kerala
മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആക്രമണം; രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞു
അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും വലതുകൈക്ക് ഒടിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തു നിന്നിരുന്ന പ്രതിയോട് സെല്ലിലേക്ക് തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്.
കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് പ്രതി ആദ്യം റിജുമോണെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു നാരായണന്റെ കൈ പിടിച്ച് ശക്തമായി തിരിച്ചതോടെ അദ്ദേഹത്തിനും ഒടിവേറ്റു. ആക്രമണത്തിനിടെ പുറത്തെത്തിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും പ്രതി മുഴക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്‍സീറിനെ മട്ടാഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.
kerala
ആട് 3 ഷൂട്ടിങ് അപകടം: നടൻ വിനായകൻ ആശുപത്രി വിട്ടു, രണ്ടുമാസം വിശ്രമം
കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
കൊച്ചി: ആട് 3 സിനിമയുടെ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ടുമാസത്തോളം വിശ്രമം ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ താരത്തിന്റെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വിനായകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് പേശികൾക്കും നാഡികൾക്കും (ഞരമ്പുകൾ) ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. വലിയ ക്യാൻവാസിൽ ഫിക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈ ഡേ ഫിലിം ഹൗസും കാവ്യ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
kerala
കോട്ടയം പനച്ചിപ്പാറയിൽ വൻ ലഹരിവേട്ട: 99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
ജില്ലാ ഡാൻസാഫ് (DANSAF) സംഘമാണ് പ്രതികളെ പിടികൂടിയത്.
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയ്ക്കു സമീപം പനച്ചിപ്പാറയിൽ വൻ രാസലഹരി വേട്ട. 99 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ഡാൻസാഫ് (DANSAF) സംഘമാണ് പ്രതികളെ പിടികൂടിയത്.
പനച്ചിപ്പാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, നടയ്ക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലഹരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതികളെ ഇന്ന് രാവിലെ എട്ടരയോടെയാണ് പനച്ചിപ്പാറയിൽ വെച്ച് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ തടഞ്ഞുനിർത്തിയത്.
അറസ്റ്റിലായ പ്രതികൾക്ക് വൈദ്യപരിശോധന നടത്തിയ ശേഷം അൽപസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
അട്ടപ്പാടി ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസ്: പ്രതി രാമരാജന്‍ അറസ്റ്റില്‍
മണ്ണാര്‍ക്കട്ടേക്ക് പോകുന്നതിനിടെ ആനമൂളിയില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് അട്ടപ്പാടിയിലെ പാലൂര്‍ ഉന്നതിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി രാമരാജന്‍ അറസ്റ്റിലായി. മണ്ണാര്‍ക്കട്ടേക്ക് പോകുന്നതിനിടെ ആനമൂളിയില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മണികണ്ഠനെ രാമരാജന്‍ ക്രൂരമായി മര്‍ദിച്ചത്. പച്ചമരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആക്രമണം. ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും തലയോട്ടി തല്ലി തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ ഇക്കഴിഞ്ഞ ഒമ്പതാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഇപ്പോള്‍ അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിയായ രാമരാജനെതിരെ പതിനാറാം തീയതി പുതൂര്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നതായി കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
kerala2 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
GULF2 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
