kerala
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; കരട് പട്ടികയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച നിര്‍ണായക യോഗം ഇന്ന്
24.08 ലക്ഷം പേരെ ഒഴിവാക്കിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. 24.08 ലക്ഷം പേരെ ഒഴിവാക്കിയതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയില്‍ അപേക്ഷ നല്‍കണമെന്നതിലും എതിര്‍പ്പുണ്ട്. പുതിയ ബൂത്തുകളുണ്ടാക്കിയത് ആശാസ്ത്രീയമാണെന്ന അഭിപ്രായവും പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ഉയരും. ഒടുവിലത്തെ കണക്ക് അനുസരിച്ച് 28529 പേരാണ് പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. 6242 പ്രവാസികളും പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.
kerala
‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥ’; ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍
രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു.
ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ജാമ്യം കിട്ടുന്ന വകുപ്പിന് രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണെന്നും എന്‍ സുബ്രഹ്മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ബിപി കുറഞ്ഞതുകൊണ്ടാണ് അല്പസമയം ആശുപത്രിയില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും താന്‍ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. തനിക്കെതിരെ എടുത്തത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും എന്‍ സുബ്രമഹ്ണ്യന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും എന്‍ സുബ്രമണ്യന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന് പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ചു നില്ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ പ്രചരിപ്പിക്കപ്പെടുന്നത് എ ഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെ സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
kerala
EMI മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര് കസ്റ്റഡിയില്‍
കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.
കോഴിക്കോട്: ഫോണിന്റെ EMI തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന് (41) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് സംഭവം നടന്നത്.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന് വാങ്ങിയത്. ഇതിന്റെ മൂന്നാമത്തെ EMI മുടങ്ങിയതിനെ തുടര്‍ന്നാണ് ഭീഷണിയും ആക്രമണവും ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്ത് അബ്ദുറഹ്മാനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ സംഘം, അവിടെ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തുകയും, പ്രതികള്‍ സഞ്ചരിച്ച താര് ജീപ്പിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതികളുടെ പിടിയില്‍ നിന്ന് കുതറിമാറിയതോടെ അബ്ദുറഹ്മാനെ ദേഹമാസകലം മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ താമരശ്ശേരി പൊലീസ് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയും അനധികൃതമായി പിരിവ് നടത്താനുള്ള ശ്രമവും ഉണ്ടായിട്ടുേണ്ടാ എന്നത് ഉള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ല; ഭൂമി ആവശ്യപ്പെട്ട് ആദിവാസികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു.
ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ആദിവാസികളുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്നു വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു. തുടര്‍ന്നുള്ള പോരാട്ടം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.
”തലചായ്ക്കാന്‍ ഞങ്ങളുടെ സ്വന്തം മണ്ണ് തരൂ, മരിച്ചാല്‍ മറവ് ചെയ്യാന്‍ ആറടി മണ്ണ് തരൂ” എന്ന ആവശ്യവുമായി കഴിഞ്ഞ ഏഴ് മാസത്തോളമായി ആദിവാസികള്‍ ഭൂസമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച ശേഷം നിയമ പോരാട്ടം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ബിന്ദു വൈലാശ്ശേരി പറഞ്ഞു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ലെന്ന് ഉറച്ചുപറയാമെന്നും, ജനാധിപത്യ സര്‍ക്കാരിന്റെ മുന്നിലാണ് സമരങ്ങള്‍ക്ക് വിലയുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. ഭൂമി നല്‍കുമെന്ന് കരാറില്‍ ഒപ്പിട്ടവര്‍ അതിന് മറുപടി പറയട്ടെയെന്നും, നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.
ഗ്രോ വാസു, കെ. അജിത തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, സര്‍ക്കാര്‍യും സംവിധാനങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
-
kerala16 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF13 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film13 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india12 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News19 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala14 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health15 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala14 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
