Connect with us

kerala

കോട്ടയം പനച്ചിപ്പാറയിൽ വൻ ലഹരിവേട്ട: 99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

ജില്ലാ ഡാൻസാഫ് (DANSAF) സംഘമാണ് പ്രതികളെ പിടികൂടിയത്.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയ്ക്കു സമീപം പനച്ചിപ്പാറയിൽ വൻ രാസലഹരി വേട്ട. 99 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ഡാൻസാഫ് (DANSAF) സംഘമാണ് പ്രതികളെ പിടികൂടിയത്.

പനച്ചിപ്പാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, നടയ്ക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലഹരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതികളെ ഇന്ന് രാവിലെ എട്ടരയോടെയാണ് പനച്ചിപ്പാറയിൽ വെച്ച് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ തടഞ്ഞുനിർത്തിയത്.

അറസ്റ്റിലായ പ്രതികൾക്ക് വൈദ്യപരിശോധന നടത്തിയ ശേഷം അൽപസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

kerala

അട്ടപ്പാടി ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസ്: പ്രതി രാമരാജന്‍ അറസ്റ്റില്‍

മണ്ണാര്‍ക്കട്ടേക്ക് പോകുന്നതിനിടെ ആനമൂളിയില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

പാലക്കാട് അട്ടപ്പാടിയിലെ പാലൂര്‍ ഉന്നതിയില്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി രാമരാജന്‍ അറസ്റ്റിലായി. മണ്ണാര്‍ക്കട്ടേക്ക് പോകുന്നതിനിടെ ആനമൂളിയില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മണികണ്ഠനെ രാമരാജന്‍ ക്രൂരമായി മര്‍ദിച്ചത്. പച്ചമരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ആക്രമണം. ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും തലയോട്ടി തല്ലി തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ ഇക്കഴിഞ്ഞ ഒമ്പതാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ഇപ്പോള്‍ അട്ടപ്പാടി കൊട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിയായ രാമരാജനെതിരെ പതിനാറാം തീയതി പുതൂര്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നതായി കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

Continue Reading

kerala

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ (31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

Published

on

അങ്കമാലി: യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ (31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയാണ് ഇയാളെ ജയിലിലടക്കാന്‍ ഉത്തരവിട്ടത്.

അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവര്‍ച്ച, സ്ത്രീത്വത്തെ അവഹേളിക്കല്‍, കാപ്പ ഉത്തരവിന്റെ ലംഘനം, മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സെബി വര്‍ഗീസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ മൂക്കന്നൂര്‍ ശങ്കരന്‍കുഴി കപ്പേളയ്ക്ക് സമീപം വഴിവിളക്കുകള്‍ കൃത്രിമമായി അണച്ച് മദ്യപിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസി ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, പ്രതിയും കൂട്ടാളി ഷിനിലും ചേര്‍ന്ന് യുവാവിനെ തലയിലും ശരീരഭാഗങ്ങളിലും കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ ബൈക്കും കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തിയിരുന്നു.

തുടര്‍ന്ന് അങ്കമാലി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലും പ്രതി ഉള്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്താന്‍ നടപടി സ്വീകരിച്ചത്. അങ്കമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. രമേശ്, എസ്.ഐ കെ.എ. പോളച്ചന്‍, അസി. എസ്.ഐ പി.വി. ജയശ്രീ, സി.പി.ഒ എബി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Continue Reading

kerala

നെടുമ്പാശ്ശേരി വിമാനത്താവളം: സാങ്കേതിക തകരാറുകൾ മൂലം വിമാന സർവീസുകൾ തടസപ്പെട്ടു

ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാല് വിമാന സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തു. ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

അതേസമയം, വൈകിട്ട് 6 മണിക്ക് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം രാത്രി 9.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. വൈകിട്ട് 6.45ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ അറേബ്യ വിമാനവും വൈകി രാത്രി 8.30ന് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

വിമാനങ്ങളുടെ വൈകിപ്പ് മൂലം യാത്രക്കാർക്ക് വലിയ അസൗകര്യമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading

Trending