kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്, 53.9 % രേഖപ്പെടുത്തി
884655 പേര്‍ വോട്ട് ചെയ്തു
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 53.9 % പോളിംഗ് രേഖപ്പെടുത്തി. 884655 പേര്‍ വോട്ട് ചെയ്തു.
ഒന്നാംഘട്ടമായ ഇന്ന് ഏഴു തെക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് ; മെച്ചപ്പെട്ട പേളിങ്, പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞുപ്പ് നടക്കുന്ന ഏഴുജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുടുമ്പോള്‍ 20 ശതമാനംപോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്.
ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാര്‍ഥികളും 1.32 കോടി വോട്ടര്‍മാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.
kerala
ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്‍കി; കേരള സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ വലിയ വീഴ്ച
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും…
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച പുറത്തുവന്നു. ബി.എസ്.സി ബോട്ടണി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു എന്നതാണ് വീഴ്ച്ച.
എന്‍വയണ്‍മെന്റ് സ്റ്റഡീസ് വിഷയത്തിലെ 2024 ഡിസംബര്‍ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും ഏതൊരു മാറ്റവും കൂടാതെ ആവര്‍ത്തിച്ച നിലയാണിത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കെത്തിയതോടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും നടപടിയുടെ പ്രാധാന്യം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും സമാനമായ പിഴവ് നടന്നിരുന്നു.
നാലാം വര്‍ഷ സൈക്കോളജി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ച് നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ തുടര്‍ച്ചയായി ചോദ്യപേപ്പര്‍ ആവര്‍ത്തന പിഴവുകള്‍ സംഭവിക്കുന്നത് പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആശങ്കകളും കൂടുതല്‍ ശക്തമാക്കുന്ന സാഹചര്യമാണ്.
kerala
കടുവ സെന്‍സസിന് പോയി കാണതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.
തിരുവനന്തപുരം: ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെന്‍സസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.
ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്.
എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.
കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവര്‍ ആയിരുന്നു.
സംഘത്തിന്റെ കയ്യില്‍ ഭക്ഷണമോ,ടോര്‍ച്ചോ ഉണ്ടായിരുന്നില്ലെന്നതും ആശങ്കയായിരുന്നു.
മൊബൈല്‍ ഫോണില്‍ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാല്‍ ഈ ഫോണ്‍ ഓഫ് ആയതോടെ ഉദ്യോഗസ്ഥര്‍ക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവര്‍ത്തിച്ചിരുന്നില്ല.
-
india20 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala22 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india19 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

