News
വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി കബളിപ്പിച്ച് അക്രമവും പിടിച്ചുപറിയും, ആറുപേര്‍ പിടിയില്‍
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ മഹേഷ് മോഹനന് (40) ആണ് അക്രമത്തിനിരയായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച ശേഷം 22ന് ആര്യങ്കോട്ടേക്ക് എത്താന്‍ വിളിച്ചു വരുത്തിയതായാണ് പോലീസ് പറയുന്നത്. സ്ഥലത്തെത്തിയ മഹേഷിനെ സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷിന്റെ സ്മാര്‍ട്ട് ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. കാര്‍ഡിന്റെ പിന് നമ്പര്‍ മനസ്സിലാക്കിയ ശേഷം 21,500 രൂപ കവര്‍ന്നു.
കൂടാതെ മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും, ഒരു ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. മഹേഷിന്റെ കൈവശം പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ അക്രമികള്‍ ഇയാളെ നെയ്യാറ്റിന്‍കരയില്‍ എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
ശരീരമാസകലം മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിന് (കൊച്ചുകാണി-24), സഹോദരന് നിധീഷ് (വലിയകാണി-25), ആര്യങ്കോട് പഞ്ഞിക്കുഴി പി.കെ. ഹൗസില്‍ ശ്രീജിത്ത് (ശ്രീക്കുട്ടന്-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്‍കര മേലെപുത്തന്‍വീട്ടില്‍ അഖില്‍ (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ നിധിനും നിധീഷിനും നെയ്യാറ്റിന്‍കര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
kerala
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 880 രൂപ വര്‍ധിച്ചു
. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ ഏഴാം ദിവസവും വില വര്‍ധിച്ചതോടെ പൊന്നും വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 12,945 രൂപയും, പവന് 880 രൂപ കൂടി 1,03,560 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയിലെത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വില്‍പ്പന പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 4500 ഡോളര്‍ കടന്നു. 4,534.16 ഡോളറാണ് ഇന്നത്തെ വില. 54.63 ഡോളറാണ് ഇന്ന് കൂടിയത്. 1.22 ശതമാനമാണ് വര്‍ധന. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 71 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.
kerala
ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും.
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ.
രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
kerala
കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന് പോറ്റി സോണിയ ഗാന്ധിയുമായി നില്ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്ക്കുന്ന മഹാന് ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.
ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?
-
kerala15 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF12 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film12 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india11 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News18 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala13 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
Health14 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
