Connect with us

kerala

മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; സീരിയല്‍ നടന്‍ കസ്റ്റഡിയില്‍

എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം

Published

on

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു കസ്റ്റഡിയില്‍. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ ലോട്ടറി വില്‍പ്പനക്കാരനെയാണ് ഇടിച്ചത്. എംസി റോഡില്‍ കോട്ടയം നാട്ടകത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചു എന്ന് തെളിഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്.

Published

on

ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. തീപിടിത്തത്തിൽ മരിച്ചയാളുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

സംഭവത്തെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായതിന് ശേഷമേ മരിച്ചയാളെ തിരിച്ചറിയാൻ കഴിയൂവെന്ന് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിയെ എസ്‌ഐടി ചോദ്യം ചെയ്തു

ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.

Published

on

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഡി. മണിയെ ചോദ്യം ചെയ്തു. ചെന്നൈയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.

ഒരു വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് വിറ്റുവെന്നാണ് വ്യവസായിയുടെ മൊഴി.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി. മണി എന്നത് ഇയാളുടെ യഥാർഥ പേര് അല്ലെന്നും ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഇയാളുടെ യഥാർഥ പേരെന്നും എസ്‌ഐടി സ്ഥിരീകരിച്ചു.

കേസിൽ ഇടനിലക്കാരനായ മറ്റൊരു ദിണ്ടിഗൽ സ്വദേശിയെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങൾ എസ്‌ഐടി ആരംഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

Continue Reading

kerala

മലപ്പുറത്ത് തീപിടിത്തം; ഫർണിച്ചർ യൂണിറ്റും കാറുകളും കത്തിനശിച്ചു

ഹരിതകർമസേന ശേഖരിച്ച് കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക വിവരം.

Published

on

മലപ്പുറം: മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന ശേഖരിച്ച് കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക വിവരം. താനൂരിൽ നിന്നുള്ള യൂണിറ്റിനൊപ്പം തിരൂർ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, എറണാകുളം നെട്ടൂരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിനടിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും കത്തിനശിച്ചു. നെട്ടൂർ പാറയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറും അമ്പലത്ത് വീട് റിയാസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ കാറുമാണ് നശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

മരട് നഗരസഭയുടെ പുതിയ 29-ാം ഡിവിഷനിൽ ഹരിത കർമസേന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. നിമിഷങ്ങൾക്കകം തീ വ്യാപിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. സാമൂഹ്യവിരുദ്ധർ തീ ഇട്ടതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പ്രദേശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നുവെന്നും ഇത് നീക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭാ അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.

Continue Reading

Trending