഗ കോടതി തള്ളിയത്. കുറ്റങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികള്‍ക്കെതിരായ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.

അപേക്ഷയില്‍ യാതൊരു കഴമ്പും നിയമസാധുതയും ഇല്ലെന്ന് വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചു. ആവശ്യം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, അപേക്ഷ തള്ളുകയായിരുന്നു. ഐപിസി 302 (കൊലപാതകക്കുറ്റം) പ്രകാരമുള്ള ഒരു കേസ് പിന്‍വലിച്ചതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഈ മാസം 14ന് കോടതി ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമാക്കിയ അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് സൈഫി, യോഗി സര്‍ക്കാരിന്റെ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് രണ്ട് പേജുള്ള എതിർവാദം ഫയൽ ചെയ്തതായി അഡ്വ. യൂസഫ് സൈഫി പറഞ്ഞിരുന്നു. എന്നാൽ പ്രതിയുടെ അഭിഭാഷകൻ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടതോടെ കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെയുള്ള കേസ് പിൻവലിക്കൽ അപേക്ഷയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

പ്രതികളില്‍ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 323 (മനഃപൂര്‍വം പരിക്കേല്‍പ്പിക്കുക), 504 (സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂര്‍വമായ അപമാനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഗംഗയിലും ഓടയിലും തള്ളി; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്

Published

on

ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ ശേഷം ഗംഗയിലും അഴുക്കുചാലിലും തള്ളിയ കേസില്‍ യുവതിയും ആണ്‍സുഹൃത്തും പൊലീസ് പിടിയിലായി. ചാന്ദൗസി പ്രദേശത്ത് നടന്ന സംഭവത്തില്‍ റൂബി എന്ന യുവതിയെയും സുഹൃത്ത് ഗൗരവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 38 വയസുള്ള രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കൈയും തലയും വേര്‍പ്പെട്ട നിലയിലായിരുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ റൂബി കൊലപാതകം സമ്മതിച്ചു. ആണ്‍സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്‍കി. ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പാക്കിയ ശേഷം, മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങള്‍ രാജ്ഘട്ടില്‍ എത്തിച്ച് ഗംഗയില്‍ ഒഴുക്കുകയും ചില ഭാഗങ്ങള്‍ സമീപത്തെ അഴുക്കുചാലില്‍ തള്ളുകയുമായിരുന്നു.

ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രാഹുലിനെ കാണാനില്ലെന്ന പരാതി യുവതി തന്നെ മുമ്പ് പൊലീസില്‍ നല്‍കിയിരുന്നെങ്കിലും, മൊഴിയിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കെണ്ടത്തി. തുടര്‍ന്നാണ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണവും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

main stories

ചര്‍ച്ചില്‍ കയറി ബൈബിളിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും അധിഷേപിച്ച് ഹിന്ദുത്വവാദി

കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം.

Published

on

ബംഗളൂരു:  ക്രിസ്ത്യൻ പള്ളിയിൽ കയറി ബൈബിളിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ച് ഹിന്ദുത്വവാദിയുടെ ആക്രോശം. ബംഗളൂരു സ്വദേശി സത്യനിഷ്ഠ ആര്യയാണ് പ്രാർത്ഥനാഹാളിലേക്ക് അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കി പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം എക്‌സിൽ പോസ്റ്റ് ചെയ്തത്.

യേശുവിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും ഇയാൾ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുണ്ട്. കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ബൈബിൾ ഇന്ത്യയിൽ വേണ്ടെന്നും ഇവിടെ മനുസ്മൃതി മതിയെന്നും ഇയാൾ പറയുന്നുണ്ട്. ടീം റൈസിംഗ് ഫാൾക്കൺ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വിദ്വേഷ പ്രചാരണം. ഡിസംബർ 22നാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

Continue Reading

main stories

‘ഇത് ഹിന്ദു രാഷ്ട്രം’; സാന്താ തൊപ്പി വില്‍പ്പന തടഞ്ഞ് ഒഡിഷയില്‍ ഭീഷണി

ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Published

on

ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്‍ സാന്താ തൊപ്പികള്‍ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. ‘ ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ അനുവദിക്കില്ല ‘ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
ഭഗവാന്‍ ജഗന്നാഥന്റെ നാട്ടില്‍ സാന്താ തൊപ്പികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തങ്ങള്‍ സാന്താ തൊപ്പികള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്‍ ശക്തമാവുകയായിരുന്നു.

‘ നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ഭഗവാന്‍ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കൂ. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല ‘ എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, ‘ നിങ്ങള്‍ ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയും? ഇത് അനുവദിക്കില്ല ‘ എന്നും അവര്‍ ഭീഷണി മുഴക്കിയതായി വീഡിയോയില്‍ കാണാം.
ഡിസംബര്‍ മാസമാകുമ്പോള്‍ ക്രിസ്മസ് തൊപ്പികള്‍, അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്‍ ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്‍ വില്‍ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.

എന്നാല്‍, ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്‍ദ്ദവും സാമൂഹിക സഹവര്‍ത്തിത്വവും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.

Continue Reading

Trending