Connect with us

News

കുട്ടികളുടെ വായനാശീലം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും

Published

on

ലഖ്‌നൗ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനൊപ്പം സ്‌ക്രീന്‍ സമയം കുറയ്ക്കാനും വിമര്‍ശനാത്മക ചിന്താശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ദിവസേന പത്രവായന ദിനചര്യയുടെ ഭാഗമാക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി പാര്‍ഥസാര്‍ഥി സെന്‍ ശര്‍മ പുറത്തിറക്കിയ അറിയിപ്പില്‍, ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടുന്ന പത്രവായന സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുï്. നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുകയും ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും. ഓരോ ദിവസവും വ്യത്യസ്ത കുട്ടികള്‍ ദേശീയ, അന്തര്‍ദേശീയ, കായിക വാര്‍ത്തകള്‍ അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. പദ്ധതി ഫലപ്രദമാണെന്ന് തെളിയുന്ന പക്ഷം മറ്റ് സ്‌കൂളുകള്‍ക്കും പിന്തുടരാമെന്നും ഉത്തരവില്‍ പറയുന്നു.

പത്രവായനയിലൂടെ കുട്ടികള്‍ക്ക് പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം ലഭിക്കാനും കഴിയും. മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തകളും ലേഖനങ്ങളും കുട്ടികളെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്ന കാലഘട്ടത്തില്‍, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തുന്നതിനും പത്രവായന സഹായിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ മാസത്തിലൊരിക്കല്‍ അതത് മാസത്തിലെ പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍തലത്തില്‍ പത്രമോ മാസികയോ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ആഴ്ചയില്‍ ഒരിക്കല്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ ഒരു പ്രധാന എഡിറ്റോറിയല്‍ വിഷയത്തെ ആസ്പദമാക്കി ലേഖനം തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വേണം. ചെറുക്ലാസുകളിലെ കുട്ടികള്‍ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരണം തയ്യാറാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിന് മുംബൈ നിവാസിക്ക് 5000 രൂപ പിഴ

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നും, ഇത് അശ്രദ്ധാപരമായ പ്രവര്‍ത്തനമാണെന്നും കോടതി നിരീക്ഷിച്ചു.

Published

on

മുംബൈ: പൊതു സ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിന് മുംബൈയിലെ വ്യവസായിക്കെതിരെ കോടതി നടപടി. ദാദര്‍ നിവാസിയായ നിതിന്‍ ഷെത്തിന് (52) 5000 രൂപ പിഴ അടയ്ക്കാന്‍ ബാന്ദ്ര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മുംബൈയിലെ മാഹിം പ്രദേശത്ത് നിരോധനം ഏര്‍പ്പെടുത്തിയ കബൂത്തര്‍ഖാനയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിനായിരുന്നു ഓഗസ്റ്റ് 1ന് നിതിന്‍ ഷെത്ത് അറസ്റ്റിലായത്. കേസ് കോടതിയിലെത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ശിക്ഷയില്‍ ഇളവ് തേടുകയും ചെയ്തു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

പൊതു ഇടങ്ങളില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയാക്കുമെന്നും, ഇത് അശ്രദ്ധാപരമായ പ്രവര്‍ത്തനമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും, പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും അപകടകരമായ രോഗങ്ങള്‍ പടരാന്‍ സാധ്യത സൃഷ്ടിച്ചതിനുമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

കബൂത്തര്‍ ഖാനകള്‍ പൊതുശല്യമാണെന്നും ആരോഗ്യഭീഷണി ഉയര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇത്തരം സംവിധാനങ്ങള്‍ നിരോധിച്ച ഉത്തരവ് അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെയാണ് കോടതി നടപടി.

Continue Reading

News

ക്രിക്കറ്റ് ചരിത്രത്തിലേക്ക് മെല്‍ബണ്‍; ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളുടെ പ്രളയം

100,024 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ഗ്രൗണ്ടിന് സമീപകാലത്തെ ഏറ്റവും വലിയ ക്രിക്കറ്റ് തിരക്കാണ് ഇത്.

Published

on

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് എഴുതിക്കൂട്ടി. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നേരില്‍ കാണാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത് 93,442 ആരാധകര്‍.

ഇതോടെ ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ ഈ സ്‌റ്റേഡിയത്തിലെത്തിയ ഏറ്റവും കൂടുതല്‍ കാണികളുടെ റെക്കോര്‍ഡും പുതുക്കപ്പെട്ടു. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ (ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ്) എത്തിയ 93,013 കാണികളുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്.

2013ലെ ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ 91,112 പേരാണ് സ്‌റ്റേഡിയത്തിലെത്തിയത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ഗ്രൗണ്ടിന് സമീപകാലത്തെ ഏറ്റവും വലിയ ക്രിക്കറ്റ് തിരക്കാണ് ഇത്.

മത്സരത്തില്‍ ബാറ്റര്‍മാരെക്കാള്‍ ബൗളര്‍മാരാണ് ആദ്യ ദിനം കൈയ്യടക്കിയത്. പേസര്‍മാരുടെ ആധിപത്യത്തില്‍ ആദ്യ ദിനത്തില്‍ തന്നെ 20 വിക്കറ്റുകള്‍ വീണു. ഓസ്‌ട്രേലിയ 152 റണ്‍സിന് പുറത്തായപ്പോള്‍, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 110 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ ഓസ്‌ട്രേലിയക്ക് 42 റണ്‍സിന്റെ ലീഡ് ലഭിച്ചു. പേസര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയ ഓസ്‌ട്രേലിയന്‍ ടീം തന്ത്രം ഫലം കാണിച്ചപ്പോള്‍, ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ബൗളിങ് ആക്രമണത്തെ ചെറുക്കാന്‍ സാധിച്ചില്ല. ആവേശവും റെക്കോര്‍ഡുകളും നിറഞ്ഞ ബോക്‌സിങ് ഡേ ടെസ്റ്റ് ആദ്യ ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

Continue Reading

News

2026ല്‍ ഐഫോണ്‍ 18 പ്രോ സീരീസ്; ഡിസൈനിലും കാമറയിലും ശ്രദ്ധേയ മാറ്റങ്ങള്‍ക്ക് സാധ്യത

ഐഫോണ്‍ 17 സീരീസിന്റെ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായി, 18 പ്രോ സീരീസ് ചില സുപ്രധാന ഡിസൈന്‍ മാറ്റങ്ങളോടെയാകും എത്തുക എന്നാണ് വിവരം.

Published

on

ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങി അധികം വൈകാതെ തന്നെ അടുത്ത തലമുറയായ ഐഫോണ്‍ 18 സീരീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2026ല്‍ ഐഫോണ്‍ 18 പ്രോയും 18 പ്രോ മാക്‌സും ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ സൂചനകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണിനൊപ്പം തന്നെയാകും 18 പ്രോ സീരീസുകളുടെ ലോഞ്ച് നടക്കുക. വലിയ നാടകീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും, ഇതുവരെ പുറത്തിറങ്ങിയ ഐഫോണ്‍ സീരീസുകളില്‍ നിന്നുള്ള ഒരു നിര്‍ണായക പരിണാമമായിരിക്കും 18 പ്രോ മോഡലുകള്‍ പ്രതിനിധീകരിക്കുന്നത്.

ഐഫോണ്‍ 17 സീരീസിന്റെ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായി, 18 പ്രോ സീരീസ് ചില സുപ്രധാന ഡിസൈന്‍ മാറ്റങ്ങളോടെയാകും എത്തുക എന്നാണ് വിവരം. കാമറ വിഭാഗത്തിലും ശ്രദ്ധേയമായ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടാതെ, ഐഫോണ്‍ 18 പ്രോയും 18 പ്രോ മാക്‌സും ഡിസ്‌പ്ലേയുടെ താഴെ ഫേസ് ഐഡി ഉള്‍പ്പെടുത്തുന്ന സംവിധാനത്തിലേക്ക് മാറിയേക്കാമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍, സമീപകാല ഐഫോണുകളുടെ പ്രത്യേകതയായ പില്‍ ആകൃതിയിലുള്ള ഡൈനാമിക് ഐലന്‍ഡ് കട്ട്ഔട്ട് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്‌

Continue Reading

Trending