Connect with us

News

ബ്രസീലിൽ ഐഫോൺ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ; ആപ്പിളിന്റെ കർക്കശ നയങ്ങളിൽ വലിയ മാറ്റം

കാലങ്ങളായി അടച്ചുപൂട്ടിയിരുന്ന ഐഒഎസ് ഇക്കോസിസ്റ്റം 2026 ഓടെ ബ്രസീലിൽ തുറക്കാൻ ആപ്പിൾ സമ്മതിച്ചു

Published

on

വാഷിങ്ടൺ: ബ്രസീലിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ആപ് സ്റ്റോറിന് പുറത്തുനിന്നുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. കാലങ്ങളായി അടച്ചുപൂട്ടിയിരുന്ന ഐഒഎസ് ഇക്കോസിസ്റ്റം 2026 ഓടെ ബ്രസീലിൽ തുറക്കാൻ ആപ്പിൾ സമ്മതിച്ചു. ഈ മാറ്റം വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയായ CADE-യുമായി ഒപ്പുവെച്ച പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആപ്പിൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 2026 ഓടെ ബ്രസീലിലെ ഐഫോണുകളിൽ ഈ നയമാറ്റങ്ങൾ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനിന് പിന്നാലെയാണ് ഇപ്പോൾ ബ്രസീലിലും ആപ്പിളിന് തങ്ങളുടെ കർശന നിയമങ്ങളിൽ ഇളവ് നൽകേണ്ടിവന്നത്.

ലാറ്റിനമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ മെർക്കാഡോ ലിബ്രെ 2022-ൽ നൽകിയ പരാതിയാണ് ആപ്പിളിനെതിരെ നടപടിയിലേക്ക് ബ്രസീൽ അധികൃതരെ നയിച്ചത്. ആപ്പ് വിപണിയിൽ ആധിപത്യം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ മൂന്ന് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും അവസാനം കുറിച്ചു.

ഇതിനുമുമ്പ് യൂറോപ്പിലും ജപ്പാനിലും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് ആപ്പിൾ അനുമതി നൽകിയിരുന്നു. ബ്രസീൽ ഉന്നയിച്ച ആശങ്കകളോട് സാമ്യമുള്ള വിഷയങ്ങളാണ് യൂറോപ്യൻ യൂണിയനും ജപ്പാനും ഉയർത്തിയിരുന്നത്.

പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകരുതെന്നും, കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങൾ മാത്രമേ നൽകാവൂ എന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു. തേർഡ് പാർട്ടി ആപ്പുകൾക്ക് ഐഒഎസിൽ അനുമതി നൽകുന്നത് ഉപകരണങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആപ്പിൾ നേരത്തെ വാദിച്ചിരുന്നു. എന്നാൽ ഒടുവിൽ ബ്രസീൽ അധികൃതരുടെ നിലപാടിന് കമ്പനി വഴങ്ങുകയായിരുന്നു.

അതേസമയം, ഇന്ത്യയിലും ആപ്പിളിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 2024-ൽ ആപ്പ് വിപണിയിലെ ആധിപത്യം ആപ്പിൾ ദുരുപയോഗം ചെയ്തതായി ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; സീരിയല്‍ നടന്റെ ലൈസന്‍സ് റദ്ദാക്കും

അപകടമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാര്‍ഥ് അക്രമിച്ചിരുന്നു.

Published

on

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാര്‍ഥ് അക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ചികിത്സയിലാണ്.

24ന് രാത്രി നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപം എം.സി റോഡില്‍ വെച്ചാണ് സിദ്ധാര്‍ഥ് അപകടമുണ്ടാക്കിയത്. മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിദ്ധാര്‍ഥ് പ്രഭു തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.

 

Continue Reading

News

മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയത്.

Published

on

തൊടുപുഴ: ഇടുക്കി മേരികുളത്ത് മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുളിക്കമണ്ഡപത്തില്‍ സ്വദേശിയായ നാല്പതുകാരന്‍ റോബിനാണ് കൊല്ലപ്പെട്ടത്. ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജന്‍ (45) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സോജന്‍ കല്ലുകൊണ്ട് റോബിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading

kerala

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാര്‍ എന്ന പ്രതിപെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.

Continue Reading

Trending