News
‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’; നിവിന്‍ പോളിയെ ചേര്‍ത്ത് പിടിച്ച് അജു വര്‍ഗീസ്
‘സര്‍വ്വം മായ’നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ‘സര്‍വ്വം മായ’ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണെന്ന വിലയിരുത്തലാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.
സിനിമയുടെ വിജയത്തെ തുടര്‍ന്ന് അജു വര്‍ഗീസ് പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിവിന്‍ പോളിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ‘ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും’ എന്ന അര്‍ത്ഥം നല്കുന്ന വാക്കുകളോടെയായിരുന്നു പോസ്റ്റ്.
നിവിന്‍-അജു കൂട്ടുകെട്ടിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ആഘോഷമാക്കുകയാണ്. അജു വര്‍ഗീസിന്റെ കമന്റ് ബോക്സില്‍ ആരാധകരുടെ സ്നേഹപ്രകടനങ്ങളാണ് നിറയുന്നത്. നിവിന്‍-അജു കോമ്പോ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും കമന്റുകളില്‍ പറയുന്നു.
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന റിയ ഷിബുവിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഫണ്‍ സ്വഭാവത്തില്‍ ഒരുക്കിയ ആദ്യ പകുതിയും ഇമോഷണലും ഫീല്‍ ഗുഡ് ടച്ചുള്ള രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകളെന്നാണ് പ്രേക്ഷക പ്രതികരണം. ഹൊറര്‍ മൂഡിലായിരിക്കും ചിത്രം എന്നായിരുന്നു മുന്‍സൂചനകള്‍.
‘പാച്ചുവും അത്ഭുതവിളക്കും’ക്ക് ശേഷം അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. നിവിന്‍ ആരാധകര്‍ക്ക് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.
കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്ചേഴ്സാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം എ പി ഇന്റര്‍നാഷണല്‍ നേടിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോം സ്ക്രീന്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും അഖില്‍ സത്യന് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫയര്‍ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിന് പ്രഭാകറാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്, കോസ്റ്റിയൂംസ് സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു തോമസ്.
ജനാര്ദ്ദനന്, പ്രീതി മുകുന്ദന്, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
kerala
കൊച്ചി – ലക്ഷദ്വീപ് വിമാനം രണ്ടാം ദിവസവും റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍
ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപ് അഗത്തിയിലേക്കുള്ള അലയന്‍സ് വിമാനം തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുപ്പെടുമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരെത്തിയപ്പോഴേക്കും റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് റദ്ദാക്കിയത്. അതേസമയം, യാത്രയ്ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല്പതോളം യാത്രക്കാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജീവനക്കാരുമായി തര്‍ക്കത്തിലാണ്. നിലവില്‍ പ്രശ്നപരിഹാരമായിട്ടില്ല.
News
വീടിനുള്ളില്‍ ‘ഹൈടെക്’ കഞ്ചാവ് കൃഷി; ലൈറ്റും ഫാനും, ഷൂ റാക്ക് മറയാക്കി യുവാവ് അറസ്റ്റില്‍
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം: വീടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുറിക്കുള്ളില്‍ കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ ചൂടും കാറ്റും ലഭിക്കുന്നതിനായി ലൈറ്റുകളും ഫാനുകളും ഘടിപ്പിച്ചായിരുന്നു കൃഷി.
മുറിക്കുള്ളിലേക്ക് മറ്റാരെയും പ്രവേശിപ്പിക്കാത്ത വിധത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്ക് മറ ഒരുക്കിയിരുന്നത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടിരുന്നത്. പൊലീസ് കണ്ടെത്തിയ ചെടികള്‍ക്ക് ഏകദേശം 20 ദിവസത്തെ വളര്‍ച്ചയുണ്ടായിരുന്നു.
അറസ്റ്റിലായ ധനുഷ് എംഡിഎഎസ് കേസില്‍ നേരത്തെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തുനിന്ന് ആളുകള്‍ എത്തുന്നതിനെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഷാഡോ പൊലീസ് എസ്ഐ അജേഷ്, നസിമുദീന്‍, സജിത്, വരുണ്‍ ഘോഷ്, രഞ്ജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
kerala
കണ്ണൂരില്‍ റീല്‍സെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ റീലെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. 2 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. എറണാകുളം – പൂനെ എക്സ്പ്രസാണ് നിര്‍ത്തിച്ചത്. 2 പേരെയും കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു. റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
News19 hours agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala2 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
