News
രണ്ടാം ദിവസം റിലീസിനെ മറികടന്ന് ‘സര്‍വ്വം മായ’
റിലീസിനേക്കാള്‍ രണ്ടാം ദിവസത്തെ കളക്ഷന്‍ വര്‍ധിച്ചതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം
മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നിവിന്‍ പോളി വീണ്ടും ബോക്സ് ഓഫീസില്‍ ശക്തമായി സാന്നിധ്യം അറിയിക്കുന്നു. അടുത്തകാലത്ത് മികച്ച വാണിജ്യ വിജയം കൈവരിക്കാന്‍ കഴിയാതിരുന്ന നിവിന്‍ പോളി, അഖില്‍ സത്യന് സംവിധാനം ചെയ്ത ‘സര്‍വ്വം മായ’യിലൂടെ തന്റെ സ്വാഭാവിക അഭിനയ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
റിലീസിനേക്കാള്‍ രണ്ടാം ദിവസത്തെ കളക്ഷന്‍ വര്‍ധിച്ചതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 8.6 കോടി രൂപ ഗ്രോസ് നേടി. വിദേശ വിപണിയില്‍ നിന്ന് 4.05 കോടി രൂപയും സ്വന്തമാക്കിയതോടെ ആഗോള കളക്ഷന്‍ 12.65 കോടി രൂപയിലെത്തി. ഇന്ത്യയില്‍ ഓപ്പണിംഗ് ദിനത്തില്‍ 3.35 കോടി രൂപ നെറ്റ് നേടിയപ്പോള്‍, രണ്ടാം ദിവസം 3.85 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
‘പാച്ചുവും അത്ഭുതവിളക്കും’ ഒരുക്കിയ അഖില്‍ സത്യന് ഈ ചിത്രത്തിലൂടെ നിവിന്‍ പോളിയെ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നര്‍മ്മത്തിന് പ്രാധാന്യമുള്ള പഴയ രൂപത്തില്‍ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ ജനപ്രിയ കൂട്ടുകെട്ടായ നിവിന്‍ പോളി-അജു വര്‍ഗീസ് ജോഡി ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’ക്കുണ്ട്. ഈ ഘടകങ്ങളാണ് ചിത്രത്തിന് മികച്ച വാക്ക് ഓഫ് മൗത്ത് ലഭിക്കാന്‍ കാരണമായത്.
നിവിന്‍ പോളിക്കും അജു വര്‍ഗീസിനും പുറമെ ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫയര്‍ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജസ്റ്റിന് പ്രഭാകരന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി ശരണ്‍ വേലായുധനാണ്. എഡിറ്റിംഗ് അഖില്‍ സത്യനും രതിന് രാധാകൃഷ്ണനും കൈകാര്യം ചെയ്യുന്നു. ബോക്സ് ഓഫീസ് കണക്കുകളും പ്രേക്ഷക പ്രതികരണങ്ങളും ചേര്‍ന്നുനോക്കുമ്പോള്‍, ‘സര്‍വ്വം മായ’ നിവിന്‍ പോളിയുടെ കരിയറിലെ ശ്രദ്ധേയമായ തിരിച്ചുവരവായി മാറുകയാണ്.
india
ചാറ്റ് ജിപിടി ഉപയോഗിച്ച് വ്യാജ റെയില്‍വേ പാസ് നിര്‍മിച്ച് യാത്ര: യുവാവ് പിടിയില്‍
ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്.
ചാറ്റ് ജിപിടി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ റെയില്‍വേ പാസ് ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ഛത്തീസ്ഗഢ് ശിവജി മഹാരാജ് ടെര്‍മിനസ് (CSMT) റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 22കാരനായ ആദില്‍ അന്‍സാര്‍ ഖാനെ പൊലീസ് പിടികൂടിയത്. മുംബ്രയില്‍ നിന്ന് സിഎസ്എംടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ 25ന് ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നില്‍ ഓഫീസര്‍ കുനാല്‍ സവര്‍ദേക്കര്‍ നടത്തിയ പതിവ് ടിക്കറ്റ് പരിശോധനക്കിടെയാണ് സംഭവം. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേ പാസിന്റെ ഫോട്ടോ കോപ്പിയാണ് ആദില്‍ അന്‍സാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചത്.
എന്നാല്‍, കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ള രൂപകല്‍പ്പനയോട് പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍, ഇയാള്‍ കാണിച്ച പാസ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതല്ലെന്നും, സുഹൃത്തിന്റെ സഹായത്തോടെ ചാറ്റ് ജിപിടി ഉപയോഗിച്ചാണ് വ്യാജമായി നിര്‍മിച്ചതെന്നും വ്യക്തമായി.
ഡിസംബര്‍ 24നും 25നും മുംബ്രയില്‍ നിന്ന് സിഎസ്എംടി വരെ യാത്ര ചെയ്യുന്നതിനായി 215 രൂപ മൂല്യമുള്ള വ്യാജ പാസാണ് ഇയാള്‍ നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ വ്യാജ പാസ് ഉപയോഗിച്ച് യാത്ര നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണസംഘം ഉയര്‍ത്തിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധിച്ച കുനാല്‍ സവര്‍ദേക്കര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ ടിക്കറ്റ് ഉപയോഗിച്ച് ഇയാള്‍ എത്രകാലമായി യാത്ര ചെയ്തുവെന്നത് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
kerala
EMI മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര് കസ്റ്റഡിയില്‍
കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.
കോഴിക്കോട്: ഫോണിന്റെ EMI തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന് (41) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് സംഭവം നടന്നത്.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന് വാങ്ങിയത്. ഇതിന്റെ മൂന്നാമത്തെ EMI മുടങ്ങിയതിനെ തുടര്‍ന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്ത് അബ്ദുറഹ്മാനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം, അവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തുകയും, പ്രതികള്‍ സഞ്ചരിച്ച താര് ജീപ്പിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതികളുടെ പിടിയില്‍ നിന്ന് കുതറിമാറിയതോടെ അബ്ദുറഹ്മാനെ ദേഹമാസകലം മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ താമരശ്ശേരി പൊലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയും അനധികൃതമായി പിരിവ് നടത്താനുള്ള ശ്രമവും ഉണ്ടായിട്ടുേണ്ടാ എന്നത് ഉള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലണ്ട് ജയത്തിലേക്ക്
രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്സില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് സന്ദര്‍ശകര്‍ മുന്നേറുകയാണ്. രണ്ടാംദിനം അവസാന സെഷന് പുരോഗമിക്കവെ, പരമ്പരയിലെ ആദ്യ ജയത്തില്‍ നിന്ന് ഇംഗ്ലണ്ട് 71 റണ്‍സ് മാത്രം അകലെയാണ്.
വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് 22 റണ്‍സില്‍ സ്കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24)യും കാമറൂണ്‍ ഗ്രീന്‍ (19)ഉം മാത്രമാണ് രണ്ടക്കം കടന്നത്.
ഉസ്മാന് ഖ്വാജ, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന് (8), അലക്സ് കാരി (4), ജേ റിച്ചാര്ഡ്സന് (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
-
kerala15 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF13 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film13 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india12 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News19 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala14 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health15 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala14 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
