Connect with us

kerala

ശബരിമല-പൊങ്കല്‍ തിരക്ക്; സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നീട്ടി

ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും…

Published

on

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെയും പൊങ്കല്‍ യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടുകളിലെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ജനുവരി അവസാനം വരെ നീട്ടിയതായി അറിയിച്ചു. ഇതുവരെ സര്‍വീസുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമായിരുന്നു.

ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) ജനുവരി 25 വരെ, ഇതിന്റെ തിരിച്ചുള്ള കൊല്ലം-എസ്എംവിടി ബംഗളൂരു സര്‍വീസ് (07314) ജനുവരി 26 വരെ തുടരും. ഹുബ്ബള്ളിയില്‍ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.

അതേസമയം, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) സ്പെഷല്‍ ജനുവരി 26 വരെ, തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു (06524) ജനുവരി 27 വരെ സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളും തിരുവനന്തപുരം നിന്ന് ചൊവ്വാഴ്ചകളുമാണ് ട്രെയിനുകള്‍ ഓടുക.

ഇതുകൂടാതെ, എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെ, തിരിച്ചുള്ള 06548 ജനുവരി 30 വരെ സര്‍വീസ് നടത്തും. ബുധനാഴ്ചയാണ് ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസും വ്യാഴാഴ്ചയാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെ, തിരിച്ചുള്ള 06556 ഫെബ്രുവരി 1 വരെ തുടരും.

ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ചയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. തിരക്ക് കുറഞ്ഞും യാത്രാസൗകര്യം വര്‍ധിപ്പിക്കാനും വേണ്ടിയുള്ള ഈ തീരുമാനത്താല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

 

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലയില്‍ ഇതുവരെ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി

പോളിംഗ് ശതമാനം 38.98%

Published

on

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കി ജില്ലയില്‍ നിലവില്‍ 3,55,652 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 38.98%.

നഗരസഭ

തൊടുപുഴ – 42.44%
കട്ടപ്പന – 40.06%

ബ്ലോക്ക് പഞ്ചായത്തുകള്‍

* ദേവികുളം -40.47%
* നെടുങ്കണ്ടം -40.54%
* ഇളംദേശം -40.81%
* ഇടുക്കി -36.08%
* കട്ടപ്പന -37.9%
* തൊടുപുഴ -40.99%
* അഴുത -36.05%
* അടിമാലി -38.87%

സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്; വിധിക്കെതിരെ അപ്പീല്‍ വന്നാല്‍ പറയാന്‍ കാര്യങ്ങള്‍ ഉണ്ടെന്ന് നടന്‍ ലാല്‍

വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ കോടതിവിധിയെ തുടര്‍ന്ന് പ്രതികരണങ്ങള്‍ തുടരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.

വിധി എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, കോടതി പറഞ്ഞത് ‘കുറ്റക്കാരനല്ല’ എന്നാണോ ‘തെളിവുകള്‍ പോരാ’ എന്നാണോ എന്നതും വ്യക്തമല്ലെന്നും ലാല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ തനിക്കുള്ള അറിവ് പരിമിതമാണെന്നും, പൂര്‍ണമായി അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ പി.ടി തോമസ് അല്ല, ലോക് നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. അതിനുശേഷമാണ് പി.ടി തോമസ് വരുന്നത്. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു. അതിജീവിത പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പ്രതികളെ ‘കൊന്നുകളയണം’ എന്നാണ് തനിക്കുണ്ടായ വികാരം. കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 

Continue Reading

kerala

ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം; ഫെഫകയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

Published

on

തിരുവനന്തപുരം: നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞിരുന്നു.

 

 

Continue Reading

Trending