News
ഇലവീഴാപൂഞ്ചിറ മലനിരയില്‍ വീണ്ടും തീപിടുത്തം; അഗ്നിരക്ഷാസേന ക്യാമ്പ് തുടരുന്നു
ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്
കോട്ടയം: ഇലവീഴാപൂഞ്ചിറ മലനിരയില്‍ ഉണ്ടായ വന്‍ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രിയോടെ വീണ്ടും പടര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് നിലവില്‍ സ്ഥലത്ത് തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് മലനിരകളില്‍ ആദ്യം തീ പടര്‍ന്നുപിടിച്ചത്. വിവരം ലഭിച്ചതോടെ ഈരാറ്റുപേട്ടയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വൈകിട്ടോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ തീ വീണ്ടും വ്യാപിക്കുകയായിരുന്നു.
ക്രിസ്മസ് ദിനമായതിനാല്‍ ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
kerala
കോഴിക്കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
ഇന്ന് രാവിലെ ആറു മണിയോടെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സ് അപകടത്തില്‍പ്പെട്ടത്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് രാവിലെ ആറു മണിയോടെയാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീര്‍ത്ഥാടകരുടെ ബസ്സ് അപകടത്തില്‍പ്പെട്ടത്
ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം.
kerala
വയനാട്ടിലെ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി; മാരനെ കടിച്ചുകൊന്ന കടുവയെന്ന് സ്ഥിരീകരണം
14 വയസ്സുള്ള ആണ് കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
കല്‍പ്പറ്റ: വയനാട്ടില്‍ ആറു ദിവസം മുന്‍പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസ്സുള്ള ആണ് കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തുടര്‍ നടപടികളുടെ ഭാഗമായി കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
kerala
ആറാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു
ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിനവും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് (26122025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയിലുമാണ് വ്യാപാരം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.
ക്രിസ്മസ് ദിനത്തില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വില ഉയര്‍ന്നിരുന്നു; അന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂട്ടി പവന് വില 1,01,880 രൂപയായി.
വെള്ളിവിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 240 രൂപയായാണ് വെള്ളിവില.
ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4,505.55 ഡോളറായാണ് ഇന്നത്തെ വില. ഇന്ന് മാത്രം 26.02 ഡോളറിന്റെ (0.58%) വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് 70.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വില 4,535.30 ഡോളറായി ഉയര്‍ന്നു; ഇന്ന് 32.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ധനവുണ്ടായി.
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലക്കുതിപ്പിന് പിന്നിലെന്നാണ് വിപണി വിലയിരുത്തല്‍.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala3 days agoതൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
-
kerala15 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
