Connect with us

kerala

നെടുമ്പാശ്ശേരി വിമാനത്താവളം: സാങ്കേതിക തകരാറുകൾ മൂലം വിമാന സർവീസുകൾ തടസപ്പെട്ടു

ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നാല് വിമാന സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തു. ഉച്ചയ്ക്ക് 12.45ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട അലൈൻസ് എയർ വിമാനവും 12.40ന് ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനവും ഇതുവരെ യാത്ര തിരിക്കാനായിട്ടില്ല.

അതേസമയം, വൈകിട്ട് 6 മണിക്ക് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം രാത്രി 9.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. വൈകിട്ട് 6.45ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ അറേബ്യ വിമാനവും വൈകി രാത്രി 8.30ന് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

വിമാനങ്ങളുടെ വൈകിപ്പ് മൂലം യാത്രക്കാർക്ക് വലിയ അസൗകര്യമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

kerala

വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസി കടലില്‍ മുങ്ങിമരിച്ചു

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്.

Published

on

കോഴിക്കോട്; ദിവസങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് കടലില്‍ മുങ്ങിമരിച്ചു. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദുലിനെ കാണാതായത്.

കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ആവിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

തുടര്‍ന്ന് മത്സ്യതൊഴിലാളികളും നാട്ടുകാരും കോസ്റ്റല്‍ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് രാത്രിയോടെ വിദുല്‍ പ്രസാദിന്റെ മൃതദേഹം ലഭിച്ചത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍

എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍. വിചാരണ കോടതിയുടെ കണ്ടെത്തല്‍ ശെരിയല്ലെന്നും കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും കിട്ടണമെന്നാണ് ആവശ്യം. ഇയാളുടെ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ കേസിലെ മറ്റു രണ്ടുപേരായ പ്രദീപ്, വടിവാള്‍ സലീം എന്നിവര്‍ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അതേസമയം, പ്രതികളുടെ ശിക്ഷ 20 വര്‍ഷത്തില്‍ നിന്ന് ജീവപര്യന്തമാക്കണമെന്നും എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് പ്രോസിക്യൂഷന്‍.

 

Continue Reading

kerala

കടമകള്‍ നിറവേറ്റുന്നതില്‍ പരാജയം; സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു.

Published

on

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് മേധാവിയുടേ ഉത്തരവില്‍ സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന് ഉത്തരവില്‍ പറയുന്നു.

ഗുരുതരമായ അച്ചട ലംഘനം , കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം, സേനയുടെയും സര്‍ക്കാരിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത ആള്‍ സേനയില്‍ തുടര്‍ന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഉത്തരവിലുണ്ട്.

മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടല്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. ഡിഐജി യ്ക്ക് അപ്പീല്‍ നല്‍കും. ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പറഞ്ഞു.

 

Continue Reading

Trending