Connect with us

News

കുവൈത്തില്‍ 15 സ്വകാര്യ ഫാര്‍മസികള്‍ അടച്ചുപൂട്ടി; ലൈസന്‍സുകള്‍ റദ്ദാക്കി

ആരോഗ്യ മന്ത്രാലയം നടത്തിയ കര്‍ശന പരിശോധനകളില്‍ 1996ലെ 28-ാം നമ്പര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

Published

on

കുവൈത്ത് സിറ്റി: ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തിലെ 15 സ്വകാര്യ ഫാര്‍മസികള്‍ ഉടന്‍ അടച്ചുപൂട്ടാനും അവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍അവാധി ഉത്തരവിട്ടു.

ആരോഗ്യ മന്ത്രാലയം നടത്തിയ കര്‍ശന പരിശോധനകളില്‍ 1996ലെ 28-ാം നമ്പര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരുന്നുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതകള്‍, ഔദ്യോഗിക ചട്ടങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്തത്, ഭരണപരമായ വീഴ്ചകള്‍ തുടങ്ങിയവ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരം നിയമലംഘനങ്ങള്‍ രോഗികളുടെ ആരോഗ്യത്തിനും ഔഷധസുരക്ഷയ്ക്കും ഉപഭോക്തൃ അവകാശങ്ങള്‍ക്കും ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ ഗുണനിലവാരവും പ്രൊഫഷണല്‍ നിലവാരവും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രണ്ട് ദിവസം പോലും നീണ്ടില്ല; മെല്‍ബണ്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനം- ആഷസില്‍ ഇംഗ്ലണ്ടിന് ജയം

ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.

Published

on

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ അവസാനിച്ചതോടെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് കടുത്ത വിമര്‍ശനത്തിന് വിധേയമായി. ബൗളര്‍മാര്‍ക്ക് അത്യധികം അനുകൂലമായ വിക്കറ്റില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ചു. മത്സരം തുടങ്ങുന്ന ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീണത് അപൂര്‍വ സംഭവമായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 152 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് പേസര്‍ ജോഷ് ടങ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 110 റണ്‍സില്‍ തന്നെ എല്ലാം അവസാനിച്ചു. ഓസീസ് ബൗളര്‍മാരില്‍ നെസര്‍ നാലും ബോളണ്ട് മൂന്നും വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 132 റണ്‍സില്‍ ഓള്‍ഔട്ടായി. പിച്ചിലെ ഏകദേശം 10 മില്ലീമീറ്റര്‍ നീളമുള്ള പുല്ലാണ് പേസര്‍മാര്‍ക്ക് തീക്കാറ്റായതെന്ന് വിലയിരുത്തല്‍.

മുന്‍പ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതേ വിക്കറ്റില്‍ ഇന്ത്യക്കെതിരെ അഞ്ചാം ദിനം വരെ മത്സരം നീണ്ടിരുന്നു. എന്നാല്‍ ക്യൂറേറ്റര്‍ മാറ്റ് പേജ് മൂന്ന് മില്ലീമീറ്റര്‍ അധിക പുല്ല് നിലനിര്‍ത്തിയതാണ് ബാറ്റര്‍മാരുടെ താളം തെറ്റിച്ചത്. ബൗളര്‍മാര്‍ക്ക് മാത്രമായി വിക്കറ്റ് ഒരുക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത് പറഞ്ഞു.

ഇത്തരം പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഭിപ്രായപ്പെട്ടു. 1909ന് ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ 20 വിക്കറ്റ് വീഴുന്നത്. അതും 116 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇതേ മെല്‍ബണിലായിരുന്നു എന്നതും ശ്രദ്ധേയം. ഈ പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിനം 19 വിക്കറ്റ് വീണതും ചര്‍ച്ചയായിരുന്നു.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയ 152 & 132, ഇംഗ്ലണ്ട് 110 & 178/6 എന്നതാണ് സ്‌കോര്‍ നില.മുന്‍പ് ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. നിലവില്‍ പരമ്പരയില്‍ ഓസ്‌ട്രേലിയ 31ന് മുന്നിലാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.

Continue Reading

kerala

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ല -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എസ്‌ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇന്ന് നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. എസ്‌ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

2002ലെ വോട്ടര്‍ പട്ടികയിലുള്ളവരുമായുള്ള ബന്ധുത്വം ഒത്തു നോക്കാനാകാത്ത 19.32 ലക്ഷം പേരാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ പട്ടിക പുറത്തിറക്കിയ ശേഷം ബിഎല്‍ഒമാര്‍ക്ക് ഒത്തുനോക്കാന്‍ കഴിഞ്ഞവരെയും ഹിയിറങ്ങിന് വിളിക്കില്ല. പ്രായമായവരെയും ഹിയിറങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കണെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പേരു ഉറപ്പിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് രേഖയായി ചോദിക്കുന്നതിനെ കോണ്‍ഗ്രസും ലീഗും എതിര്‍ത്തു. ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇവരെ അപേക്ഷ നല്‍കാതെയും ഹിയറിങ് നടത്താതെയും പട്ടികയില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ചില മണ്ഡലങ്ങളില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചും വാടക വീടുകളിലും പേരു ചേര്‍ത്ത ഇപ്പോള്‍ കാണാനില്ല.

വ്യാജ വോട്ട് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാത്തതിനാല്‍ യോഗം കൊണ്ട് ഗുണമില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പിന്നാലെ യോഗം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതോടെ അടുത്തയാഴ്ചയും ചേരാന്‍ ധാരണണായി. ഒഴിവാക്കിയവരില്‍ അര്‍ഹരെ ഉള്‍പ്പെടുത്താനാണ് വില്ലേജുകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കമാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകരെ എന്നിവരെ നിയോഗിക്കാനും കളക്ടര്‍മാരോട് നിര്‍ദേശിച്ചു.

Continue Reading

News

ടീസര്‍ റിലീസിന് പിന്നാലെ പിന്മാറ്റം: ദൃശ്യം 3 ഹിന്ദി പതിപ്പില്‍ അക്ഷയ് ഖന്ന ഇല്ല

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം

Published

on

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ ദൃശ്യം 3യുടെ ഹിന്ദി റീമേക്കില്‍ നിന്ന് ബോളിവുഡ് താരം അക്ഷയ് ഖന്ന പിന്മാറി. ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്നതിനെ തുടര്‍ന്നാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച നിര്‍ണായകമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഹിന്ദിയില്‍ അക്ഷയ് ഖന്ന കൈകാര്യം ചെയ്യാനിരുന്നത്. മൂന്നാം ഭാഗത്തിലും ഈ കഥാപാത്രത്തിന് പ്രധാന പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

21 കോടി രൂപയാണ് ഖന്ന നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസിനോട് പ്രതിഫലമായി ആവശ്യപ്പെട്ടത്. ചാവ, ദുരന്തര്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ താരമൂല്യം ഉയര്‍ന്നതാണ് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടാന്‍ കാരണമെന്ന് സൂചന. കൂടാതെ ദുരന്തര്‍ ചിത്രത്തിലെ പോലെ ദൃശ്യം 3 ലും വിഗ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശവും താരം നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഒറിജിനല്‍ മലയാളം ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം ഏപ്രില്‍ മാസം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഹിന്ദി പതിപ്പ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.

Continue Reading

Trending