Sports
വൈഭവ് സൂര്യവംശിക്ക് രാഷ്ട്രീയ ബാലപുരസ്‌കാര്‍; ഇന്ന് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റു വാങ്ങും
വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറി ആരാധകരെ ഏറെ അമ്പരിപ്പിച്ചിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന ബാല പുരസ്‌കാര്‍. ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് പുസ്‌കാരം ഏറ്റുവാങ്ങും.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സടിച്ച് വമ്പന്‍ പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. ബുധനാഴ്ച അരുണാചല്‍ പ്രദേശിനെതിരെ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറി ആരാധകരെ ഏറെ അമ്പരിപ്പിച്ചിരുന്നു.
രാഷ്ട്രീയ ബാല പുരസ്‌കാര്‍
അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള, കല, ധീരത, പരിസ്ഥിതി, ശാസ്ത്രം, സാമൂഹ്യസേവനം, കായികം, നവീകരണം തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജേതാക്കള്‍ക്ക് മെഡലും ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പുരസ്‌കാരം ഇന്ത്യയിലെ യുവതലമുറയുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും സഹായിക്കുന്നു.
News
വിജയ് ഹസാരെ ട്രോഫി: രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് അടിതെറ്റി, കോഹ്ലിക്ക് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി
ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
ബംഗളൂരു: ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയോടെ മടങ്ങിയെത്തിയ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് രണ്ടാം മത്സരത്തില്‍ നിരാശ. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
മുംബൈക്കെതിരെ ടോസ് നേടിയ ഉത്തരാഖണ്ഡ്ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ പേസര്‍ ദേവേന്ദ്ര സിങ് ബോറയുടെ ആദ്യ പന്തില്‍ സിക്‌സിന് ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. നാഗര്‍കോട്ടിയുടെ കൈയില്‍ നിന്നു തെന്നിപ്പോയ പന്ത് ഉത്തരാഖണ്ഡ് താരം തന്നെ പിടിച്ചെടുത്തു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് രോഹിതിന്റെ ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.
മുംബൈക്കായി 12 വര്‍ഷത്തിനുശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത്, സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ 94 പന്തില്‍ ഒമ്പത് സിക്‌സും 18 ഫോറും ഉള്‍പ്പെടെ 155 റണ്‍സെടുത്തിരുന്നു. 62 പന്തില്‍ നേടിയ ആ സെഞ്ച്വറി ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയായിരുന്നു.
അതേസമയം, ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 61 പന്തില്‍ ഒരു സിക്‌സും 13 ഫോറുമടക്കം 77 റണ്‍സെടുത്ത കോഹ്ലിയെ വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ആറാം തവണയാണ് കോഹ്ലി 50+ സ്‌കോര്‍ നേടുന്നത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ താരം 131 റണ്‍സും നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. പ്രിയാന്‍ഷ് ആര്യ, അര്‍പിത് റാണ, നിതീഷ് റാണ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഋഷഭ് പന്തും ആയുഷ് ബദോണിയും ക്രീസിലുണ്ട്.
മുംബൈ ഇന്നിംഗ്സില്‍ സഹോദരങ്ങളായ മുഷീര്‍ ഖാനും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് മുംബൈ.
അതേസമയം, കര്‍ണാടകക്കെതിരായ മത്സരത്തില്‍ കേരളം 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഹമദ് ഇംറാന്‍ എന്നിവര്‍ പുറത്തായി. രണ്ടാം മത്സരത്തിലും കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കുന്നില്ല.
Sports
ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20; കാര്യവട്ടത്ത് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും
സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങള്‍ക്കും വേദിയാകുന്നത് കാര്യവട്ടമാണ്. ഈമാസം 28, 30 തീയതികളിലാണ് മത്സരങ്ങള്‍. സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടന്നത്. രണ്ടിലും ജയിച്ച ഹര്‍മന്‍പ്രീത് കൗറും സംഘവും നിലവില്‍ 2-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
ഹര്‍മന്‍പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷും പ്രതീക്ഷ നല്‍കുന്നു. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഢി, അമന്‍ജോത് കൗര്‍ എന്നിവരടങ്ങുന്ന ബൗളിങ് നിര ഇന്ത്യക്ക് കരുത്തേകുന്നു.
മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു, ഹര്‍ഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കക്ക് നിര്‍ണായകമാവുക. മധ്യനിര ബാറ്റിങ്ങിലെ പതര്‍ച്ചയാണ് ലങ്കന്‍ ടീമിനെ നിലവില്‍ വലക്കുന്നത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.
News
ഇന്ത്യ–ശ്രീലങ്ക വനിതാ ടി20: ചരിത്രപ്പോരാട്ടത്തിന് നാളെ ഗ്രീൻഫീൽഡ് സാക്ഷ്യം
ഇന്ത്യ–ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ കേരളത്തിൽ നടക്കുന്ന ആദ്യ മത്സരം വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.
തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് നാളെ തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും. ഇന്ത്യ–ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ കേരളത്തിൽ നടക്കുന്ന ആദ്യ മത്സരം വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഡിസംബർ 26, 28, 30 തീയതികളിലായി ഗ്രീൻഫീൽഡിൽ ആകെ മൂന്ന് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടന്നത്. ഇരുവരും ജയിച്ച ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം നിലവിൽ 2–0ന് മുന്നിലാണ്. നാളത്തെ മത്സരം കൂടി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷ് തിളങ്ങുമെന്നാണ് കണക്കുകൂട്ടൽ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായും റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.
മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു, ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാണ് ലങ്കയുടെ പ്രതീക്ഷ. മധ്യനിര ബാറ്റിംഗിലെ പതർച്ചയാണ് ടീമിനെ ഇപ്പോൾ അലട്ടുന്നത്. “മധ്യനിര ബാറ്റിംഗിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ കാര്യവട്ടത്തെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നത് പ്രതീക്ഷ നൽകുന്നു,” എന്ന് ചമാരി അട്ടപ്പട്ടു പറഞ്ഞു. ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ് ശ്രീലങ്കൻ ടീം.
അതേസമയം, വരാനിരിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ–ശ്രീലങ്ക പരമ്പരയെ കാണുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ വ്യക്തമാക്കി. ഏകദിന ലോകകപ്പ് വിജയത്തിന് ശേഷവും ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
“ആഭ്യന്തര ക്രിക്കറ്റിന് സെലക്ടർമാർ നൽകുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിന് ഏറെ സഹായകമാണ്. പരിശീലനത്തിലും സെലക്ഷനിലും വലിയ വെല്ലുവിളികളില്ല. കളിയുടെ എല്ലാ വശങ്ങളിലും ദിവസേന പുരോഗതി കൈവരിക്കാനാണ് ശ്രമം,” മജൂംദാർ പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി രണ്ട് പരമ്പരകൾ കൂടി ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടേണ്ട മേഖലകൾ കണ്ടെത്താൻ ഈ മത്സരങ്ങൾ സഹായിക്കുമെന്നും, ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചെങ്കിലും ശ്രീലങ്കയെ നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ജേതാക്കളെ നേരിൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
kerala17 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
