News
മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍
ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയത്.
തൊടുപുഴ: ഇടുക്കി മേരികുളത്ത് മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുളിക്കമണ്ഡപത്തില്‍ സ്വദേശിയായ നാല്പതുകാരന് റോബിനാണ് കൊല്ലപ്പെട്ടത്. ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജന് (45) ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സോജന് കല്ലുകൊണ്ട് റോബിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് അക്രമത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
kerala
മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; സീരിയല്‍ നടന്റെ ലൈസന്‍സ് റദ്ദാക്കും
അപകടമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാര്‍ഥ് അക്രമിച്ചിരുന്നു.
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന് സിദ്ധാര്‍ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. അപകടമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും പൊലീസിനെയും സിദ്ധാര്‍ഥ് അക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ ലോട്ടറി വില്പ്പനക്കാരന് ചികിത്സയിലാണ്.
24ന് രാത്രി നാട്ടകം ഗവണ്മെന്റ് കോളേജിന് സമീപം എം.സി റോഡില്‍ വെച്ചാണ് സിദ്ധാര്‍ഥ് അപകടമുണ്ടാക്കിയത്. മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിദ്ധാര്‍ഥ് പ്രഭു തട്ടീം മുട്ടീം, ഉപ്പും മുളകും എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.
kerala
19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാര്‍ എന്ന പ്രതിപെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
News
വിജയ് ഹസാരെ ട്രോഫി: രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് അടിതെറ്റി, കോഹ്ലിക്ക് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി
ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
ബംഗളൂരു: ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയോടെ മടങ്ങിയെത്തിയ ഇന്ത്യന്‍ മുന്‍ നായകന് രോഹിത് ശര്‍മയ്ക്ക് രണ്ടാം മത്സരത്തില്‍ നിരാശ. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
മുംബൈക്കെതിരെ ടോസ് നേടിയ ഉത്തരാഖണ്ഡ്ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ പേസര്‍ ദേവേന്ദ്ര സിങ് ബോറയുടെ ആദ്യ പന്തില്‍ സിക്സിന് ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. നാഗര്‍കോട്ടിയുടെ കൈയില്‍ നിന്നു തെന്നിപ്പോയ പന്ത് ഉത്തരാഖണ്ഡ് താരം തന്നെ പിടിച്ചെടുത്തു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് രോഹിതിന്റെ ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.
മുംബൈക്കായി 12 വര്‍ഷത്തിനുശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത്, സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ 94 പന്തില്‍ ഒമ്പത് സിക്സും 18 ഫോറും ഉള്‍പ്പെടെ 155 റണ്‍സെടുത്തിരുന്നു. 62 പന്തില്‍ നേടിയ ആ സെഞ്ച്വറി ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയായിരുന്നു.
അതേസമയം, ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 61 പന്തില്‍ ഒരു സിക്സും 13 ഫോറുമടക്കം 77 റണ്‍സെടുത്ത കോഹ്ലിയെ വിശാല്‍ ജയ്സ്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ആറാം തവണയാണ് കോഹ്ലി 50+ സ്കോര്‍ നേടുന്നത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ താരം 131 റണ്‍സും നേടിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. പ്രിയാന്‍ഷ് ആര്യ, അര്പിത് റാണ, നിതീഷ് റാണ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഋഷഭ് പന്തും ആയുഷ് ബദോണിയും ക്രീസിലുണ്ട്.
മുംബൈ ഇന്നിംഗ്സില്‍ സഹോദരങ്ങളായ മുഷീര്‍ ഖാനും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് മുംബൈ.
അതേസമയം, കര്‍ണാടകക്കെതിരായ മത്സരത്തില്‍ കേരളം 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തു. രോഹന് കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഹമദ് ഇംറാന്‍ എന്നിവര്‍ പുറത്തായി. രണ്ടാം മത്സരത്തിലും കേരളത്തിനായി സഞ്ജു സാംസണ് കളിക്കുന്നില്ല.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
