Connect with us

india

ചാറ്റ് ജിപിടി ഉപയോഗിച്ച് വ്യാജ റെയില്‍വേ പാസ് നിര്‍മിച്ച് യാത്ര: യുവാവ് പിടിയില്‍

ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്.

Published

on

ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ റെയില്‍വേ പാസ് ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്. മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 25ന് ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേക്കര്‍ നടത്തിയ പതിവ് ടിക്കറ്റ് പരിശോധനക്കിടെയാണ് സംഭവം. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പിയാണ് ആദില്‍ അന്‍സാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചത്.

എന്നാല്‍, കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ള രൂപകല്‍പ്പനയോട് പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതല്ലെന്നും, സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വ്യാജമായി നിര്‍മിച്ചതെന്നും വ്യക്തമായി.

ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി വരെ യാത്ര ചെയ്യുന്നതിനായി 215 രൂപ മൂല്യമുള്ള വ്യാജ പാസാണ് ഇയാള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ വ്യാജ പാസ് ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം ഉയര്‍ത്തിയിട്ടുണ്ട്.

ടിക്കറ്റ് പരിശോധിച്ച കുനാല്‍ സവര്‍ദേക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ടിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എത്രകാലമായി യാത്ര ചെയ്തുവെന്നത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു.

ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും.

Published

on

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും. നഗരത്തിലെ വായു മലിനീകരണം അതീവ ഗുരുതര അവസ്ഥയിലാണ്. വായു ഗുണനിലവാര സൂചിക (AQI) 370ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള മേഖലകളിലും വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലാണ്.

ഇതിനിടെ, ശൈത്യ തരംഗം ശക്തമാകുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

india

ഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI

. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.

Published

on

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിബിഐ. കേസില്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നതിനിടെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ നല്‍കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും അതിജീവിത സന്ദര്‍ശിച്ച ശേഷമാണ് സി.ബി.ഐ തീരുമാനം. അതിജീവിതയുടെ കുടുംബം മുതിര്‍ന്ന അഭിഭാഷകന്റെ സേവനവും കേസ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും ഉന്നയിച്ചു. കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞിരുന്നു. കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റില്‍ അമ്മയോടൊപ്പം പ്രതിഷേധിച്ച തന്നെ നീക്കം ചെയ്ത പൊലീസിനെതിരെയും അവര്‍ പ്രതികരിച്ചു. ‘ബലാത്സംഗം ചെയ്യാന്‍ അനുമതി. കുറ്റവാളിക്ക് ജാമ്യത്തിന് അനുമതി. എന്നാല്‍ പ്രതിഷേധത്തിന് അനുമതിയില്ല. രാജ്യത്തിന്റെ പ്രസിഡന്റ് വനിതയാണ്. ഡല്‍ഹി മുഖ്യമന്ത്രി വനിതയാണ്’-താന്‍ നീതിക്കായി പെരുതുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.

 

Continue Reading

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

Trending