Connect with us

News

ടീസര്‍ റിലീസിന് പിന്നാലെ പിന്മാറ്റം: ദൃശ്യം 3 ഹിന്ദി പതിപ്പില്‍ അക്ഷയ് ഖന്ന ഇല്ല

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം

Published

on

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രപരമ്പരയായ ദൃശ്യം 3യുടെ ഹിന്ദി റീമേക്കില്‍ നിന്ന് ബോളിവുഡ് താരം അക്ഷയ് ഖന്ന പിന്മാറി. ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്നതിനെ തുടര്‍ന്നാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച നിര്‍ണായകമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഹിന്ദിയില്‍ അക്ഷയ് ഖന്ന കൈകാര്യം ചെയ്യാനിരുന്നത്. മൂന്നാം ഭാഗത്തിലും ഈ കഥാപാത്രത്തിന് പ്രധാന പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

21 കോടി രൂപയാണ് ഖന്ന നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസിനോട് പ്രതിഫലമായി ആവശ്യപ്പെട്ടത്. ചാവ, ദുരന്തര്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ താരമൂല്യം ഉയര്‍ന്നതാണ് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടാന്‍ കാരണമെന്ന് സൂചന. കൂടാതെ ദുരന്തര്‍ ചിത്രത്തിലെ പോലെ ദൃശ്യം 3 ലും വിഗ് ഉപയോഗിക്കണമെന്ന നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശവും താരം നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഒറിജിനല്‍ മലയാളം ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം ഏപ്രില്‍ മാസം വിഷു റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഹിന്ദി പതിപ്പ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.

kerala

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്

പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍

Published

on

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്‍ഷത്തിനുശേഷം
യു.ഡി.എഫിന് അധികാരത്തില്‍. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

 

Continue Reading

News

ബുള്ളറ്റും പണവും കവര്‍ന്ന കേസ്; യുവാവ്‌ അറസ്റ്റില്‍

. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.

Published

on

കടയ്ക്കല്‍: കടയ്ക്കലില്‍ യുവാവിനെ സൗഹൃദത്തിലാക്കി വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവര്‍ന്ന കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നേമം നല്‍ക്കര വീട്ടില്‍ ഗിരി (35) യെയാണ് കടയ്ക്കല്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂര്‍ അതിരമ്പുഴ സ്വദേശിയായ മനോജുമായി സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴിയും സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

തുടര്‍ന്ന് അജിത മനോജിനോട് പണം കടമായി ആവശ്യപ്പെടുകയും, 5000 രൂപ നല്‍കാനായി കഴിഞ്ഞ ഒക്ടോബര്‍ 21ന് രാത്രി കടയ്ക്കല്‍ ആനപ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഏറ്റുമാനൂരില്‍ നിന്ന് ബൈക്കില്‍ എത്തിയ മനോജിനെ പ്രതികള്‍ മുറിയില്‍ പൂട്ടി കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു.

പിന്നീട് മനോജിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി 5000 രൂപ കൂടി കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്കും പ്രതികള്‍ കൈക്കലാക്കി. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കേസെടുത്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. തിരുവനന്തപുരം നേമത്ത് വാടകവീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ എസ്.എച്ച്.ഒ സുബിന്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് ഗിരിയെ അറസ്റ്റ് ചെയ്തു. കവര്‍ന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

തീവെപ്പ്, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള ഭാര്യ അജിതയ്ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Continue Reading

News

ധോണിയ്ക്ക് ശേഷം ഇന്ത്യയില്‍ ആറു വിക്കറ്റ് കീപ്പര്‍മാര്‍; ‘രാഹുല്‍, പന്ത്, ജൂറല്‍, ഇഷാന്‍’ ഇന്ത്യാ വിക്കറ്റ് കീപ്പര്‍മാരില്‍ മുന്നില്‍

പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്‌.

Published

on

ഇന്ത്യ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നില നിലനിര്‍ത്തുന്നത് എളുപ്പമല്ല. എം.എസ്. ധോണിയുടെ കാലത്ത് ചുരുങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലത്തെ പോലെ പരിമിതരല്ല, പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്‌.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയവരാണ് വിവിധ ഫോര്‍മാറ്റുകളില്‍ മുന്‍നിരയിലുള്ളവര്‍. ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പര അടുത്ത രണ്ട് ആഴ്ചകളില്‍ ആരംഭിക്കും. ടീം പ്രഖ്യാപനം ജനുവരിയില്‍ പ്രതീക്ഷിക്കാം. സഞ്ജു, ഇഷാന്‍ ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഏകദിന ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.

രാഹുല്‍, പന്ത്, ജിതേഷ്, ജൂറല്‍ നാല് പേരില്‍ നിന്ന് രണ്ട് പേര്‍ക്ക് പ്രവേശനം ഉറപ്പാണ്. രാഹുല്‍ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നായകനും കീപ്പറുമായെത്തിയ രാഹുല്‍ രണ്ട് ഇന്നിങ്‌സുകളില്‍ 126 റണ്‍സ് നേടി, 45 ഇന്നിങ്‌സുകളില്‍ 1753 റണ്‍സും ശരാശരി 54 ഉം നേടുകയും ചെയ്തു.

സെഞ്ചുറി രണ്ട്, അര്‍ദ്ധ സെഞ്ചുറി 12. റിഷഭ് പന്ത് പരുക്കുമാറി തിരിച്ചെത്തി വിജയ് ഹസാരെ ട്രോഫിയില്‍ പ്രകടനം നടത്തുകയും, ഡല്‍ഹിയുടെ ജയത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ദ്രുവ് ജൂറല്‍ നവാഗതനായിട്ടും ടോപ് ഫോമില്‍ എത്തിയിട്ടുണ്ട്.ഇഷാന്‍ കിഷന്‍ ടീമിലേക്ക് വരാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ അന്താരാഷ്ട്ര മത്സരപരിചയം നേടുന്നതിനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും സാധ്യതയുണ്ട്.

ന്യൂസിലാന്‍ഡ് പരമ്പരക്ക് മുന്നോടിയായി സെലക്ടര്‍മാര്‍ക്കായി ഈ നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ആരെ തിരഞ്ഞെടുക്കണമെന്നതില്‍ നിര്‍ണായക തീരുമാനങ്ങള്‍ ബാക്കിയുണ്ട്.

Continue Reading

Trending