Connect with us

kerala

ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ല; ഭൂമി ആവശ്യപ്പെട്ട് ആദിവാസികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു.

Published

on

ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ആദിവാസികളുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നു വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു. തുടര്‍ന്നുള്ള പോരാട്ടം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

”തലചായ്ക്കാന്‍ ഞങ്ങളുടെ സ്വന്തം മണ്ണ് തരൂ, മരിച്ചാല്‍ മറവ് ചെയ്യാന്‍ ആറടി മണ്ണ് തരൂ” എന്ന ആവശ്യവുമായി കഴിഞ്ഞ ഏഴ് മാസത്തോളമായി ആദിവാസികള്‍ ഭൂസമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച ശേഷം നിയമ പോരാട്ടം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ബിന്ദു വൈലാശ്ശേരി പറഞ്ഞു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ലെന്ന് ഉറച്ചുപറയാമെന്നും, ജനാധിപത്യ സര്‍ക്കാരിന്റെ മുന്നിലാണ് സമരങ്ങള്‍ക്ക് വിലയുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. ഭൂമി നല്‍കുമെന്ന് കരാറില്‍ ഒപ്പിട്ടവര്‍ അതിന് മറുപടി പറയട്ടെയെന്നും, നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.

ഗ്രോ വാസു, കെ. അജിത തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, സര്‍ക്കാര്‍യും സംവിധാനങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

 

kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 880 രൂപ വര്‍ധിച്ചു

. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ ഏഴാം ദിവസവും വില വര്‍ധിച്ചതോടെ പൊന്നും വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 12,945 രൂപയും, പവന് 880 രൂപ കൂടി 1,03,560 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയിലെത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 4500 ഡോളര്‍ കടന്നു. 4,534.16 ഡോളറാണ് ഇന്നത്തെ വില. 54.63 ഡോളറാണ് ഇന്ന് കൂടിയത്. 1.22 ശതമാനമാണ് വര്‍ധന. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 71 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.

 

Continue Reading

kerala

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.

Published

on

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ.

രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

Continue Reading

kerala

കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

Published

on

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.

ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?

 

Continue Reading

Trending