Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

Published

on

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗൗരവതരമായ കേസായതിനാല്‍ നിലവില്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതിനു മുമ്പ് എം. പദ്മകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷയിലാണ് വിജിലന്‍സ് കോടതിയുടെ തീരുമാനം.

കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാനാണ് രേഖകള്‍ ആവശ്യമെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. സമാന്തര അന്വേഷണം കേസിലെ കൂടുതല്‍ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു. രേഖകള്‍ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, എസ്.ഐ.ടി എന്നിവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിലപാട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇ.ഡിക്ക് കൈമാറണമെന്നതാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ച ഇ.ഡി, വിജിലന്‍സ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പോറ്റിയേ കേറ്റിയേ’ പാട്ട് ഹിറ്റായത് സിപിഎമ്മിന്റെ മണ്ടത്തരം കൊണ്ട്; കേസെടുത്തവര്‍ക്ക് നന്ദി; സണ്ണി ജോസഫ്

പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ പാട്ട് ഇത്രയധികം ഹിറ്റാകാന്‍ കാരണം ഗായകന്‍ വിഷ്ണുനാഥ് മാത്രമല്ല, സിപിഎമ്മിന്റെ മണ്ടത്തരം കൂടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാട്ടിനെതിരെ കേസെടുക്കാന്‍ ആരാണ് സിപിഎമ്മിനെ ഉപദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങള്‍ പാട്ടിലെ വരികള്‍ മലയാളം അധ്യാപകന്‍ വിശദീകരിക്കുന്നതുപോലെ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, അതില്‍ എവിടെയാണ് അയ്യപ്പനെ നിന്ദിച്ചതോ മതവിദ്വേഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളോ ഉള്ളതെന്ന് അവര്‍ ചോദിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എങ്കിലും വൈകിയെങ്കിലും സര്‍ക്കാറിന് സദ്ബുദ്ധി ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ടുപോകുന്നതിനെ സ്വാഗതം ചെയ്യുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളും ഈ ഗാനം ആലപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘പോറ്റിയേ കേറ്റിയേ’ എന്ന വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘മെറ്റ’യ്ക്ക് കത്തയച്ചിരുന്നു. പാട്ട് നീക്കം ചെയ്യണമെന്ന് പൊലീസ് നല്‍കിയ നിര്‍ദേശത്തിനെതിരെയായിരുന്നു കത്ത്. കോടതിയുടെ നിര്‍ദേശം ഇല്ലാതെ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

നവമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കം ചെയ്യണമെന്ന് മെറ്റയ്ക്കും യൂട്യൂബിനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍. പരാതിക്കാരന്റെ മൊഴി സൈബര്‍ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

Continue Reading

kerala

എലപ്പുള്ളി ബ്രൂവറി: സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കി ഹൈക്കോടതി

അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.

Published

on

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എലപ്പുള്ളി ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണെന്നും, ഇവിടെ വൻതോതിൽ ജലം ഉപയോഗിക്കുന്ന ബ്രൂവറി സ്ഥാപിക്കുന്നത് പ്രദേശത്തെ ഗുരുതര ജലക്ഷാമത്തിലേക്കും മരുഭൂമീകരണത്തിലേക്കും നയിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് വിവാദ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതെന്ന ആരോപണവും ശക്തമായിരുന്നു.

മഴവെള്ള സംഭരണിയിലൂടെ ജലാവശ്യകത പരിഹരിക്കാമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ നിലപാട്. പദ്ധതി കൃഷിക്ക് തിരിച്ചടിയാകുമെന്നും, പ്ലാന്റിന് ആവശ്യമായ വെള്ളം മഴവെള്ള സംഭരണിയിലൂടെ മാത്രം ലഭ്യമാക്കാനാകില്ലെന്നും, ഇതോടെ കുടിവെള്ളം വഴിതിരിച്ചുനൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന നിലപാട് സി.പി.ഐ മുന്നണി യോഗത്തിൽ ഉയർത്തിയിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

മന്ത്രിസഭ ഇതിനകം തീരുമാനമെടുത്ത വിഷയമാണെന്നും അനുമതി നൽകിയ സാഹചര്യത്തിൽ പിന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

വെള്ളം പ്രധാന അസംസ്കൃത വസ്തുവായ ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. എലപ്പുള്ളിയിൽ 26 ഏക്കർ ഭൂമിയാണ് ബ്രൂവറിക്കായി കമ്പനി വാങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിക്കുകയും, സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ തടയുകയും ചെയ്തിരുന്നു. ഭൂഗർഭ ജലക്ഷാമം ഗുരുതരമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസ്: ഇ.ഡിക്കും അന്വേഷണം നടത്താം; രേഖകൾ കൈമാറാൻ എസ്.ഐ.ടിക്ക് കോടതി നിർദേശം

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

Published

on

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ അന്വേഷിക്കുന്നതിനാണ് രേഖകൾ ആവശ്യമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

അതേസമയം, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടിയുടെ വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു.

രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ഇ.ഡി ഔദ്യോഗികമായി ആരംഭിക്കാൻ വഴിയൊരുങ്ങി.

Continue Reading

Trending