Connect with us

News

ഇന്ത്യ–ശ്രീലങ്ക വനിതാ ടി20: ചരിത്രപ്പോരാട്ടത്തിന് നാളെ ഗ്രീൻഫീൽഡ് സാക്ഷ്യം

ഇന്ത്യ–ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ കേരളത്തിൽ നടക്കുന്ന ആദ്യ മത്സരം വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.

Published

on

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് നാളെ തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും. ഇന്ത്യ–ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ കേരളത്തിൽ നടക്കുന്ന ആദ്യ മത്സരം വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഡിസംബർ 26, 28, 30 തീയതികളിലായി ഗ്രീൻഫീൽഡിൽ ആകെ മൂന്ന് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടന്നത്. ഇരുവരും ജയിച്ച ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം നിലവിൽ 2–0ന് മുന്നിലാണ്. നാളത്തെ മത്സരം കൂടി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷ് തിളങ്ങുമെന്നാണ് കണക്കുകൂട്ടൽ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായും റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.

മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു, ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാണ് ലങ്കയുടെ പ്രതീക്ഷ. മധ്യനിര ബാറ്റിംഗിലെ പതർച്ചയാണ് ടീമിനെ ഇപ്പോൾ അലട്ടുന്നത്. “മധ്യനിര ബാറ്റിംഗിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ കാര്യവട്ടത്തെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നത് പ്രതീക്ഷ നൽകുന്നു,” എന്ന് ചമാരി അട്ടപ്പട്ടു പറഞ്ഞു. ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ് ശ്രീലങ്കൻ ടീം.

അതേസമയം, വരാനിരിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ–ശ്രീലങ്ക പരമ്പരയെ കാണുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ വ്യക്തമാക്കി. ഏകദിന ലോകകപ്പ് വിജയത്തിന് ശേഷവും ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

“ആഭ്യന്തര ക്രിക്കറ്റിന് സെലക്ടർമാർ നൽകുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിന് ഏറെ സഹായകമാണ്. പരിശീലനത്തിലും സെലക്ഷനിലും വലിയ വെല്ലുവിളികളില്ല. കളിയുടെ എല്ലാ വശങ്ങളിലും ദിവസേന പുരോഗതി കൈവരിക്കാനാണ് ശ്രമം,” മജൂംദാർ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി രണ്ട് പരമ്പരകൾ കൂടി ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടേണ്ട മേഖലകൾ കണ്ടെത്താൻ ഈ മത്സരങ്ങൾ സഹായിക്കുമെന്നും, ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചെങ്കിലും ശ്രീലങ്കയെ നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ജേതാക്കളെ നേരിൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.

kerala

മുസ്‌ലിം ലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്/വൈസ് പ്രസിഡണ്ട്,ചെയർപേഴ്സൺ/വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

Published

on

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു. കെ. സൈഫുള്ള തങ്ങൾ , കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള , കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം , വൈസ് ചെയർമാൻ കെ.എം. ഹനീഫ , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ കനില , മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എ താജുദ്ദീൻ , പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബദറുന്നിസ സലീം കളായി , മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ , വൈസ് പ്രസിഡണ്ട് സമീന ടീച്ചർ , പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കുഞ്ഞി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. അബ്ദുൽ ഖാദർ ,വോർക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ അഷ്റഫ് , ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് , വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ ചെർക്കളം , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ല കുഞ്ഞി വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ,ദേലംമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.മുസ്തഫ ഹാജി,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ല,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള , വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ബുഷ്റ,കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി എം.പി ജാഫർ.

യോഗത്തിൽ ജനറൽ സെകട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
അംഗങ്ങളായ സി. ടി. അഹമ്മദലി , പാറക്കൽ അബ്ദുല്ല , പി. സഫിയ , അഷറഫ് എടനീർ സംബന്ധിച്ചു.

Continue Reading

kerala

ഗൃഹനാഥനെ തടഞ്ഞ് എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം

Published

on

കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ കാസർഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

നെല്ലിക്കുന്നിയിൽ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മിൽ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

വളര്‍ത്തുനായയുടെ ഗുരുതര രോഗത്തില്‍ മനംനൊന്ത് രണ്ട് സഹോദരിമാര്‍ ജീവനൊടുക്കി

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്.

Published

on

ലഖ്‌നൗ: വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം ബാധിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ട് യുവതികള്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങ് (24), ജിയാ സിങ് (22) എന്നിവരാണ് ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ലഖ്‌നൗവിലെ ദൗദ് മേഖലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 2014 മുതല്‍ ഇരുവരും ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വളര്‍ത്തുനായയുടെ രോഗം ഭേദമാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരുന്നില്ല. നായ മരണവെപ്രാളം കാണിക്കുകയും വേദനയോടെ ഞെരങ്ങുകയും ചെയ്യുന്നത് ദിവസങ്ങളോളം കണ്ടതോടെ സഹോദരിമാര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു.

ബുധനാഴ്ച രാവിലെ അമ്മ ഗുലാബ് ദേവി ഇരുവരെയും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് അയച്ചിരുന്നു. മടങ്ങിയെത്തിയ ശേഷം തങ്ങള്‍ ഫിനൈല്‍ കുടിച്ചതായി അവര്‍ അമ്മയോട് പറഞ്ഞു. ഉടന്‍ ഗുലാബ് ദേവിയും മകനും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അടിയന്തര ചികിത്സയ്ക്കിടെയാണ് രണ്ട് പേരുടെയും മരണം സംഭവിച്ചത്.

 

Continue Reading

Trending