Connect with us

india

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Published

on

ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കുക. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിജീവിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഗേറ്റ് പരിസരത്ത് കോണ്‍ഗ്രസും അതിജീവിതയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019ലാണ് സെന്‍ഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടകയിൽ സ്വകാര്യ ബസ് തീപിടിച്ച് 17 മരണം

ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

Published

on

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച നടന്ന ഭീകര റോഡ് അപകടത്തിൽ 17 യാത്രക്കാർ വെന്തുമരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഒരു ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ബസിന് ഉടൻ തീപിടിക്കുകയും നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങുകയും ചെയ്തു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്‌സ്, അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Continue Reading

india

ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘം പിടിയിൽ

ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്.

Published

on

ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘത്തെ തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം പിടികൂടി. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായാണ് കണ്ടെത്തൽ.

കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദത്തെടുക്കൽ നിയമപരമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ രേഖകളും സംഘം തയ്യാറാക്കിയിരുന്നു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിലേത് മാത്രം 15 കുഞ്ഞുങ്ങളെയാണ് ഇവർ അനധികൃതമായി കൈമാറിയത്.

എട്ട് വ്യത്യസ്ത ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ റെയ്ഡിൽ രണ്ട് ശിശുക്കളെ കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അറസ്റ്റിലായവരിൽ പ്രധാന കിംഗ്പിന്നുകൾ, അന്തർസംസ്ഥാന ട്രാൻസ്പോർട്ടർമാർ, പ്രാദേശിക ആശുപത്രി ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. പണമിടപാടുകൾ കണ്ടെത്തുന്നതിനും സംഘത്തെ സഹായിച്ച മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെ തിരിച്ചറിയുന്നതിനുമായി സൈബരാബാദ് പൊലീസ് ആശുപത്രി രേഖകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്.

 

Continue Reading

india

1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍ ബ്രെഡ് പാക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ നൈജീരിയന്‍ യുവതി അറസ്റ്റില്‍

മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

Published

on

ബംഗളൂരു: ബ്രെഡ് പാക്കറ്റിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ നൈജീരിയന്‍ യുവതിയെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

2024-ല്‍ സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഒലാജിഡെയുടെ ബാഗില്‍നിന്നാണ് ബ്രെഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റില്‍ താമസിച്ചിരുന്ന വിദേശ വനിത പ്രമുഖ വ്യക്തികള്‍ക്കുള്‍പ്പെടെ കൊക്കെയ്ന്‍ വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒലാജിഡെ ഇന്ത്യയില്‍ ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്കോപ്പര്‍ (ഗാല നഗര്‍), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ സുഹൃത്തില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നും ഇയാളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവഴി ലഹരിമരുന്ന് വില്‍പ്പന നടത്തി നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.

ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ത്തൂരിന് സമീപം നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന ഒരു സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് നാടുകടത്തി.

ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ കര്‍ണാടകയില്‍ 4168 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1833 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2214 പേര്‍ വിചാരണ കാത്തിരിക്കുകയാണ്. 2025-ല്‍ കേസുകളുടെ എണ്ണം 5747 ആയി വര്‍ധിക്കുകയും 1079 പേര്‍ ശിക്ഷിക്കപ്പെടുകയും 3414 പേരുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.

ഡിസംബര്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം ബംഗളൂരുവില്‍ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 വിദേശികള്‍ ഉള്‍പ്പെടെ 1543 പേരെയാണ് അറസ്റ്റ് ചെയ്തത്. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി കടത്തില്‍ പങ്കുണ്ടായിരുന്ന 300-ലധികം വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.

Continue Reading

Trending