kerala
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് പ്രതിനിധികളായ ഭാരവാഹികളെ പ്രഖ്യാപിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വെട്ടം ആലിക്കോയ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.ടി. അഷ്റഫ്, ട്രഷറര്‍ ബഷീര്‍ രണ്ടത്താണി, ഡെപ്യൂട്ടി ലീഡര്‍ യാസ്മിന് അരിമ്പ്ര, വിപ്പ് ഷരീഫ് കുറ്റൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, വൈസ് പ്രസിഡന്റ്, അഡ്വ. എ.പി സ്മിജി, ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് പി.കെ. അസ്ലു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന നിയാസി
kerala
എംഡിഎംഎ യുമായി ഡിവൈഎഫ്ഐ നേതാവ് പിടിയില്‍; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
പ്രതികള്‍ ഓട്ടോറിയയില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു.
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശേധനയില്‍ ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡന്റ് റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനും പിടിയിലായത്.
ഇവരില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരവിപുരം പുത്തന്‍ചന്ത റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ഓട്ടോറിയയില്‍ എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതായി എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോയുടെ രഹസ്യ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അമിതാഭ്ചന്ദ്രന്‍ 2023 ല്‍ കായംകുളത്ത് വെച്ച് ഒരു യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയാണ്. ലഹരി സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുണ്ട്.
kerala
സ്വര്‍ണ്ണക്കൊള്ളക്കേസ്; അന്വേഷണം അട്ടിമറിക്കാന്‍ പിണറായി ശ്രമിക്കുന്നു; രമേശ് ചെന്നിത്തല
കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല
കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനു നേരെ ആരോപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുയാണെന്നും രമേശ് പറഞ്ഞു.
‘കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാന്‍ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാര്‍ട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവര്‍ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അതിനെ ഞാന്‍ എതിര്‍ത്തു. അന്ന് ഞാനത് എതിര്ത്തില്ലായിരുന്നെങ്കില് ഇത് മുഴുവന്‍ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രന് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയ ഗാന്ധിയുടെ അടുക്കല്‍ പോറ്റി എത്തണമെങ്കില്‍ അതിന് പിന്നില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുക്കലെത്തി ചെവിയില്‍ പോറ്റി എന്തിന് സംസാരിച്ചു. അതിന്റെ അര്‍ത്ഥമെന്താണ്. സോണിയ ഗാന്ധിക്ക് പോറ്റി ആരാണെന്ന് തിരിച്ചറിഞ്ഞു കാണില്ല. സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് ഉത്തവാദിത്തം ഉണ്ട്. കൊണ്ടു പോയവര്‍ക്ക് അയാളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാകാം കൊണ്ടുപോയത്. മുഖ്യമന്ത്രി ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറയരുത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പോലും അടുത്ത്നിന്ന് ചെവിയില്‍ സംസാരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയോടാണ് പോറ്റി സംസാരിച്ച’തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
kerala
കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡ് നവീകരണം; എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു
അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്.
കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡിന്റെ (കൊളത്തൂര്‍ ജംഗ്ഷന് മുതല്‍ എയര്‍ പോര്‍ട്ട് വരെ ) 19.35 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് വേണ്ടി ഇന്ന് ചീഫ് ആര്‍ക്കിടെക് എഞ്ചിനീയര്‍ ബിനു ജി.യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. കൊളത്തുര്‍ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന മെയിന്‍ കവാടം റോഡിന്റെ മുഖഛായ തന്നെ മാറ്റും.
പി വി എ ലത്തീഫ്, നിയുക്ത മുന്‍സിപ്പല്‍ ചെയര്മാന് യു കെ മുഹമ്മദ്ഷാ, കൗണ്‍സിലര്‍മാരായ അബ്ദുറഹ്മാന് എന്ന ഇണ്ണി, നൗഷിദ, ചുക്കാന്‍ ബിച്ചു,. വി.അന്‍വര്‍ നൗഷാദ് മംഗലന്‍, അലി മാസ്റ്റര്‍ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് ഓഫിസര്‍ ബിന്ദു കെ.പി,എ. ഇ ഹിഷാം. എ.പി.,ആര്‍ക്കിടെക്ടര്‍ ആയിശ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു . ഏറെ നാളത്തെ പരിശ്രമമാണ് ഫല പ്രാപ്തിയിലെത്തുന്നത് എന്ന സന്തോഷം പങ്കിടുന്നു.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
News17 hours agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
