Connect with us

kerala

കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു

സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക്

എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു.

Published

on

ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള: വിഷയം വഴിതിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; വി.ഡി. സതീശന്‍

ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Published

on

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ചര്‍ച്ച വഴിതിരിച്ചുവിടുന്നതിനായി സോണിയ ഗാന്ധിയെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം പ്രതിപക്ഷം ഉയര്‍ത്തിയതല്ലെന്ന് സതീശന്‍ വ്യക്തമാക്കി. ”ചാരപ്പണിക്ക് പിടിയിലായ വ്‌ലോഗര്‍ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തതും ഞങ്ങളല്ല. എന്നിട്ടും സോണിയ ഗാന്ധിയോടൊപ്പം പോറ്റിയുള്ള ചിത്രം ഉയര്‍ത്തി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത് തരംതാണ പ്രവര്‍ത്തിയാണ്,” അദ്ദേഹം പറഞ്ഞു.

കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ സ്വര്‍ണക്കൊള്ള നടത്തിയത് മുഖ്യമന്ത്രിയാണെന്ന് തങ്ങള്‍ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയ ഗാന്ധിയും പോറ്റിയും കണ്ടത് സ്വാഭാവിക സംഭവമാണെന്നും, പലരും തന്നെ സമീപിച്ച് ഫോട്ടോ എടുക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. ”ചിലപ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെങ്കിലും ഫോട്ടോ എടുക്കരുതെന്ന് പറയാറില്ല. മുഖ്യമന്ത്രി ആരെയും ഫോട്ടോ എടുക്കാന്‍ അനുവദിക്കാറില്ല. എന്നിട്ടും പോറ്റിയുമായി മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നില്ലേയെന്നും” അദ്ദേഹം ചോദിച്ചു.

കൊച്ചി മേയര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സതീശന്‍ വ്യക്തത വരുത്തി. ഈ വിഷയത്തില്‍ താന്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും, കൊല്ലത്തും തിരുവനന്തപുരത്തും മാത്രമാണ് നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരമാണ് എല്ലാ സ്ഥലങ്ങളിലും അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും വ്യക്തമാക്കി.

മേയര്‍ സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും, തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായ നിജി ജസ്റ്റിന്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണെന്നും സതീശന്‍ പറഞ്ഞു. പദവി ലഭിക്കാത്തവര്‍ പല ആരോപണങ്ങളും ഉന്നയിക്കാമെന്നും, എന്നാല്‍ ഒരു സഭയും മേയര്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘നാട്ടുകാരുടെത് ക്രിമിനല്‍ ആക്ടിവിറ്റി, ഇതാണോ പ്രബുദ്ധ കേരളം? സിദ്ധാര്‍ഥിനെ പിന്തുണച്ച് നടന്‍ ജിഷിന്‍

അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരിക്കുന്നത്.

Published

on

മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരെ ഇടിച്ചിട്ട സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന് പിന്തുണയുമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍. അപകടത്തിനുശേഷം സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനവുമായി നടന്‍ ജിഷിന്‍ മോഹന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്റെ പ്രതികരണം.

മദ്യപിച്ച് വണ്ടിയോടിച്ച ഒരാളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണെന്നും ജിഷിന്‍ പ്രതികരിച്ചു. പോലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം നാട്ടുകാര്‍ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിന്‍ ചോദിക്കുന്നു.

മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേ പേര്‍ പരിതപിച്ചിരുന്നു. ഇപ്പോള്‍ ആര്‍ക്കും പരിതാപമൊന്നുമില്ലെന്നും അവന്‍ ആര്‍ട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിന്‍ പറയുന്നു. ലോകത്ത് ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാര്‍ഥ്. ക്രിസ്മസ്, ന്യൂഇയര്‍ സമയത്ത് എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും ജിഷിന്‍ വീഡിയോയില്‍ പറയുന്നു.

ബുധനാഴ്ച്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാര്‍ഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വില്‍പനക്കാരനെ ഇടിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സിദ്ധാഥിനെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

 

Continue Reading

Trending