kerala
ശബരിമല സ്വർണക്കൊള്ള കേസിൽ ഡി. മണിയെ എസ്‌ഐടി ചോദ്യം ചെയ്തു
ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഡി. മണിയെ ചോദ്യം ചെയ്തു. ചെന്നൈയിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.
ഒരു വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് വിറ്റുവെന്നാണ് വ്യവസായിയുടെ മൊഴി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി. മണി എന്നത് ഇയാളുടെ യഥാർഥ പേര് അല്ലെന്നും ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനാണ് ഇയാളുടെ യഥാർഥ പേരെന്നും എസ്‌ഐടി സ്ഥിരീകരിച്ചു.
കേസിൽ ഇടനിലക്കാരനായ മറ്റൊരു ദിണ്ടിഗൽ സ്വദേശിയെയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങൾ എസ്‌ഐടി ആരംഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
kerala
മലപ്പുറത്ത് തീപിടിത്തം; ഫർണിച്ചർ യൂണിറ്റും കാറുകളും കത്തിനശിച്ചു
ഹരിതകർമസേന ശേഖരിച്ച് കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക വിവരം.
മലപ്പുറം: മലപ്പുറം മേലെ ചേളാരിയിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡിന് തീപിടിച്ചു. ഹരിതകർമസേന ശേഖരിച്ച് കൂട്ടിവെച്ച പ്ലാസ്റ്റിക് കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക വിവരം. താനൂരിൽ നിന്നുള്ള യൂണിറ്റിനൊപ്പം തിരൂർ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, എറണാകുളം നെട്ടൂരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിനടിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും കത്തിനശിച്ചു. നെട്ടൂർ പാറയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറും അമ്പലത്ത് വീട് റിയാസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ കാറുമാണ് നശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
മരട് നഗരസഭയുടെ പുതിയ 29-ാം ഡിവിഷനിൽ ഹരിത കർമസേന വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. നിമിഷങ്ങൾക്കകം തീ വ്യാപിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായത്. സാമൂഹ്യവിരുദ്ധർ തീ ഇട്ടതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
പ്രദേശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചിരുന്നുവെന്നും ഇത് നീക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭാ അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.
kerala
അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി
പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.
അഗളി: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പരാതി. പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.
പാലൂരിൽ പലചരക്ക് കട നടത്തുന്ന രാമരാജ് ഔഷധസസ്യങ്ങളുടെ രണ്ട് വലിയ കെട്ട് വേരുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി പറയുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് കട കുറച്ച് ദിവസങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. പിന്നീട് കട തുറന്നപ്പോൾ വേരുകൾ കാണാതായതോടെയാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണികണ്ഠനെയും കൂട്ടാളികളെയും പിടികൂടിയത്.
തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ രാമരാജിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടതായും ഈ തുക കൈമാറുന്നതിനിടെയാണ് മണികണ്ഠനെ ക്രൂരമായി മർദിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് മണികണ്ഠന്റെ അമ്മ പാപ്പ വ്യക്തമാക്കി. എന്നാൽ മർദനം നടന്നിട്ടില്ലെന്ന നിലപാടിലാണ് മറുപക്ഷം.
ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. അവശനിലയിലായ മണികണ്ഠനെ ആദ്യം ചികിത്സയ്ക്കായി മാറ്റിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് വിവരം പുതൂർ പൊലീസിന് കൈമാറിയത്.
തലയോട്ടിയിലടക്കം ശസ്ത്രക്രിയകൾ നടത്തിയ ശേഷം മണികണ്ഠൻ നിലവിൽ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രാമരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
kerala
ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ല; വാജ്‌പേയി ജന്മദിന പരിപാടിയിൽ നിർബന്ധിത പങ്കാളിത്തം
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ലെന്ന് കൺട്രോളർ ഉത്തരവിട്ടു. വ്യാഴാഴ്ച ജീവനക്കാർ ഹാജരാകണമെന്ന് നിർദേശമുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.
വാജ്‌പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേണൻസ് ഡേ’യായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 10ന് പരിപാടി സംഘടിപ്പിക്കും. പരിപാടിയിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ക്രിസ്മസ് അവധി അനുവദിക്കാത്തത്.
മുന്‍പ് ഉത്തർപ്രദേശിലും ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശം നൽകിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അവിടെയും അവധി റദ്ദാക്കിയത്.
അതേസമയം, ലോക്ഭവന് പ്രത്യേക അവധി ദിവസങ്ങളില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഞായറാഴ്ചകളിൽ പോലും വിവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണെന്നും ജീവനക്കാർ അതിന്റെ പരിസരത്തുതന്നെയാണ് താമസിക്കുന്നതെന്നും ലോക്ഭവൻ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala3 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala19 hours agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
