Connect with us

kerala

എന്‍ സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Published

on

കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്‌മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ്; ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വിഡി സതീശന്‍’

എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്.

Published

on

തിരുവനന്തപുരം: എന്‍ സുബ്രഹ്‌മണ്യനെതിരായ കേസില്‍ ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എത്ര പേര്‍ പരാതി നല്‍കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബര്‍മാര്‍ക്ക് പണം നല്‍കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദന്‍ മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

പുലിഭീതി ഒഴിയാതെ കണ്ണൂര്‍ കോളയാട് ജനവാസ കേന്ദ്രം; വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു

പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

Published

on

പേരാവൂര്‍: പുലി ഭീതി ഒഴിയാതെ കണ്ണൂരിലെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കല്‍ ബിജുവിനാണ് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നില്‍ റബര്‍ ടാപ്പിങ്ങിനെത്തിയപ്പോഴാണ് ബിജു പുലിയെ കണ്ട് പേടിച്ചൊടിയത്.

മേലഖയില്‍ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂര്‍ റോഡില്‍ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയില്‍ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നില്‍പ്പെട്ടത്.

പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.

 

Continue Reading

kerala

എന്‍ സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന്റെ കാര്‍ബണ്‍ പകര്‍പ്പ്; കെ.സി. വേണുഗോപാല്‍

എന്‍ സുബ്രഹ്‌മണ്യന്‍ കൊലക്കേസിലെ പ്രതിയാണോ എന്ന് ചോദിച്ച വേണുഗോപാല്‍, അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും പറഞ്ഞു.

Published

on

തിരുവനന്തപുരം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ബണ്‍ പകര്‍പ്പായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എന്‍ സുബ്രഹ്‌മണ്യന്‍ കൊലക്കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പുതിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ നടപടികളെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷയുള്ളതെന്നും, എന്‍ സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നടപടികളിലൂടെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, മൊഴിയെടുക്കാനെന്ന പേരിലാണ് പൊലീസ് തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്ന് എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതായും, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സുബ്രഹ്‌മണ്യനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് അടക്കമുള്ള നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി.

 

Continue Reading

Trending