kerala
ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് രാഷ്ട്രീയം അവസാനിപ്പിച്ചു
ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.
നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള് ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്‍ഘകാലമായി ഉയര്‍ത്തുന്ന വിമര്‍ശനം ആവര്‍ത്തിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നുള്ള ശിവരാമന്റെ പടിയിറക്കം.
വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പാല് കൊടുത്ത കയ്യില്‍ തന്നെ കൊത്തി. പാര്‍ട്ടിയില്‍ ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.
kerala
‘മുഖത്ത് ആസിഡ് ഒഴിക്കും’; ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി
വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.
കൊച്ചി: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.
കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയെന്നോണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗൗരവതരമായ കേസായതിനാല്‍ നിലവില്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനു മുമ്പ് എം. പദ്മകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷയിലാണ് വിജിലന്‍സ് കോടതിയുടെ തീരുമാനം.
കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാനാണ് രേഖകള്‍ ആവശ്യമെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. സമാന്തര അന്വേഷണം കേസിലെ കൂടുതല്‍ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു. രേഖകള്‍ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദവും കോടതി അംഗീകരിച്ചില്ല.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, എസ്.ഐ.ടി എന്നിവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിലപാട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇ.ഡിക്ക് കൈമാറണമെന്നതാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ച ഇ.ഡി, വിജിലന്‍സ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്.
kerala
‘പോറ്റിയേ കേറ്റിയേ’ പാട്ട് ഹിറ്റായത് സിപിഎമ്മിന്റെ മണ്ടത്തരം കൊണ്ട്; കേസെടുത്തവര്‍ക്ക് നന്ദി; സണ്ണി ജോസഫ്
പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ പാട്ട് ഇത്രയധികം ഹിറ്റാകാന്‍ കാരണം ഗായകന് വിഷ്ണുനാഥ് മാത്രമല്ല, സിപിഎമ്മിന്റെ മണ്ടത്തരം കൂടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാട്ടിനെതിരെ കേസെടുക്കാന്‍ ആരാണ് സിപിഎമ്മിനെ ഉപദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങള്‍ പാട്ടിലെ വരികള്‍ മലയാളം അധ്യാപകന് വിശദീകരിക്കുന്നതുപോലെ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, അതില്‍ എവിടെയാണ് അയ്യപ്പനെ നിന്ദിച്ചതോ മതവിദ്വേഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളോ ഉള്ളതെന്ന് അവര്‍ ചോദിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എങ്കിലും വൈകിയെങ്കിലും സര്‍ക്കാറിന് സദ്ബുദ്ധി ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ടുപോകുന്നതിനെ സ്വാഗതം ചെയ്യുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളും ഈ ഗാനം ആലപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘പോറ്റിയേ കേറ്റിയേ’ എന്ന വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘മെറ്റ’യ്ക്ക് കത്തയച്ചിരുന്നു. പാട്ട് നീക്കം ചെയ്യണമെന്ന് പൊലീസ് നല്കിയ നിര്‍ദേശത്തിനെതിരെയായിരുന്നു കത്ത്. കോടതിയുടെ നിര്‍ദേശം ഇല്ലാതെ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
നവമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കം ചെയ്യണമെന്ന് മെറ്റയ്ക്കും യൂട്യൂബിനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍. പരാതിക്കാരന്റെ മൊഴി സൈബര്‍ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
