international
ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്
രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.
ദോഹ: രാജ്യത്ത് മഴമേഘങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ ലഭിക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ ചിന്നിച്ചിതറിയ മേഘങ്ങള്‍ കാണപ്പെടും. രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.
തെക്കുകിഴക്കില്‍ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ച് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
international
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിന്റെയും കാറുകളുടെയും മുകളിലൂടെ പറന്നു; ഒറാഡിയയില്‍ ദുരന്തം ഒഴിവായി
55 വയസ്സുകാരനായ മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
റുമാനിയയിലെ ഒറാഡിയയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിന്റെയും കാറിന്റെയും മുകളിലൂടെ പറന്ന് അതിഭീകര ദുരന്തം ഒഴിവായി.ഡിസംബര്‍ 3നുണ്ടായ കാര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.
55 വയസ്സുകാരനായ മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങളില്‍, തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു റൗണ്ട്എബൗട്ടിലേക്ക് കുതിച്ചുകയറുന്നതും, പിന്നീട് നടപ്പാതയുടെ അരികില്‍ ഇടിച്ച് നിരവധി അടി ഉയരത്തില്‍ വായുവിലേക്ക് ഉയരുന്നതുമാണ് കാണുന്നത്.
കാര്‍ ഒരു ബസിനും രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നതിന് ശേഷമാണ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുന്നത്. പമ്പില്‍ നേരിട്ട് ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. പ്രമേഹരോഗിയായ ഡ്രൈവര്‍ ബോധരഹിതനായതാണെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ എല്ലുകള്‍ ഒടിഞ്ഞുവെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തരസേവന സംഘം സ്ഥലത്തെത്തി ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ 1,600 റുമാനിയന്‍ ലിയു (ഏകദേശം 27,000) പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
international
നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട 22കാരി; അയല്‍വാസിയെ അറസ്റ്റ് ചെയ്തു
പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി…
യുഎസിലെ ടെക്സസില്‍ നിന്ന് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട നിലയില്‍ 22 കാരി. ടെക്സസിലെ അബിലീനില്‍ കഴിഞ്ഞ നവംബര്‍ 22ാം തീയതി വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം.
യുവതിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അയല്‍വാസിയായ ജസ്റ്റിന്‍ ആന്‍ഡേഴ്സണ്‍, സമീപവാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെയാണ് കണ്ടത്. പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഉടന്‍ തന്നെ ജസ്റ്റിന്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ജസ്റ്റിന്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. രാത്രി കരച്ചില്‍ കേട്ട് മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത് അയല്‍വാസിയുടെ വീട്ടിലെത്തിയ ജസ്റ്റിന്‍, പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതിയെയും സമീപത്ത് വീട്ടുടമയായ കാന്‍ഡിസ് ‘കാന്‍ഡി’ തോംസണെയും കണ്ടു.
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ എന്തുകൊണ്ടാണ് പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിന്‍ ചോദിച്ചപ്പോള്‍, അവള്‍ വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്നാണ് കാന്‍ഡിസ് മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. യുവതിയോട് കരയേണ്ടതില്ലെന്നും സഹായിക്കാം എന്നും ജസ്റ്റിന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ജസ്റ്റിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി 60കാരിയായ കാന്‍ഡിസിനെ അറസ്റ്റ് ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പിറ്റേന്ന് കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
കാന്‍ഡിസ് മുന്‍ ആന്‍സണ്‍ പോലീസ് മേധാവിയായിരുന്ന വ്യക്തിയാണ്. അവരുടെ മരണപ്പെട്ട ഭര്‍ത്താവും 2020ല്‍ മരിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി 50ലധികം കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോഴും രണ്ട് മുതിര്‍ന്ന വളര്‍ത്തുമക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

