kerala
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാളെപ്പോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശൻ അടൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റത്തൂരിലെ കോൺഗ്രസുകാരൊന്നും ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റത്തൂരില്‍ വിജയിച്ച രണ്ട് വിമതല്‍ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ മറ്റുള്ളവർ ചേര്‍ന്ന് രണ്ടാമന് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. തോറ്റ് നിൽക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും സതീശൻ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
india
രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്: ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
കണ്ണൂര്‍: ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ആവശ്യം.
ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും, മതവിഭജനവും വിദ്വേഷവും വളർത്തുകയും, തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.
kerala
‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്‍
നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദി എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നത് തോറ്റിട്ടില്ലെന്നാണ്. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയില്‍ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക വ്യക്തി എംവി ഗോവിന്ദനാണെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടിയാല്‍ വീട്ടില്‍ പൊലീസ് വരുന്ന സ്ഥിതിയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
kerala
എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക.
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31 ന് മലപ്പുറത്ത് വെച്ച് നടക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക. ജില്ലകളില്‍ ജനുവരി 3-ാം തിയ്യതിക്ക് മുമ്പായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം നടക്കും. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജനുവരി 11 മുതല്‍ 20 വരെയുള്ള തിയ്യതികളില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജന: സെക്രട്ടറിമാരുടെ യോഗം ജില്ലാ തലത്തില്‍ നടക്കും നുവരി 1ന് സമ്മേളനത്തിന്റെ പോസ്റ്റര്‍ റിലീസ് നടക്കും. ജനുവരി 11 ശാഖകളില്‍ പോസ്റ്റര്‍ ഡേ ആയി സമ്മേളനത്തിന്റെ പ്രചരണ പരിപാടി നടക്കും. ജനുവരി 20-ാം തിയ്യതിക്ക് മുമ്പായി ശാഖ തലത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്ലോട്ടുകള്‍ നിര്‍മിക്കണം. പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ ജനുവരി 20 മുതല്‍ 10 വ ഒരു ടൗണുകളില്‍’ കട്ടനും പാട്ടും’ എന്ന പേരില്‍ നേതാക്കളെ എല്ലാം പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ്റ്റ് നടക്കും. ജനുവരി 31 ന് മലപ്പുറത്ത് വെച്ച് എം.എസ്.എഫിന്റെ വിദ്യാര്‍ഥി റാലി നടക്കും. ജില്ലാ അടി സ്ഥാനത്തിലായിരിക്കും റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. എം.എസ്.എഫ് പ്രതിനിധി സമ്മേളനവും സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരം ജില്ലയി ലെ നയ്യാറില്‍ വെച്ച് നടക്കും.
കേരളത്തില്‍ എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് തുടങ്ങിയത്. അത് എല്‍.എസ്.എസ്. യു.എസ്.എസ്.പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രസ്തുത നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എ ഫ് സംസ്ഥാന പ്രസിഡന്റ്‌റ് പി.കെ നവാസ്, ജന: സെക്രട്ടറി അഡ്വ. സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.
-
kerala1 day ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
Film1 day agoബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് പാടുപ്പെട്ട് ഭ ഭ ബ
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala1 day agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
india11 hours agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
