News
വീടിനുള്ളില്‍ ‘ഹൈടെക്’ കഞ്ചാവ് കൃഷി; ലൈറ്റും ഫാനും, ഷൂ റാക്ക് മറയാക്കി യുവാവ് അറസ്റ്റില്‍
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം: വീടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുറിക്കുള്ളില്‍ കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ ചൂടും കാറ്റും ലഭിക്കുന്നതിനായി ലൈറ്റുകളും ഫാനുകളും ഘടിപ്പിച്ചായിരുന്നു കൃഷി.
മുറിക്കുള്ളിലേക്ക് മറ്റാരെയും പ്രവേശിപ്പിക്കാത്ത വിധത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്ക് മറ ഒരുക്കിയിരുന്നത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടിരുന്നത്. പൊലീസ് കണ്ടെത്തിയ ചെടികള്‍ക്ക് ഏകദേശം 20 ദിവസത്തെ വളര്‍ച്ചയുണ്ടായിരുന്നു.
അറസ്റ്റിലായ ധനുഷ് എംഡിഎഎസ് കേസില്‍ നേരത്തെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തുനിന്ന് ആളുകള്‍ എത്തുന്നതിനെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ഷാഡോ പൊലീസ് എസ്ഐ അജേഷ്, നസിമുദീന്‍, സജിത്, വരുണ്‍ ഘോഷ്, രഞ്ജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
kerala
കണ്ണൂരില്‍ റീല്‍സെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ റീലെടുക്കാന്‍ റെഡ് ലൈറ്റ് അടിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. 2 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. എറണാകുളം – പൂനെ എക്സ്പ്രസാണ് നിര്‍ത്തിച്ചത്. 2 പേരെയും കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും രണ്ട് മിനിറ്റോളം യാത്ര തടസ്സപ്പെടുകയും ചെയ്തു. റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
News
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള ആക്രമണം; വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍
കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും, രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്കി.
തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വൈരാഗ്യത്തോടെ വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് ആയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്.
കുളത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞുമായി വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയെ യുവാവ് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും, രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്കി.
സംഭവത്തിന് മുന്‍പ് കൊന്നു കളയുമെന്ന് യുവാവിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി മൊഴി നല്കി.
കൊറിയര്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് അക്ഷയ് ജിത്ത് വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടര്‍ന്നാണ് നിരന്തരം ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഇയാള്‍ യുവതിയെ ശല്യപ്പെടുത്തിയത്. തുടക്കത്തിലേ തന്നെ പ്രണയാഭ്യര്‍ഥന നിരസിച്ചിട്ടും ശല്യം തുടര്‍ന്നതായും യുവതി പൊലീസിനോട് പറഞ്ഞു.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.
പാലക്കാട്: വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളും മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.
ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. തുടര്‍ന്ന് മോഷ്ടാവാണെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ആള്‍ക്കുട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
News2 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala2 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
News18 hours agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala2 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
